Posts

വിട ചൊല്ലാനോരുങ്ങി ചെമ്പേരി നാട് പൊതുദർശനം.ചെമ്പേരി 7.30 മുതൽ

Image
നരിപ്പാറ അച്ഛന്റെ ഭൗതികശരീരം ഇന്ന് വൈകുന്നേരം 7 മുതൽ 9 30 വരെ ചെമ്പേരി ഫൊറോന ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. നാളെ രാവിലെ പത്തുമണിക്ക് പാലാ ചെമ്മലമറ്റം ഇടവകയിൽ സംസ്കാരം. പയ്യാവൂർ: തലശ്ശേരി അതിരൂപതാംഗമായ ഫാ. ജോർജ് നരിപ്പാറ (84) അന്തരിച്ചു. ബുധനാഴ്ച രാവിലെ 8.15 ന് കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ ആയിരുന്നു അന്ത്യം . മൃതദേഹം രാവിലെ മുതൽ വൈകുന്നേരം ആറുമണി വരെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ പൊ തുദർശനത്തിന് വച്ചു.. വൈകുന്നേരം ആറിന് സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗം ആർച്ച് ബിഷപ്പ് എമിറേറ്റ്സ് മാർ ജോർജ് ഞരളക്കാട്ടിന്റെ മുഖ്യധാരത്തിൽ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ ആരംഭിക്കും.. പിന്നീട് വൈകുന്നേരം ഏഴു മുതൽ 9 വരെ ചെമ്പേരി ലൂർദ് മാതാ ഫൊറോനാ ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. രാത്രി പാലായിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ രാവിലെ 7മുതൽ 9.30 വരെ ചെമ്മല മറ്റത്തുള്ള വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം ചെമ്മല മറ്റത്തുള്ള 12 ശ്ലീഹന്മാരുടെ ദേവാലയത്തിൽ രാവിലെ 10 30 ന് സംസ്കരിക്കും. കരുവഞ്ചാലിലും ചെമ്പേരിയിലും ആയി നൂറുകണക്കിന് വൈദികരും സന്യസ്ഥരും സമൂഹത്തിന്റെ വിവിധ മേഖലകളിൽഉള്ളവരും അന്തിമോപചാരം അർപ...

ഷീജയെ തുടര്‍ചികില്‍സയ്ക്കായി മാറ്റി; മകളോട് സംസാരിച്ചെന്ന് അമ്മ

Image
ഷീജയെ തുടര്‍ചികില്‍സയ്ക്കായി മാറ്റി; മകളോട് സംസാരിച്ചെന്ന് അമ്മ..* . ചെമ്പേരി : ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ പരുക്കേറ്റ കണ്ണൂര്‍ സ്വദേശിയായ നഴ്സ് ഷീജ ആനന്ദിനെ തുടര്‍ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിന്റെ ശസ്ത്രക്രിയക്കായാണ് ആശുപത്രി.മാറ്റിയതെന്നും സഹോദരി ഷിജി പറഞ്ഞു. നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കായാണ് മാറ്റിയത്.ഇന്നലെ വിഡിയോ കോളിലൂടെ സംസാരിച്ചിരുന്നുവെന്നും അപകടം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍...കുടുംബത്തിന് ലഭ്യമല്ലെന്നും ഷിജി വെളിപ്പെടുത്തി. രണ്ടുമാസത്തിന് ശേഷം ഷീജ നാട്ടിലേക്ക്..വരാനിരുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അപകടമുണ്ടായ ദിവസം രാവിലെ മകളോട്..സംസാരിച്ചിരുന്നുവെന്നും ഭയമുണ്ടെന്ന് പറഞ്ഞതായും അമ്മ സരോജിനിയും പ്രതികരിച്ചു. ... ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഷീജ താമസിക്കുന്ന സ്ഥലത്ത് ആക്രമണം ഉണ്ടായത്.... കൈകാലുകള്‍ക്കും വയറിനും പരുക്കേറ്റതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. ഷീജയുടെ... സുഹൃത്തുക്കളാണ് വിവരം വീട്ടുകാരെ അറിയിച്ചത്. തന്നോട് ഫോണില്‍ സംസാരിക്കുന്നതിനിടയിലാണ്... ആക്രമണമുണ്ടായതെന്ന് ഷീജയുടെ ഭര്‍ത്താവ് ഇന്നലെ വെളിപ്പെടുത്തിയ...

ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളിയുവതിയ്ക്ക് പരിക്ക്. കണ്ണൂര്‍ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ്(41) പരിക്കേറ്റത്..

Image
വടക്കന്‍ ഇസ്രയേലിലെ അഷ്‌കിലോണില്‍ ഏഴ് വര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ. ഇസ്രായേല്‍ സമയം ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടന്‍ ഫോണ്‍ സംഭാഷണം നിലച്ചു. പിന്നീട് ഇവരെ വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇവര്‍ ജോലി ചെയ്യുന്ന വീട്ടുകാര്‍ക്കും പരിക്കുണ്ട്....... ഷീജയ്ക്ക് കാലിനാണ് പരിക്ക്. ഷീജയെ ഉടന്‍ തന്നെ സമീപത്തുള്ള ബെര്‍സാലൈ ആശുപത്രിയിലേക്ക്...... മാറ്റി. പിന്നീട് ടെല്‍ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. പയ്യാവൂര്‍ സ്വദേശി ആനന്ദനാണ് ഷീജയുടെ ഭര്‍ത്താവ്. മക്കള്‍: ആവണി ആനന്ദ്...

വൻ മുന്നറിയിപ്പ്:ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധത്തില്‍ ലോകം രണ്ട് ചേരികളിലേക്ക്.

Image
വൻ മുന്നറിയിപ്പ്: ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധത്തില്‍ ലോകം രണ്ട് ചേരികളിലേക്ക്.  🔼🔼🔼🔼🔼🔼🔼🔼 ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധത്തില്‍ ലോകം രണ്ട് ചേരികളിലേക്ക്. ഹമാസ് ഭീകരര്‍ക്ക് പിന്തുണയുമായി തുര്‍ക്കി, ഇറാന്‍, ഖത്തര്‍ എന്നി രാജ്യങ്ങള്‍. അതേസമയം ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയും ബ്രിട്ടണും നാറ്റോ സഖ്യവും. ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധത്തില്‍ ലോകം രണ്ട് ചേരിയിലേക്ക് നീങ്ങുന്ന നിര്‍ണായകമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇസ്രയിലിന്റെ ചേരിയില്‍ ആദ്യമായി പിന്തുണ പ്രഖ്യാപിച്ചത് ഇന്ത്യയാണ്. ഇസ്രയേല്‍ പ്രധാനമന്ത്രിയെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. നിങ്ങള്‍ ഒറ്റയ്ക്കല്ല ഒപ്പം ഞങ്ങള്‍ ഉണ്ട് കൂടത്തില്‍ എന്നാണ് നരേന്ദ്രമോദി അറിയിച്ചത്. അതിനൊപ്പം ഇസ്രയേലിന്റെ കൂടെ അമേരിക്ക, ബ്രിട്ടന്‍ എന്നി രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാറ്റോ സഖ്യമുണ്ട്. എന്നാല്‍ ലോകത്തിലെ 15ല്‍ അധികം രാജ്യങ്ങള്‍ പ്രഖ്യാപിച്ചതാണ് ഹമാസ് ഭീകര സംഘടനയാണെന്ന്. എന്നാല്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും രംഗത്തെത്തിയിരിക്കുകയാണ്. ഇറാന്‍ പറയുന്നത് ഇസ്രയേലിലെ പോരാളിക...

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ‘…..പ്രധാന മന്ത്രിയെ നേരിട്ട് ക്ഷണിച്ച് സുരേഷ് ഗോപിയും ഭാര്യ രാധികയും..!!!

Image
സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ‘…..പ്രധാന മന്ത്രിയെ നേരിട്ട് ക്ഷണിച്ച് സുരേഷ് ഗോപിയും ഭാര്യ രാധികയും..!!!

ലോറി ഓടിക്കുന്നതിനിടെ ചെമ്പേരി സ്വദേശിയായ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു...

Image
ചെമ്പേരി : ചെപ്പറമ്പ് തെങ്ങനാകുന്നേൽ ദീപക് (ഉണ്ണി 31) ആണ് ലോറി ഓടിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയസ്തംഭനം മൂലമാണ് കുഴഞ്ഞുവീണതെന്നാണ് സംശയിക്കുന്നത്. രാവിലെ ചെങ്കല്ലൂ കയറ്റിയ ലോറിയുമായി വടകര ഭാഗത്തേക്ക് പോയി ലോഡ് ഇറക്കി തിരിച്ചു വരുന്നതിനിടെ പളളൂർ എത്തിയപ്പോൾ ഡ്രൈവിംഗ് സീറ്റിൽ കുഴഞ്ഞു വീഴുകയും ലോറി സമീപത്തെ കെട്ടിടത്തിൻ്റെ സൈഡിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ദീപക്കിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടു കൂടി ചെപ്പറമ്പിലെ ഭവനത്തിൽ എത്തിക്കുന്നതും തുടർന്ന്  8/10/2023 ഞായറാഴ്ച 5 മണിക്ക് ചെപ്പറമ്പ് സെന്റ് ജൂഡ് ദേവാലയ സിമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. പിതാവ്: പരേതനായ സാബു. മാതാവ്: ലിസി (തെയ്യിങ്കൽ കുടുംബാംഗവും പുറഞ്ഞാൺ) ഏക സഹോദരി നീതു. (കണിച്ചാർ).

സ്കൂൾ അധ്യാപകരെ അഞ്ച് വർഷത്തിലൊരിക്കൽ സ്ഥലം മാറ്റണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ

Image
സ്കൂൾ അധ്യാപകരെ അഞ്ച് വർഷത്തിലൊരിക്കൽ സ്ഥലം മാറ്റണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ച് വർഷത്തിൽ ഒരിക്കൽ സ്ഥലം മാറ്റം നടപ്പാക്കണമെന്ന് സർക്കാരിനോട് നിയമസഭാ സമിതി. കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാനാണ് കെ കെ ശൈലജ അധ്യക്ഷയായ പൊതു വിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതിയുടെ ശുപാർശ. ഇപ്പോൾ ഹയർ സെക്കൻഡറി അധ്യാപകർക്ക് മാത്രമാണ് നിർബന്ധിത സ്ഥലം മാറ്റമുള്ളത്. ഹയർ സെക്കൻഡറി അധ്യാപകർക്ക് മൂന്ന് വർഷം കൂടുമ്പോൾ സ്ഥലം മാറ്റത്തിന് അപേക്ഷിക്കാം. അഞ്ച് വർഷത്തിൽ ഒരിക്കൽ സ്ഥലം മാറ്റം ഉണ്ടാവും. എൽ പി, യു പി, ഹൈസ്കൂൾ അധ്യാപകർക്ക് അഞ്ച് വർഷത്തിൽ ഒരിക്കൽ സ്ഥലം മാറ്റം നടത്തുന്നത് പരിഗണിക്കണം. അധ്യാപക തസ്തികകളിലെ പ്രശ്നങ്ങളും സമിതി പരിശോധിച്ചു. ഈ അധ്യയന വർഷം തന്നെ തസ്തിക നിർണയം നടത്തി ഇംഗ്ലീഷ് അധ്യാപകർ ഇല്ലാത്ത സ്കൂളുകളിൽ നിയമനം നടത്താനാണ് ശുപാർശ. കായിക വിദ്യാഭ്യാസത്തിനും നടപടി വേണം. കംപ്യൂട്ടർ, ഐ ടി പഠനത്തിന് സെക്കൻഡറി തലത്തിലും സ്ഥിര അധ്യാപകരെ നിയമിക്കുന്നത് പരിശോധിക്കണം. പ്ലസ്‌ വൺ സീറ്റുകളുടെ പ്രശ്നം പരിഹരിക്കാൻ ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ സീറ്റുകൾക്ക് ആവ...

സൗ​ദി യുവതിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസ്; വ്ലോ​ഗർ മല്ലുട്രാവലർക്കെതിരെ ലുക്കൗട്ട് സർക്കുലർ...

Image
സൗ​ദി യുവതിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസ്; വ്ലോ​ഗർ മല്ലുട്രാവലർക്കെതിരെ ലുക്കൗട്ട് സർക്കുലർ... കൊച്ചി : സൗ​ദി അറേബ്യൻ യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്‍ വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാനെതിരെ ലുക്കൗട്ട് സർക്കുലർ. പരാതിക്കു പിന്നാലെ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെയാണ് വിമാനത്താവളത്തിൽ ലുക്കൗട്ട് സർക്കുലർ നൽകിയത്.  നിലവിൽ ഇയാൾ വിദേശത്താണെന്നു പൊലീസ് പറയുന്നു. ഹാജരാകാൻ ആവശ്യപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. അതിനിടെ ഷക്കീർ സുബാൻ മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ട്. 354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.  29കാരിയായ സൗദി അറേബ്യന്‍ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഷക്കിര്‍ സുബാനെതിരെ കേസ് എടുത്തത്. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ പതിമൂന്നിനായിരുന്നു സംഭവം.  കൊച്ചിയില്‍ താമസിക്കുന്ന സൗദി അറേബ്യന്‍ പൗരയായ യുവതിയെ അഭിമുഖം നടത്തുന്നതിനായാണ് മല്ലു ട്രാവലര്‍ ഷക്കീര...

കാനഡയിലേക്കുള്ള യാത്രകളിൽ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

Image
കാനഡയിലേക്കുള്ള യാത്രകളിൽ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം... കാനഡ ചൊവ്വാഴ്ച പുറപ്പെടുവിച്ച പുതുക്കിയ യാത്രാ ഉപദേശത്തിന് തിരിച്ചടിയായി, കാനഡയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരോടും അവിടെ യാത്ര ചെയ്യാൻ ആലോചിക്കുന്നവരോടും പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർത്ഥികളോടും “വളരുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയും പുതിയ യാത്രാ ഉപദേശം പുറപ്പെടുവിച്ചു. അടുത്തിടെ, ഭീഷണികൾ പ്രത്യേകിച്ചും ഇന്ത്യൻ നയതന്ത്രജ്ഞരെയും ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിർക്കുന്ന ഇന്ത്യൻ സമൂഹത്തിലെ വിഭാഗങ്ങളെയും ലക്ഷ്യമിടുന്നു. അതിനാൽ, ഇത്തരം സംഭവങ്ങൾ കണ്ട കാനഡയിലെ പ്രദേശങ്ങളിലേക്കും സാധ്യതയുള്ള സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശമുണ്ട്. കാനഡയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഞങ്ങളുടെ ഹൈക്കമ്മീഷൻ കനേഡിയൻ അധികൃതരുമായി സമ്പർക്കം പുലർത്തുന്നത് തുടരും. കാനഡയിലെ സുരക്ഷാ അന്തരീക്ഷം മോശമായിക്കൊണ്ടിരിക്കുന്നതിനാൽ, പ്രത്യേകിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ അതീവ ജാഗ്രത പാലിക്കാനും ജാഗ്രത പാലിക്കാനും നിർദ്ദേശി...

ഗതാഗത നിയമലംഘനം ; പിഴ അടയ്ക്കാത്തവര്‍ ഇനി കോടതി കയറി ഇറങ്ങേണ്ടിവരും*

Image
*ഗതാഗത നിയമലംഘനം ; പിഴ അടയ്ക്കാത്തവര്‍ ഇനി കോടതി കയറി ഇറങ്ങേണ്ടിവരും* ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കാത്തവര്‍ ഇനി കോടതി കയറി ഇറങ്ങേണ്ടിവരും. സംസ്ഥാനത്തെ വെര്‍ച്വല്‍ (ഓണ്‍ലൈൻ) കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലര ലക്ഷം കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് കൈമാറി. പോലീസും മോട്ടോര്‍വാഹന വകുപ്പും ചുമത്തിയ ഇ-ചെലാൻ കേസുകളാണിവ. ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചവര്‍ക്ക് ഡ്രെവിങ് ലൈസൻസ് സസ്പെൻഷൻ ഉള്‍പ്പെടെയുള്ള കടുത്തശിക്ഷ കോടതികളില്‍ നേരിടേണ്ടിവരും. ഒന്നിലേറെത്തവണ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചവര്‍ക്ക് പിഴ ഇരട്ടിയാകും. പിഴ വാങ്ങി കേസ് തീര്‍പ്പാക്കാനുള്ള അധികാരം ഉപയോഗിച്ച്‌ സര്‍ക്കാര്‍ നല്‍കിയിരുന്ന ഇളവുകള്‍ കോടതികളില്‍നിന്ന്‌ ലഭിക്കില്ല. കേസ് നടത്തിപ്പിന് അഭിഭാഷകരെ ചുമതലപ്പെടുത്തുന്നതടക്കമുള്ള ചെലവുകള്‍ പുറമേവരും. കോടതി കേസ് തീര്‍പ്പാക്കുംവരെ കരിമ്പട്ടിക നീക്കാനോ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ കഴിയില്ല. ഗതാഗത നിയമലംഘനങ്ങള്‍ തീര്‍പ്പാക്കാൻ വേണ്ടിയുള്ള വെര്‍ച്വല്‍ കോടതിയില്‍ മൂന്നുമാസത്തിനുള്ളില്‍ കേസുകള്‍ പരിഗണിക്കണമെന്നാണ് വ്യവസ്ഥ. പിഴയൊടുക്കാൻ മറ്റുപല ...

ഓണം ബമ്പർ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി തർക്കം, കൊല്ലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

Image
ഓണം ബമ്പർ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി തർക്കം, കൊല്ലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു  ലോട്ടറി ടിക്കറ്റ് സംബന്ധിച്ചുണ്ടായ ത‌ർക്കത്തിന് പിന്നാലെ സുഹൃത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. തേവലക്കര സ്വദേശിയായ ദേവദാസാണ്(42) മരിച്ചത്. കൃത്യം ചെയ്‌ത ഇയാളുടെ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവോണം ബമ്പർ ടിക്കറ്റ് ദേവദാസ് എടുത്തിരുന്നു. ഇത് അജിത്തിന്റെ പക്കൽ സൂക്ഷിക്കാനായി നൽകി. നറുക്കെടുപ്പ് സമയത്തിന് മുൻപ് ഈ ടിക്കറ്റ് തിരികെ ചോദിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. വെട്ടേറ്റ് രക്തംവാർന്ന് ദേവദാസ് മരിച്ചു. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. മരംവെട്ട് തൊഴിലാളികളാണ് ദേവദാസും അജിത്തും.

അടിച്ചു മോനെ.. ഓണം ബമ്പർ..

Image
*അടിച്ചു മോനെ.. ഓണം ബമ്പർ........*  *തിരുവോണം ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം TE 230662 ടിക്കറ്റിന്*  തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ (Thiruvonam Bumper Lottery Result BR-93 ) ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. ഒന്നാം സമ്മാനമായ 25 കോടി രൂപ TE 230662 ടിക്കറ്റിന് ലഭിച്ചു.  1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും.  TH 305041 , T L 894358, TC 708749, TA 781521, T D 166207, T B 3984 15, T B 127095, TC 320948, T B 515087, T J 410906, TC 946 O82, TE 421 674, TC 2876 27, T E 2200 42, TC 151 097, TG 381795, TH 314711, TG 496751, T J 223848 എന്നീ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം

യൂറോപ്പിൻ്റെ ഭാവി അപകടത്തിലേക്ക്: മുന്നറിയിപ്പ് നൽകി ഇറ്റാലിയൻ പ്രധാനമന്ത്രി .

Image
റോം:യൂറോപ്പിലേയ്ക്ക് എത്തിച്ചേരുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ യൂറോപ്പിന്റെ ഭാവി അപകടത്തിലാക്കുന്നുവെന്ന് ‘ ഇറ്റലിയുടെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. മെഡിറ്ററേനിയന്‍ ദ്വീപായ ലാംപെഡൂസയില്‍ മാത്രം ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് അനധികൃതമായി പ്രവേശിച്ചത്.വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള കപ്പലുകളിലാണ് ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ ഈ ആഴ്ച ഇറ്റലിയുടെ തെക്കേ അറ്റത്തുള്ള ദ്വീപില്‍ വന്നിറങ്ങിയത്. യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയുടെ കണക്കനുസരിച്ച്, തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം കൊണ്ട് , ഏകദേശം 8,500 ആളുകളാണ് ദ്വീപിലെത്തിയത്. ഇപ്പോള്‍ ലാംപെഡൂസ ദ്വീപില്‍ ആകെയുള്ള ജനസംഖ്യയെ കൂടുതല്‍ പേരാണ് മൂന്ന് ദിവസം കൊണ്ടെത്തിയത്. കടലിലൂടെ കൂടുതല്‍ ചെറു ബോട്ടുകള്‍ ഇറ്റലിയെ ലക്ഷ്യമാക്കി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നാണ് കുടിയേറ്റക്കാരെ സ്വീകരിക്കാനുള്ള പൊതുനയം പുലര്‍ത്തുന്ന യൂറോപ്യന്‍ യൂണിയന്‍ ,നയങ്ങളെ കുറിച്ച് പുനരവലോകനം നടത്തണമെന്ന ആവശ്യവുമായാണ് ജോര്‍ജിയ മെലോണി രംഗത്തെത്തിയത്.അനധികൃതമായി കടന്നുവരുന്ന കുടിയേറ്റക്കാരെ നേരിടേണ്ട ഉത്തരവാദിത്വം ,യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ത...

പാചക വാതക സിലിണ്ടറിന്200 രൂപ കുറയും

Image
പാചക വാതക സിലിണ്ടറിന് 200 രൂപ കുറയും 29/08/2023  പാചകവാതക സിലിണ്ടറിന്റെ വില കുറക്കാന്‍ കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചതായി റിപ്പോര്‍ട്ട്.  ഗാർഹിക ആവശ്യത്തിനുള്ള 14 കിലോ സിലിണ്ടറിന്റെ വിലയില്‍ 200 രൂപയുടെ കുറവ് വരുത്താന്‍ കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചു. എല്‍പിജിക്ക് 200 രൂപ കൂടി സബ്‌സിഡി നല്‍കി ഇത് നടപ്പാക്കാനാണ് നീക്കം. എണ്ണ കമ്പനികള്‍ക്ക് സബ്‌സിഡി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉജ്ജ്വല പദ്ധതിയില്‍ അംഗങ്ങളായ ആളുകൾക്ക് ആണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 2016ലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രഖ്യാപിച്ചത്. ദാരിദ്ര്യരേഖക്ക് താഴെയുള്ള അഞ്ച് കോടി സ്ത്രീകള്‍ക്കാണ് ഈ പദ്ധതി അനുസരിച്ച് എല്‍പിജി കണക്ഷന്‍ നല്‍കിയത്.

ഇന്റര്‍വെല്‍ സമയം കൂട്ടണം’ നിവിൻ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

Image
‘ ഇന്റര്‍വെല്‍ സമയം കൂട്ടണം’ നിവിൻ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന നടന്‍ നിവിന്‍ പോളിയുടെ ആവശ്യം പരിഗണിക്കും എന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷ പരിപാടിയില്‍ വച്ച് നിവിന്‍ പോളിയെ കണ്ടിരുന്നു. സംസാരത്തിന് ഇടെയാണ് ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന ആവശ്യം നിവിന്‍ ഉന്നയിച്ചതെന്നും അക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നെന്നും ശിവന്‍കുട്ടി പറഞ്ഞു. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന്‌ നിവിനെ അറിയിച്ചു.

തിരുവോണ ദിനത്തിൽ🌺 മലയാള ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ

Image
🌺 തിരുവോണ ദിനത്തിൽ🌺 മലയാള ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ #Asianet 09.00AM ബ്രോ ഡാഡി 04.00PM ജാനകി ജാനേ ( Premiere) 07.00PM 2018 (Premiere) #SuryaTV  08.30AM ജോ &ജോ 11.30PM തല്ലുമാല 02.30PM കടുവ 06.00PM ക്രിസ്റ്റഫർ (Premiere) #ZeeKeralam  10.30AM പകലും പാതിരാവും 01.00PM കാപ്പ 04.30PM മധുര മനോഹര മോഹം (Premiere) 09.00PM അനുരാഗം #MazhavilManorama  09.00PM ലൈവ് 06.30PM ന്റിക്കാക്കക്കൊരുപ്രേമോണ്ടർണ്ണ് (Premiere) #AsianetMovies 07.00AM തീർപ്പ് 10.00AM താൻ കേസ് കൊട് 01.00PM ജയ ജയ ജയ ഹേ 04.00PM മിന്നൽ മുരളി 07.00PM മഹേഷും മാരുതിയും(Premiere) 10.00PM തണ്ണീർമത്തൻ ദിനങ്ങൾ #AmritaTV  09.00AM ലയൺ #KairaliTV  08.00AM ജാനകി നായകൻ 12.00PM അഖിലൻ (MTP) 04.00PM ചക്രവ്യൂഹം (MTP) 07.00PM രുദ്രാങ്കി(MTP ) 11.00PM ജാനകി നായകൻ #AsianetPlus  09.00AM മേരി ആവാസുനോ 12.00PM KRK  03.00PM കാണെക്കാണെ 06.00PM 21 ഗ്രാംസ് 09.00PM ഒരു ഇന്ത്യൻ പ്രണയകഥ #KairaliWe 07.00AM വരവേൽപ്പ് 10.00AM ഗജരാജമന്ത്രം 01.00PM ഈ പറക്കും തളിക 04.00PM കാക്കക്കുയിൽ 07.00...

മലയാള സിനിമയിലെ ആദ്യ വനിതാ ഡിസൈനര്‍; ഫെഫ്ക അംഗത്വം നേടി റോസ്മേരി ലില്ലു...

Image
മലയാള സിനിമയിലെ ആദ്യ വനിതാ ഡിസൈനര്‍; ഫെഫ്ക അംഗത്വം നേടി റോസ്മേരി ലില്ലു... സിനിമകളിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ചര്‍ച്ചയാവുന്ന ഇന്നത്തെ കാലത്ത് സിനിമാ ടൈറ്റില്‍ രംഗത്ത് തിളങ്ങുന്ന ഒരു പെണ്‍കുട്ടിയുണ്ട്. മലയാള സിനിമയില്‍ സ്ത്രീകൾ അധികം കടന്നുചെല്ലാത്ത.ടൈറ്റിൽ ഡിസൈൻ മേഖലയില്‍ ശ്രദ്ധയയായി മാറിയ റോസ്മേരി ലില്ലു എന്ന കണ്ണൂര്‍ സ്വദേശിനി. ഇരുപതാം വയസ്സിൽ സിനിമകളിൽ ഫ്രീലാന്‍സ് പോസ്റ്റര്‍ ഡിസൈനറായി തീർന്ന റോസ്മേരി ലില്ലു മിനിമൽ പോസ്റ്റർ, സ്റ്റോറി ബോര്‍ഡ് റൈറ്റിങ് രംഗത്തും തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. ലൗ ആക്ഷൻ ഡ്രാമ, കവി ഉദ്ദേശിച്ചത്, എല്ലാം ശരിയാകും തുടങ്ങി നിരവധി സിനിമകളുടെ പോസ്റ്റർ ഡിസൈനിംഗ് ചെയ്തിരുന്നത് റോസ്മേരി ലില്ലുവാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ ആദ്യത്തെ വനിതാ ഡിസൈനറായി ഔദ്യോഗികമായി ഫെഫ്ക അംഗത്വം നേടിയിരിക്കുകയാണ് ഈ കലാകാരിനീണ്ട 7 കൊല്ലത്തെ തന്‍റെ യാത്രയും ഫെഫ്ക അംഗത്വം നേടിയതിനെപറ്റിയും പോസ്റ്റർ ഡിസൈനിംഗ് മേഖലയിലെ തന്റെ അനുഭവം ഫെയ്സ്ബുക്കില്‍ പങ്ക് വെച്ചിരിക്കുകയാണ് റോസ്മേരി റോസ്മേരി ലില്ലുവിന്‍റെ കുറിപ്പ്... മലയാള സിനിമയിലെ ആദ്യത്തെ വനിതാ ഡി...

ചെമ്പേരി ലയൺസ് ക്ലബ് വീൽ ചെയർ വിതരണം ചെയ്തു.

Image
ചെമ്പേരി ലയൺസ് ക്ലബ് വീൽ ചെയർ വിതരണം ചെയ്തു. ചെമ്പേരി : ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുലിക്കുരുമ്പ പുല്ലവനം രാജൻ കെ കെ കല്ലാ എന്ന വ്യക്തിക്ക് ക്ലബ്ബ് പ്രസിഡണ്ട് സി.എ തോമസ് പി ഡി വീൽചെയർ നൽകി. പുലിക്കുരുമ്പ പുല്ലം വനത്തുള്ള രാജന്റെ വീട്ടിൽ വെച്ചാണ് വീൽചെയർ നൽകിയത്. ഇതോടൊപ്പം ഓണ സമ്മാനവും ഉപഹാരവും നൽകി. ചടങ്ങിൽ സെക്രട്ടറി ജോഷി കുന്നത്ത്, അഡ്വ. സജി സക്കറിയാസ്, മുൻ പ്രസിഡണ്ട് സിജു തോമസ്, പി ജെ ടോമി എന്നിവർ സന്നിഹിതരായിരുന്നു.

Zee കേരളം പൊന്നോണ ചലച്ചിത്രങ്ങൾ🎞️🌺

Image
Zee കേരളം പൊന്നോണ ചലച്ചിത്രങ്ങൾ🎞️🌺🌸🌾 🌺ഉത്രാടം രാവിലെ 6 മണിക്ക്  🍿കൊച്ചാൾ  🌺തിരുവോണം രാവിലെ 10.30ന് 🍿പകലും പാതിരാവും  ഉച്ചയ്ക്ക് 1 മണിക്ക്  🍿കാപ്പ  വൈകിട്ട് 4.30ന്  🍿മധുര മനോഹര മോഹം (WTP) രാത്രി 9 മണിക്ക് 🍿അനുരാഗം  🌺അവിട്ടം രാവിലെ 6 മണിക്ക്  🍿പൂവൻ  🌺ചതയം രാവിലെ 6 മണിക്ക്  🍿എല്ലാം ശരിയാകും

ഏഷ്യാനെറ്റ്‌ ഈ ഓണനാളുകളിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രതേക ചലച്ചിത്രങ്ങൾ 🎞️

Image
ഏഷ്യാനെറ്റ്‌ ഈ ഓണനാളുകളിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രതേക ചലച്ചിത്രങ്ങൾ 🎞️🎞️🌺🌸🌾 🌺ഉത്രാടം രാവിലെ 9 മണിക്ക് 🍿ഭീഷ്മപർവ്വം വൈകിട്ട് 4 മണിക്ക് 🍿പൂക്കാലം(WTP) രാത്രി 7.30ന് 🍿പാച്ചുവും അത്ഭുതവിളക്കും (WTP) 🌺തിരുവോണം  രാവിലെ 9 മണിക്ക് 🍿ബ്രോഡാഡി വൈകിട്ട് 4 മണിക്ക് 🍿ജാനകീ ജാനേ(WTP) രാത്രി 7 മണിക്ക്  🍿2018(WTP) 🌺അവിട്ടം രാവിലെ 9 മണിക്ക്  🍿ആറാട്ട് 🌺ചതയം രാവിലെ 9 മണിക്ക്  🍿മിന്നൽ മുരളി

സൂര്യടീവി പൊന്നോണ ചലച്ചിത്രങ്ങൾ🎞️🌺

Image
സൂര്യടീവി പൊന്നോണ ചലച്ചിത്രങ്ങൾ🎞️🌺🌸🌾 🌺ഉത്രാടം രാവിലെ 8.30ന് 🍿ഡ്രൈവിംഗ് ലൈസൻസ് ഉച്ചയ്ക്ക് 12 മണിക്ക് 🍿അജഗജാന്തരം ഉച്ചയ്ക്ക് 2.30ന് 🍿സിബിഐ 5 വൈകിട്ട് 6 മണിക്ക് 🍿എന്താടാ സജി (WTP) 🌺തിരുവോണം രാവിലെ 8.30ന് 🍿ജോ & ജോ രാവിലെ 11.30ന് 🍿തല്ലുമാല ഉച്ചയ്ക്ക് 2.30ന് 🍿കടുവ വൈകിട്ട് 6 മണിക്ക് 🍿ക്രിസ്റ്റഫർ (WTP) 🌺അവിട്ടം രാവിലെ 8.30ന് 🍿ഹണിബീ 2 ഉച്ചയ്ക്ക് 12.30ന് 🍿ആദ്യരാത്രി വൈകിട്ട് 3.30ന് 🍿ഭയ്യാ ഭയ്യാ 🌺ചതയം രാവിലെ 8.30ന് 🍿ഓർഡിനറി ഉച്ചയ്ക്ക് 12.30ന് 🍿പട്ടാഭിരാമൻ ഉച്ചയ്ക്ക് 2.30ന് 🍿ഇടി

ഉത്രാട ദിനത്തിൽ🌺 മലയാള ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ

Image
🌺 ഉത്രാട ദിനത്തിൽ🌺 മലയാള ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ #Asianet 09.00AM ഭീഷ്മ പർവ്വം 04.00PM പൂക്കാലം ( Premiere) 07.30PM പാച്ചുവും അത്ഭുതവിളക്കും (Premiere) #SuryaTV  08.30AM ഡ്രൈവിംഗ് ലൈസൻസ് 12.00PM അജഗജാന്തരം 02.30PM CBI_5  06.00PM എന്താടാ സജി (Premiere) 10.30PM മാന്നാർ മത്തായി സ്പീക്കിംഗ് #ZeeKeralam  06.00AM കൊച്ചാള്‍ #MazhavilManorama  09.00PM കൊള്ള #AsianetMovies 07.00AM തീർപ്പ് 10.00AM മുകുന്ദൻ ഉണ്ണി അസോസിയേറ്റ് 01.00PM കേശു ഈ വീടിന് നാഥൻ 04.00PM സീതാരാമം 07.00PM ആറാട്ട് 10.00PM ലളിതം സുന്ദരം #AmritaTV  09.00AM ആദി 01.15PM ഉപചാരപൂർവ്വം ഗുണ്ടാ ജയൻ 04.00PM അർച്ചന 31 നോട്ട് ഔട്ട് #KairaliTV  09.00AM ഗൗതം നന്ദ 12.00PM വിടുതലൈ part_1 (MTP) 04.00PM സെൽഫി 07.00PM വീരം (MTP ) #AsianetPlus  09.00AM നിഴൽ 12.00PM കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് 03.00PM ഇന്നലെ വരെ 06.00PM വീരസിംഹ റെഡി 11.00PM കുമ്പളങ്ങി നൈറ്റ്സ് #KairaliWe 07.00AM കുടുംബ വിശേഷങ്ങൾ 10.00AM ബന്ധുക്കൾ ശത്രുക്കൾ 01.00PM പിൻഗാമി 04.00PM കുടമാറ്റം 07.00PM ...

ഓണം അവധികൾ ഇങ്ങനെ

Image
ഓണം അവധികൾ ഇങ്ങനെ ______________ ____________________ ``` സംസ്ഥാനം ആഘോഷങ്ങളിലേക്കും അവധിയുടെ ആലസ്യത്തിലേക്കും കടക്കുകയാണ്. അടുത്ത ആഴ്ച്ചയിൽ രണ്ട് ദിവസം അവധിയെടുത്താൽ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി എട്ട് ദിവസം അവധി ലഭിക്കും.```  *സംസ്ഥാനത്ത് ഇന്ന് മുതൽ അവധി ഇങ്ങനെ,* ```ബാങ്ക് അവധി: 26, 27, 28, 29, 31 ബീവറേജസ് ഷോപ്പുകൾ: 29, 31, സെപ്റ്റംബർ 1. സ്കൂൾ അവധി: ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 3 വരെ. റേഷൻ കടകൾ: 29, 30, 31. സർക്കാർ ഓഫീസുകൾ: 27, 28, 29, 30, 31 റേഷൻ കടകൾ ഞായറാഴ്ച്ച (ഓഗസ്റ്റ് 27) ന് തുറന്നു പ്രവർത്തിക്കും. അതിനു പകരമായിട്ടാണ് ഓഗസ്റ്റ് 30 ബുധനാഴ്ച്ച അവധി നൽകിയിരിക്കുന്നത്.``` __________________________________

പയ്യാവൂരിൽ മെഗാ തിരുവാതിര അരങ്ങേറി.

Image
പയ്യാവൂരിൽ മെഗാ തിരുവാതിര അരങ്ങേറി. പയ്യാവൂർ:പയ്യാവൂർ ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ 200 വനിതകൾ പങ്കെടുത്ത തിരുവാതിര അരങ്ങേറി. തിരുവാതിരയ്ക്ക് മുന്നോടിയായി പയ്യാവൂർ ടൗണിൽ വർണ്ണാഭമായ സാംസ്ക്കാരിക ഘോഷയാത്രയും നടത്തി. പയ്യാവൂരിൽ നടത്തിയ മെഗാ തിരുവാതിര ദർശിക്കാൻ നൂറു കണക്കിനാളുകൾ കാണികളായി എത്തി. തിരുവാതിര സി.ഡി.എസ് ചെയർ പേഴ്സൺ ബിന്ദു ശിവദാസന്റെ അധ്യക്ഷതയിൽ പയ്യാവൂർ ഗ്രാമ പഞ്ചായത്ത് സിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. മലയോരത്തെ പ്രധാന നർത്തകി ശോഭ കരിമ്പക്കണ്ടിയാണ് പരിശീലിപ്പിച്ചത്. തിരുവാതിരക്ക് ശേഷം പായസ വിതരണവുമുണ്ടായിരുന്നു.

സംസ്ഥാനത്ത് എട്ടു ജില്ലകളിൽ താപനില ഉയരും; ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ

Image
സംസ്ഥാനത്ത് എട്ടു ജില്ലകളിൽ താപനില ഉയരും; ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും എട്ടു ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയിരിക്കുന്നത്.കൊല്ലത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരും. കേരത്തിൽ ക്രമാതീതമായി ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 ഡിഗ്രി സെൽഷ്യസ്- 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

കണ്ണൂർ റെയിൽവേ സ്റ്റേഷൻ; ഒന്നാം പ്ലാറ്റ്‌ഫോമിലും റിസർവേഷൻ കൗണ്ടർ

Image
കണ്ണൂർ റെയിൽവേ സ്റ്റേഷൻ; ഒന്നാം പ്ലാറ്റ്‌ഫോമിലും റിസർവേഷൻ കൗണ്ടർ കണ്ണൂർ | കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ റിസർവേഷൻ കൗണ്ടർ തുറന്നു. അവധി യാത്രാത്തിരക്കിൽ ടിക്കറ്റ് റിസർവ് ചെയ്യാൻ എത്തുന്നവർക്ക് ഇത് ഗുണമാകും. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തന സമയം. നിലവിൽ കിഴക്കെ കവാടത്തിൽ രണ്ട് റിസർവേഷൻ കൗണ്ടറാണുള്ളത്. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് സമയം. അൺ റിസർവ്ഡ് ടിക്കറ്റ് എടുക്കാൻ ഒന്നാം പ്ലാറ്റ്‌ഫോമിലും കിഴക്കെ കവാടത്തിലും മൂന്ന് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുണ്ട്. ടിക്കറ്റ് നൽകാൻ നടത്തിപ്പുകാരും. എല്ലാ സമയവും ഇവരുടെ സേവനം ലഭ്യമാക്കും. ഇതിന് റെയിൽവേ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ചില സമയങ്ങളിൽ നടത്തിപ്പുകാർ മെഷീൻ പൂട്ടിപ്പോകുന്നത് പരാതിക്ക് ഇടയാക്കായിരുന്നു. യാത്രക്കാർക്ക് യുടിഎസ് ഓൺ മൊബൈൽ ആപ്പും ഉപയോഗിക്കാം. സ്റ്റേഷനിലെത്തിയാണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ അവിടെ പതിച്ച ക്യു.ആർ കോഡ് ആപ്പിലൂടെ സ്കാൻ ചെയ്ത് ടിക്കറ്റ് എടുക്കാം. സ്റ്റേഷനിൽ ക്യു.ആർ കോഡ് സ്കാനിങ് സംവിധാനമുണ്ട്. ദിവസ ടിക്കറ്റ്, സീസൺ ടിക്കറ്റ് ഉൾപ്പെടെയും എടുക്കാം.

വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു.

Image
വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്നാണ് പരാതി. നിലമ്പൂരിൽ ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ ആണ് കസ്റ്റഡിയിലെടുത്തത്. ഷാജൻ സ്കറിയയെ കൊച്ചിയിൽ എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. ദില്ലിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് ഇ മെയിൽ വഴി നൽകിയ പരാതിയിൽ ആണ് നടപടി എടുത്തിരിക്കുന്നത്.  മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസില്‍ ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു. രാവിലെ നിലമ്പൂർ എസ്എച്ച്ഒയ്ക്ക് മുന്നിൽ ഹാജരാകണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഈ മാസം 17 ന് ഹാജരാകാൻ ആയിരുന്നു ഷാജൻ സ്കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടത്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്.

ഞായർ മുതൽ അഞ്ച് ദിവസം സർക്കാർ സ്ഥാപനങ്ങൾക്ക്‌ അവധി

Image
ഞായർ മുതൽ അഞ്ച് ദിവസം സർക്കാർ സ്ഥാപനങ്ങൾക്ക്‌ അവധി  ഞായർ മുതൽ അഞ്ച് ദിവസത്തേക്ക്‌ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾക്ക്‌ അവധി. സർവകലാശാലകൾ അടക്കം സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും വെള്ളിയാഴ്ച ഓണാവധിക്കായി അടച്ചു. സെപ്‌തംബർ നാലിന്‌ തുറക്കും. ശനി മുതൽ ചൊവ്വ വരെ തുടർച്ചയായി നാല് ദിവസം ബാങ്കുകൾക്കും അവധിയാണ്‌. ബുധനാഴ്ച തുറന്ന് പ്രവർത്തിക്കും. വ്യാഴാഴ്ച വീണ്ടും ബാങ്ക്‌ അവധി.

വയനാട്ടിൽ ജീപ്പ് മറിഞ്ഞ് 9 പേർ മരിച്ചു

Image
വയനാട്ടിൽ ജീപ്പ് മറിഞ്ഞ് 9 പേർ മരിച്ചു വയനാട് മാനന്തവാടിയിൽ തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് 9 പേർ മരിച്ചു. തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപമാണ് അപകടം. ജീപ്പിലുണ്ടായിരുന്ന തൊഴിലാളികളാണു മരിച്ചത്. ആകെ 12 പേരാണ് ഉണ്ടായിരുന്നത്. 3 പേർക്കു പരിക്കേറ്റിട്ടുണ്ട്. മരിച്ചവർ വയനാട് സ്വദേശികളാണ്. മരിച്ച 6 പേരെ തിരിച്ചറിഞ്ഞു. 3 പേരെ തിരിച്ചറിയാനായിട്ടില്ല. ജീപ്പിലുണ്ടായിരുന്നവർ എല്ലാവരും സ്ത്രീകളായിരുന്നു.

ചെമ്പേരി സപ്ലൈക്കോയുടെ മുൻപിൽ ധർണ്ണാ നടത്തി.

Image
ചെമ്പേരി സപ്ലൈക്കോയുടെ മുൻപിൽ ധർണ്ണാ നടത്തി. ഏരുവെശ്ശി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്പേരി സപ്ലൈക്കോയുടെ മുൻപിൽ ധർണ്ണാ സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് അഡ്വ ഇ വി രാമകൃഷണൻ ഉദ്ഘാടനം ചെയ്തും മണ്ഡലം പ്രസിഡണ്ട് ജോസ് പരത്തനാൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ ,ജോണിമുണ്ടക്കൽ, ഷിബു മാണി, ജോൺസൺ പുലിയുറുമ്പിൽ , തങ്കച്ചൻ അറക്കൽ, ഷൈല ജോയി, ജയശ്രി ശ്രീധരൻ, ഷീജ ഷിബു , ജോസഫ് വെട്ടിക്കുഴി തുടങ്ങിയവർ സംസാരിച്ചു.

സ്റ്റോപ്പില്‍ ഇറങ്ങേണ്ട സമയത്ത് ഉറങ്ങിപ്പോയി;**ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു*

Image
സ്റ്റോപ്പില്‍ ഇറങ്ങേണ്ട സമയത്ത് ഉറങ്ങിപ്പോയി;* *ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു കണ്ണൂര്‍:  കണ്ണൂരില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. പുതിയങ്ങാടി സ്വദേശി പി കെ ഫവാസ് (27) ആണ് മരിച്ചത്.  ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ഇന്നലെ രാത്രി ഒമ്പതരയോടെ കണ്ണപുരത്ത് വെച്ചായിരുന്നു അപകടം. ഭാര്യ ഫായിസയെ ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ച് യശ്വന്ത്പൂര്‍ ട്രെയിനില്‍ തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. പയ്യന്നൂരില്‍ ഇറങ്ങേണ്ട ഫവാസ് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് കണ്ണപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ട്രെയിന്‍ വേഗത കുറച്ച സമയത്ത് ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്.

പതിനാറുകാരൻ ബൈക്ക് ഓടിച്ചു**മാതാവിന് 30,000 രൂപ പിഴ

Image
പതിനാറുകാരൻ ബൈക്ക് ഓടിച്ചു* *മാതാവിന് 30,000 രൂപ പിഴ ചൊക്ലി :പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് ബൈക്ക് ഓടിക്കാൻ കൊടുത്ത മാതാവിന് മുപ്പതിനായിരം രൂപ കോടതി പിഴയിട്ടു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. ചൊക്ലി സ്വദേശിനി റംഷിനക്കാണ് പിഴ ചുമത്തിയത്.  മാതാവിൻ്റെ ഉടമസ്ഥതയിലുള്ള വാഹനം സ്കൂൾ വിദ്യാർത്ഥിയായ 16കാരനായ മകന് ഓടിക്കാൻ കൊടുത്തിരുന്നു. മനുഷ്യ ജീവന് അപകടം ഉണ്ടാക്കിയേക്കാം എന്ന അറിവോടെയാണ് വാഹനം ഓടിക്കാൻ നൽകിയത് എന്ന ശിക്ഷാർഹമായ കുറ്റത്തിനാണ് കോടതി പിഴ ഉത്തരവിട്ടത്. ഏപ്രിൽ മൂന്നിന് കവിയൂർ പെരിങ്ങാടി റോഡിൽ അപകടകരമായി കുട്ടി ഡ്രൈവർ ഓടിച്ചു വന്ന ബൈക്ക് വാഹന പരിശോധനക്ക് ഇടെയാണ് ചൊക്ലി പോലീസ് കണ്ടെത്തിയത്. നിർത്താതെ പോയ വാഹനം, തുടർന്ന് വണ്ടി നമ്പർ പരിശോധിച്ച് മനസ്സിലാക്കി അന്വേഷിച്ചതിൽ ആർ സി ഉടമ ജീവിച്ചിരിപ്പില്ലെന്നും വാഹനം കൈവശം വെച്ച് കുട്ടിക്ക് ഓടിക്കാൻ നൽകിയത് മാതാവാണെന്നും കണ്ടെത്തുകയായിരുന്നു. കേസിൽ ചൊക്ലി പോലീസ് ഇൻസ്‌പെക്ടർ സി ഷാജുവിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ കേസെടുത്ത് കോടതിയിൽ കുറ്റപത്രം നൽകുക ആയിരുന്നു.

ഇന്ന് വൈദ്യുതി മുടങ്ങും

Image
ഇന്ന് വൈദ്യുതി മുടങ്ങും 🚨ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കെ ഡബ്ല്യു എ, വളയം കുണ്ട്, ഐഡിയ ചെമ്പേരി, ചെമ്പേരി, കനകക്കുന്ന് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥികളും പാർട്ടിയും ചിഹ്നവും

Image
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥികളും പാർട്ടിയും ചിഹ്നവും... 1 അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- കൈ 2 ജെയ്ക് സി. തോമസ് (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്)), - ചുറ്റിക, അരിവാൾ, നക്ഷത്രം 3 ലിജിൻ ലാൽ(ഭാരതീയ ജനതാ പാർട്ടി)- താമര 4 ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി) -ചൂല് 5 പി.കെ. ദേവദാസ് (സ്വതന്ത്രസ്ഥാനാർഥി )- ചക്ക 6 ഷാജി(സ്വതന്ത്രസ്ഥാനാർഥി)- ബാറ്ററി ടോർച്ച് 7 സന്തോഷ് പുളിക്കൽ (സ്വതന്ത്ര സ്ഥാനാർഥി) -ഓട്ടോറിക്ഷ

യുഎഇയിലേക്ക് എത്തുന്നവർ നിരോധന വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ്

Image
✈️ യുഎഇയിലേക്ക് എത്തുന്നവർ നിരോധന വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ് അബുദാബി:* യുഎഇയിലേക്ക് എത്തുന്ന യാത്രക്കാര്‍ രാജ്യത്ത് നിരോധനമുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്. 45 ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎഇയില്‍ നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനവും മറ്റ് ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണവുണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.  നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതും നിയന്ത്രണമുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്.മലബാർ ലൈവ്.നിയമം ലംഘിച്ച് ഇത്തരം ഉല്‍പ്പന്നങ്ങള്‍ യുഎഇയിലേക്ക് കൊണ്ടു വരുന്നവര്‍ക്കും മറ്റ് രാജ്യത്തേക്ക് കടത്തുന്നവര്‍ക്കും ശിക്ഷ ലഭിക്കും. യുഎഇയിലേക്ക് വരുന്നവര്‍ ലഗേജില്‍ നിരോധിത, നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അഭ്യര്‍ത്ഥിച്ചു. നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. നിരോധിത, നിയന്ത്രിത വസ്തുക്കള്‍ കസ്റ്റംസി...

സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നാളെയോടെ എല്ലാ സാധനങ്ങളും ഉറപ്പാക്കണം: ഉദ്യോഗസ്ഥരോട് ഭക്ഷ്യമന്ത്രി ആന്ധ്രയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള സാധനങ്ങള്‍ കയറ്റിയ ലോഡുകള്‍ ഇന്ന് രാത്രിയോടെ എത്തും

Image
സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നാളെയോടെ എല്ലാ സാധനങ്ങളും ഉറപ്പാക്കണം: ഉദ്യോഗസ്ഥരോട് ഭക്ഷ്യമന്ത്രി ആന്ധ്രയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള സാധനങ്ങള്‍ കയറ്റിയ ലോഡുകള്‍ ഇന്ന് രാത്രിയോടെ എത്തും  സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നാളെയോടെ എല്ലാ സാധനങ്ങളും ഉറപ്പാക്കണമെന്ന് ഭക്ഷ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആന്ധ്രയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമുള്ള സാധനങ്ങള്‍ കയറ്റിയ ലോഡുകള്‍ ഇന്ന് രാത്രിയോടെ എത്തും. ഓണം ഫെയറില്‍ എത്തുന്ന ആളുകള്‍ക്ക് എല്ലാ സാധനങ്ങളും ഉറപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കണ്ടെയ്നറില്‍ റോഡ് മാര്‍ഗം സാധനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്നത് വൈകിയതാണ് സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ സാധനങ്ങള്‍ കുറയാന്‍ കാരണമെന്നാണ് ഭക്ഷ്യമന്ത്രിയുടെ വിശദീകരണം. ആന്ധ്രയില്‍ നിന്ന് ജയ അരിയും മുളകും ഇന്നെത്തും. കടലയും മറ്റ് ഉല്‍പന്നങ്ങളും രാജസ്ഥാനടക്കമുള്ള സംസ്ഥാനത്ത് നിന്ന് എത്തുന്നതോടെ കേരളത്തിലെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റിലും അവശ്യസാധനങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ഡിമാന്‍റ് കൂടുതലുള്ള സാധനങ്ങള്‍ തീരുന്നതിന് അനുസരിച്ച് അടുത്ത ...

