വഞ്ചിയം ഗവ.എൽപി സ്കൂൾ സുവർണ ജൂബിലി നിറവിൽ

പയ്യാവൂർ: 1973 ൽ സ്ഥാപിതമായ വഞ്ചിയം ഗവ.എൽപി സ്കൂൾ അരനൂറ്റാണ്ട് പിന്നിടുകയാണ്. നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൻ്റെ അമ്പത് വർഷത്തെ ചരിത്രം വഞ്ചിയം, ആടാംപാറ നിവാസികളായ കുടിയേറ്റക്കാരുടെ അരനൂറ്റാണ്ട് കാലത്തെ ത്യാഗത്തിൻ്റേയും അതിജീവനത്തിൻ്റേയും ചരിത്രം കൂടിയാണ്‌. സുവർണ ജൂബിലി ആഘോഷങ്ങൾക്കായി സ്കൂൾ പിടിഎ, പൂർവ വിദ്യാർത്ഥികൾ, അധ്യാപകർ, വഞ്ചിയം, ആടാംപാറ നിവാസികൾ എന്നിവരുൾപ്പെടുന്ന വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 28, 29 തീയതികളിലാണ് ആഘോഷ പരിപാടികൾ. 28 ന് വൈകുന്നേരം 4 ന് പൂർവ വിദ്യാർത്ഥി സംഗമം 'തിരികെ' പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്യും. തുടർന്ന് പൂർവ വിദ്യാർത്ഥികൾ, വഞ്ചിയം, ആടാംപാറ നിവാസികൾ എന്നിവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. പ്രശസ്ത സംഗീതജ്ഞൻ ഡോ.ഉണ്ണിക്കൃഷ്ണൻ പയ്യാവൂർ 'കലാസന്ധ്യ' ഉദ്ഘാടനം ചെയ്യും. അധ്യാപകൻ കെ.ജെ.സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. 29 ന് ഉച്ചകഴിഞ്ഞ് 2 ന് 'ഗുരു സംഗമം' ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടെസി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്യും. 4 ന് സാംസ്കാരിക ഘോഷയാത്ര നടക്കും. വൈകുന്നേരം 5 ന് സജീവ് ജോസഫ് എംഎൽഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റോബർട്ട് ജോർജ് അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയർമാൻ ബിനു സി. ജോസ് ആമുഖപ്രഭാഷണം നടത്തും. സ്കൂൾ മുഖ്യാധ്യാപകൻ സി.ജി.സുകുമാരൻ റിപ്പോർട്ട് അവതരിപ്പിക്കും. ഇരിക്കൂർ എഇഒ പി.കെ.ഗിരീഷ് മോഹൻ, ഇരിക്കൂർ ബിപിസി ടി.വി.ഒ.സുനിൽകുമാർ, ഡയറ്റ് ഫാക്കൽട്ടി എസ്.കെ.ജയദേവൻ, എസ്എംസി ചെയർപേഴ്സൺ ദിവ്യ മനു, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികൾ, സ്കൂൾ പിടിഎ മുൻ പ്രസിഡൻ്റ് ജോർജ് അമ്പാട്ട്, സംഘാടക സമിതി വൈസ് ചെയർമാൻ പി.വി.ബാബു എന്നിവർ പ്രസംഗിക്കും. മുൻകാല അധ്യാപകരെ ആദരിക്കൽ, എൻഡോവ്മെൻ്റ് വിതരണം, സമ്മാനദാനം, ഫോട്ടോ അനാഛാദനം എന്നിവയും നടക്കും. തുടർന്ന് അബുദാബി ഇടുക്കി ഗോൾഡ് റെസ്റ്റോറൻ്റ് സ്പോൺസർ ചെയ്ത് കണ്ണൂർ വടക്കൻസ് അവതരിപ്പിക്കുന്ന 'മാമാങ്കം' മെഗാഷോയോടെ ആഘോഷ പരിപാടികൾക്ക് തിരശീല വീഴും. 

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി