പ്രത്യാശയുടെസന്ദേശവുമായി ഇന്ന് ഈസ്റ്റർ; എല്ലാ വായനക്കാർക്കും ന്യൂസ് ഗ്രൂപ്പിന്റെ ഈസ്റ്റർ ആശംസകൾ
പ്രത്യാശയുടെസന്ദേശവുമായി ഇന്ന് ഈസ്റ്റർ; എല്ലാ വായനക്കാർക്കും ന്യൂസ് ഗ്രൂപ്പിന്റെ ഈസ്റ്റർ ആശംസകൾ
പ്രത്യാശയുടെസന്ദേശവുമായിലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർആഘോഷിക്കുന്നു. ക്രിസ്തു ദേവന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മകൊണ്ടാടുന്നദിനമാണ് ഈസ്റ്റർ അഥവാ ഉയിർപ്പ് തിരുനാൾ. ദുഖവെള്ളിക്ക് ശേഷം വരുന്നഞായറാഴ്ചയാണ് ഈസ്റ്റർ ദിനമായി ആചരിക്കുന്നത്.ക്രിസ്തുമത വിശ്വാസികൾ ഈ ദിവസംസുപ്രധാനപുണ്യദിനമായിആഘോഷിക്കുന്നു. പീഢാനുഭവത്തിനും കുരിശുമരണത്തിനും ശേഷംകല്ലറയിൽസംസ്‌ക്കരിക്കപ്പെട്ടക്രിസ്തുവിന്റെഉയർത്തെഴുന്നേൽപ്പ് മാനവകുലത്തിന്പ്രതീക്ഷയുടെയുംവിശ്വാസത്തിന്റെയുംഅടയാളമാണ്.എല്ലാദേവാലയങ്ങളിലുംശനിയാഴ്ചസുര്യനസ്തമിക്കുന്നത് മുതൽ ചടങ്ങുകൾക്ക്തുടക്കമായിരുന്നു.
ആദ്യവർഷങ്ങളിൽപാസ്‌ക്ക എന്ന പേരിലാണ് ഈസ്റ്റർആഘോഷിക്കപ്പെട്ടിരുന്നത്. പാസ്‌ക്ക എന്ന പദം യഹൂദരുടെ പെസഹാആചരണത്തിൽ നിന്നാണ് ഉരുവായത്. ഈ പാസ്‌ക്ക പെരുന്നാൾ പീഡാനുഭവും മരണവും ഉയിർപ്പും ചേർന്ന ഒരു സമഗ്രആഘോഷമായിരുന്നു.പിന്നീടാണ്പെസഹ മുതൽ ദുഃഖ ശനി വരെയുള്ള ദിവസങ്ങൾ പെസഹ ത്രിദിനമായും ഉയിർപ്പ്തിരുന്നാൾപ്രത്യേകമായും ആചരിക്കാൻ തുടങ്ങിയത്. എല്ലാ വർഷവും ഡിസംബർ 25-ന് ആഘോഷിക്കുന്ന ക്രിസ്തുമസിൽ നിന്നും വ്യത്യസ്തമായിഈസ്റ്ററിന് സ്ഥിരമായ തീയതി ഇല്ല. ഒരോ വർഷവും വ്യത്യസ്തതീയതികളിലാണ്ഈസ്റ്ററുംഅതിനോടനുബന്ധിച്ച പീഡാനുഭവ വാരവുംആചരിക്കുന്നത്.
ഇംഗ്ലണ്ടിലെആംഗ്ലോ-സാക്‌സോണിയന്മാർഈയോസ്റ്ററേഎന്നദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങൾ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റർമാസംഎന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോൾ ഈസ്റ്റർ മാസത്തിൽതന്നെആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റർഎന്നുവിളിച്ചു തുടങ്ങുകയും പിന്നീടത് സാർവത്രികപ്രചാരം നേടുകയും ചെയ്തു.
സുറിയാനിപാരമ്പര്യത്തിലുള്ള സഭകൾക്കിടയിൽ ഇപ്പോഴും ഈസ്റ്ററിനെ ഉയിർപ്പ് പെരുന്നാൾ എന്നർത്ഥമുള്ള ക്യംതാ പെരുന്നാൾ എന്ന് വി ളിക്കുന്ന പഴയ പതിവും നിലനിൽക്കുന്നു. 50 ദിവസത്തെനോമ്പാചരണത്തിന്റെവിശുദ്ധിയോടെയാണ് വിശ്വാസികൾ ഈസ്റ്റർആഘോഷിക്കുന്നത്.
Comments
Post a Comment