അറസ്റ്റും കസ്റ്റഡിയും നിയമവിരുദ്ധം, ഇ ഡിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് കേജ്‌രിവാൾ
അറസ്റ്റും കസ്റ്റഡിയും നിയമവിരുദ്ധം, ഇ ഡിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് കേജ്‌രിവാൾ
മദ്യനയക്കേസിൽ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടത് ചോദ്യം ചെയ്ത് ആംആദ്‌മി പാർട്ടി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഡൽഹി റൗസ് കോടതി ഉത്തരവിനെതിരെയാണ് കേജ്‌ിരവാൾ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും അറസ്റ്റും കസ്റ്റഡിയും നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
മദ്യനയക്കേസിൽ വ്യാഴാഴ്ട രാത്രിയാണ് ഇ.ഡി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് മാർച്ച് 28 വരെ റൗസ് അവന്യു കോടതി കേജ്‌രിവാളിനെ ആറുദിവസം ഇ.ഡി കസ്റ്റഡിയിൽ വിട്ടു.മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരണ കേജ്‌രിവാളാണെന്ന് ഇ.ഡി കോടതിയിൽ ആരോപിച്ചിരുന്നു. മദ്യനയം രൂപീകരിക്കുന്നതിൽ അദ്ദേഹം നേരിട്ട് പങ്കുവഹിച്ചിരുന്നു. കോടിക്കണക്കിന് രൂപ കേജ്‌രിവാൾ അഴിമതിയിലൂടെ ഉണ്ടാക്കി., ഈ പണമാണ് ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചതെന്നും ഇ.ഡി കോടതിയിൽ ആരോപിച്ചു.അതേസമയം ഇ.ഡി കസ്റ്റഡിയിലുള്ള കേജ്‌രിവാളിനെ സി.ബി.ഐയും കസ്റ്റഡിയിൽ വാങ്ങും. മദ്യനയ കേസിൽ ആദ്യം കേസ് എടുത്തതും അന്വേഷണം തുടങ്ങിയതും സി.ബി.ഐ ആണ്. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ കേജ്‌രിവാളിനെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐയും വിചാരണക്കോടതിയിൽ അപേക്ഷ നൽകും.
Comments
Post a Comment