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്ഓഗസ്റ്റ് 25 മുതല്‍ ഓണം അവധി

Image
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 25 മുതല്‍ ഓണം അവധി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണം അവധി ഓഗസ്റ്റ് 25 മുതല്‍. ഈ മാസം 25 മുതൽ സെപ്റ്റംബര്‍ 3 വരെയാണ് ഓണം അവധി. ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി.

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

Image
വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക് വിമാനയാത്രക്കാരായ ഉപഭോക്താക്കളുടെപ്രശ്നങ്ങൾ പരിഹരിക്കുവാൻ *Air Sewa app/portal* നിലവിലുണ്ട്.   കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് (MoCA) ഈ app നടപ്പിൽ വരുത്തിയിട്ടുള്ളത്.   വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതികൾ, നഷ്ടപ്പെട്ട ബാഗേജുകൾ, ഓരോ എയർപോർട്ടിലും ബാഗേജുകൾക്ക് വേണ്ടിയുള്ള ക്ലോക്ക് റൂമുകളെകുറിച്ചുള്ള അറിവുകൾ, വിമാനത്താവളത്തിന് പുറത്തുള്ള യാത്രാസൗകര്യങ്ങൾ, *റദ്ദാക്കിയ യാത്രയുടെ ടിക്കറ്റിന്റെ പണം* *തിരിച്ച് ലഭിക്കൽ* മുതലായ കാര്യങ്ങൾ ഈ സംവിധാനത്തിൽ അടങ്ങിയിരിക്കുന്നു.  പല യാത്രക്കാർക്കും ഇതിനെക്കുറിച്ച് അറിവ് ഇല്ലാത്തതിനാൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. പ്രത്യേകിച്ച് യാത്ര ചെയ്യാത്ത ടിക്കറ്റുകളുടെ പണം തിരികെ ലഭിക്കുന്നതിൽ.   ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് പരാതി ഉന്നയിച്ചാൽ അതിനുള്ള പരിഹാരം ഉണ്ടാവുന്നതാണ്. തയ്യാറാക്കിയത്  *Adv. K. B MOHANAN*   *9847445075*  ............................. *CONSUMER COMPLAINTS AND* *PROTECTION SOCIETY*(Regd)  _High Court Jn_   _Near Central Po...

റബർ ഇറക്കുമതി ഭീഷണിയിൽ ആഭ്യന്തരവില വീണു - വീണ്ടും പ്രതിസന്ധിയിൽ ആയി കർഷകർ 🔰🌳

Image
റബർ ഇറക്കുമതി ഭീഷണിയിൽ ആഭ്യന്തരവില വീണു - വീണ്ടും പ്രതിസന്ധിയിൽ ആയി കർഷകർ 🔰🌳 *ആലക്കോട്:* ഇ​റ​ക്കു​മ​തി ഭീ​ഷ​ണി​യി​ല്‍ റ​ബ​ര്‍ ആ​ഭ്യ​ന്ത​ര വി​പ​ണി വി​ല കൂ​പ്പു​കു​ത്തു​ന്നു. ഒ​രു​ മാ​സ​ത്തി​നി​ടെ 10 രൂ​പ​യി​ല്‍ അ​ധി​കം കു​റ​വാ​ണു രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വി​ല വീ​ണ്ടും ഇ​ടി​യു​മെ​ന്നാ​ണു വി​പ​ണി ന​ല്‍കു​ന്ന സൂ​ച​ന. മു​ന്‍വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് റ​ബ​ര്‍ ഇ​റ​ക്കു​മ​തി​യി​ല്‍ വ​ന്‍ വ​ര്‍ധ​ന​യു​ണ്ടാ​യ​തോ​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ് നേ​രി​ട്ട​ത്. വ​ന്‍കി​ട ട​യ​ര്‍നി​ര്‍മാ​താ​ക്ക​ള്‍ വി​പ​ണി​യി​ല്‍നി​ന്നു വി​ട്ടുനി​ല്‍ക്കു​ന്ന​തി​നാ​ല്‍ ക​ട​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ വ്യാ​പാ​രി​ക​ളും നി​ര്‍ബ​ന്ധി​ത​രാ​കു​ന്നു. ഷീ​റ്റ് റ​ബ​റി​ന് ഇ​ടി​വ് തു​ട​രു​മ്പോ​ഴും ലാ​റ്റ​ക്‌​സി​നു സാ​മാ​ന്യം മി​ക​ച്ച വി​ല ല​ഭി​ക്കു​ന്നു​ണ്ട്. ഫീ​ല്‍ഡ് ലാ​റ്റെക്‌​സി​നു 158 രൂ​പ​യാ​ണ് വി​പ​ണി വി​ല. ഷീ​റ്റ് റ​ബ​റി​ന് ആ​ര്‍എ​സ്എ​സ് നാ​ലി​ന് 143.50 രൂ​പ​യ്ക്കാ​ണു ഇ​ന്ന​ലെ വ്യാ​പാ​രം ന​ട​ന്ന​ത്. ഏ​പ്രി​ല്‍-​ജൂ​ണ്‍ ര​ണ്ടാം പാ​ദ​ത്തി​ല്‍ 35,900 ട​ണ്‍ റ​ബ​ര്‍ ഇ​റ...

_പുലികുരുംബ ടൗൺ വഴി കടന്നു പോകുന്ന ബസുകളുട സമയവിവരങ്ങൾ..

Image
_പുലികുരുംബ ടൗൺ വഴി കടന്നു പോകുന്ന ബസുകളുട സമയവിവരങ്ങൾ.. എല്ലാവരിലേക്കും എത്തിക്കുവാനായി Share ചെയ്യുക

വൈറലായി ‘റൈഡർ രാഹുൽ’; പാംഗോങ്ങിലേക്ക് ബൈക്ക് ഓടിച്ച് രാഹുൽ ഗാന്ധി...

Image
വൈറലായി ‘റൈഡർ രാഹുൽ’; പാംഗോങ്ങിലേക്ക് ബൈക്ക് ഓടിച്ച് രാഹുൽ ഗാന്ധി...    ലേ∙ ലഡാക്കിലെ പാംഗോങ്ങിലേക്ക് ബൈക്ക് യാത്ര നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സൂപ്പർ ബൈക്കിൽ റൈഡർമാരുടെ വേഷവിധാനങ്ങളോടെയായിരുന്നു രാഹുലിന്റെ യാത്ര. വ്യാഴാഴ്ച ലഡാക്കിലെത്തിയ രാഹുൽ ഇന്നു രാവിലെയാണ് ലേയിൽ നിന്ന് 225 കിലോമീറ്റർ അകലെയുള്ള പാംഗോങ് തടാകത്തിലേക്ക് ഏതാനും പേർക്കൊപ്പം ബൈക്ക് യാത്ര നടത്തിയത്. ‘ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമെന്ന് എന്റെ പിതാവ് പറയുമായിരുന്ന പാംഗോങ് തടാകത്തിലേക്ക്’ എന്ന കുറിപ്പോടെ ചിത്രങ്ങൾ രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. രാഹുൽ ഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജൻമദിനമാണ് ഞായറാഴ്ച. അന്ന് രാഹുൽ പാംഗോങ് തടാകക്കരയിൽ ചെലവഴിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. 2019ൽ കേന്ദ്ര ഭരണ പ്രദേശമാക്കിയതിനുശേഷം രാഹുൽ ആദ്യമായി ലഡാക്കിലേക്ക് നടത്തുന്ന യാത്രയാണിത്. ഇന്നു മടങ്ങാനായിരുന്നു തീരുമാനമെങ്കിലും യാത്ര 25 വരെ നീട്ടിയതായി കോൺഗ്രസ് അറിയിച്ചു.