ലോക്സഭാ തിരഞ്ഞെടുപ്പ്: എം.എൽ.എമാരും രാജ്യസഭാംഗങ്ങളും രാജിവെക്കാതെ മത്സരിക്കുന്നതിനെതിരേ ഹർജി
ലോക്സഭാ തിരഞ്ഞെടുപ്പ്: എം.എൽ.എമാരും രാജ്യസഭാംഗങ്ങളും രാജിവെക്കാതെ മത്സരിക്കുന്നതിനെതിരേ ഹർജി
കൊച്ചി: എം.എൽ.എ.മാരും രാജ്യസഭാംഗങ്ങളും രാജിവെക്കാതെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരേ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി.
ജോണിയാണ് ഹർജി നൽകിയത്. കേരളത്തിൽ മന്ത്രിയടക്കം എം.എൽ.എ.മാരും കേന്ദ്രമന്ത്രിമാരടക്കം രാജ്യസഭാംഗങ്ങളും മത്സര രംഗത്തുള്ളത് ചൂണ്ടിക്കാട്ടിയാണ് ഹർജി.പത്രിക സമർപ്പിക്കും മുൻപ് ബന്ധപ്പെട്ട അധികൃതർ ഇവരുടെ രാജി വാങ്ങണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഉപതിരഞ്ഞെടുപ്പിനും അമിത വ്യയത്തിനും വഴിെവക്കാവുന്ന
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നും ആവശ്യമുണ്ട്.
Comments
Post a Comment