അപവാദ പ്രചരണത്തില്‍ മനം നൊന്ത് വിഷം കഴിച്ചു; ചികിത്സയിലായിരുന്ന യുവ വൈദികൻ മരിച്ചു:
അപവാദ പ്രചരണത്തിൽ മനം നൊന്ത് വിഷം കഴിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥിയിലായിരുന്ന ഫാ ആന്റണി മുഞ്ഞനാട്ടെന്ന(38) യുവ വൈദികൻ മരിച്ചു. ചാന്ദ അതിരൂപതാംഗമായ വൈദികൻ പയ്യന്നൂർ സെൻ്റ് തോമസ് ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ചെയ്യുകയായിരുന്നു. തലശേരി അതിരൂപതയിലെ ചേപ്പറമ്പ്സ്വദേശിയാണ് മരണപ്പെട്ട വൈദികൻ.
യുവ വൈദികനെ രണ്ട് ദിവസം മുമ്ബാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നാലെ കോഴിക്കോട്ടേക്കും മാറ്റി. ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായതിനു പിന്നാലെ കൊച്ചിയിലേ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.
നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്ന വൈദികന്റെ ആത്മഹത്യക്ക് പിന്നിൽ ഇടവാകാംഗങ്ങൾ തന്നെയാണെന്നാണ് ആരോപണം. യുവ വൈദികനെയും കന്യാസ്ത്രീയെയും ചേർത്ത് ചിലർ അപവാദം പ്രചരിപ്പിച്ചതാണ് ആത്മഹത്യക്ക് പിന്നിലെന്നും സൂചനയുണ്ട്. മഹാരാഷ്ട്ര ബിഷപ്പ് ഹൗസിൽ നിന്ന് ഒന്നര വർഷം മുമ്ബാണ് പയ്യന്നൂരിൽ സേവനത്തിനായി ഫാ. ആന്റണി എത്തിയത്.
പള്ളി കമ്മറ്റിക്കെതിരെ ചില വിശ്വാസികൾ നൽകിയ കേസിൽ യുവ വൈദികൻ സാക്ഷിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വൈദികനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. വൈദികന്റെ ഫോൺ ചിലർ പിടിച്ചുവെച്ചുവെന്നും ഫോണിൽ നിന്ന് ചില സന്ദേശങ്ങൾ പുറത്തുവിട്ട് അപമാനിച്ചുവെന്നും പറയപ്പെടുന്നുണ്ട്.
ഇതിനിടെ പള്ളിയുടെ ചുമതല ഉണ്ടായിരുന്ന വികാരിയെ പരിയാരം മദർ ഹോമിലേക്ക് സ്ഥലം മാറ്റി. ഇത് ക്രിസ്തുമസ് നോമ്ബു ദിനങ്ങളിലെ പള്ളിയിലെ കുർബാന മുടങ്ങാനും കാരണമായി. ഇതും വിശ്വാസികളുടെ ഇടയിൽ പ്രതിഷേധത്തിന് കാരണമായി.
Comments
Post a Comment