ഇറച്ചിവിലയ്ക്ക് കടിഞ്ഞാണില്ല; മലയോരത്ത് വില്പ‌ന തോന്നും പോലെ...

ഇറച്ചിവിലയ്ക്ക് കടിഞ്ഞാണില്ല; മലയോരത്ത് വില്പ‌ന തോന്നും പോലെ...


കണ്ണൂർ : ഈസ്റ്റർ അടുത്തതോടെ മലയോര മേഖലയി ലെ ഇറച്ചി വില യാതൊരു നിയന്ത്രണവമില്ലാതെ വർധിപ്പിച്ച് മൊത്ത വില്പനക്കാർ. 300 മുതൽ 320 രൂപക്ക് വിറ്റിരുന്ന പന്നി ഇറച്ചി കഴിഞ്ഞ ഒരാഴ്ചയായി വില്പന നടത്തുന്നത് 350 രൂപയ്ക്കാണ്. 350 രൂപയ്ക്ക് വിറ്റിരുന്ന പോത്തിറച്ചി ഇപ്പോൾ വില്‌പന നടത്തുന്നത് 380ന്.

ആഘോഷങ്ങൾ അടുത്തതോടെ മാർക്കറ്റിൽ കൃത്രിമക്ഷാമം സൃഷ്ടിച്ച് യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് വില വർധിപ്പിക്കുന്നത്

ഇറച്ചിയുടെ വില നിശ്ചയിക്കാൻ മാർക്കറ്റിൽ മറ്റ് സംവിധാനം ഒന്നും ഇല്ലാത്തതാണ് ഇത്തരത്തിൽ തോ ന്നുംപോലെ വിലവർധിപ്പിക്കാനുള്ള കാരണം എന്തു വിലനൽകിയും ജനങ്ങൾ ഇറച്ചി വാങ്ങും എന്നുള്ള കണക്കുകൂട്ടലാണ് ഇതിനു പിന്നിൽ

സമീപത്തെ പല ടൗണുകളിലും ഒരുകിലോ ഇറച്ചിയിൽ 20 രൂപ വരെ വ്യത്യാസം ഉള്ളതായാണ് അന്വേഷണത്തിൽ കണ്ട ത്തിയിരിക്കുന്നത് ഈസ്റ്റർ അടുത്തതോടെ കോഴിവിലയും കിലോ 10 രൂപ വരെ കൂടിയിട്ടുണ്ട്

കഴിഞ്ഞ ഡിസംബറിലാണ് പോത്തിറച്ചിക്ക് 350 രൂപയും പന്നിക്ക് 320 രൂപയുമായി പുനർ നിർണയിച്ച് കച്ചവടം നടത്തിവന്നിരുന്നത്. ചുരുങ്ങിയ മാസങ്ങൾകൊണ്ട് പോത്തിറച്ചിക്ക് കിലോ 30 രൂപയും പന്നിക്ക് കിലോ 40 രൂപയുമാണ് ഉയർത്തിയിരിക്കുന്നത്

പന്നി ഇറച്ചി കിട്ടാനില്ല എന്ന കാരണം കാണിച്ച് വില വർധിപ്പിച്ചപ്പോൾ പോത്തിറച്ചിക്കും കൂടെ മൊത്ത വില്പനക്കാർ വില ഉയർത്തുകയായിരുന്നു.

*കർണാടകയിൽ നിന്നും പന്നികൾ എത്തുന്നില്ല❗*

കർണാടകയിൽ നിന്നും കേരളത്തിലെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ എത്തിയിരുന്ന പന്നികളെ കേരള ത്തിലെ ഒരു സംഘത്തിൻ്റെ എതിർപ്പിനെത്തുടർന്ന് ഇറക്കുമതി ചെയ്യുന്നത് നിർത്തിച്ചിരുന്നു. കഴിഞ്ഞ വർ ഷങ്ങളിൽ ഉണ്ടായ പന്നിപ്പനി കാരണം ചെറുകിട ഫാമുകൾ പലതും അടച്ചുപൂട്ടിയിരുന്നു.

ഇതും പന്നി ഇറച്ചി വില വർധിക്കാൻ കാരണമായെ ന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്. മലയോരത്തെ കോഴിക്കടകളിൽ നിന്നും കോഴി വേസ്റ്റുകൾ മട്ടന്നൂർ നഗരസഭയിൽ നിന്നുള്ള വാഹനം എത്തി ശേഖ രിക്കുന്നതുകൊണ്ട് ചെറുകിട ഫാമുകൾക്ക് പന്നിക്ക് ഭക്ഷണമായി നൽകാറുള്ള കോഴിവേസ്റ്റുകൾ ലഭിക്കാത്തതും ചെറുകിട ഫാമുകളെ ബാധിക്കുന്നുണ്ട്.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി