ഇത് പോലുള്ള മെസ്സേജ് ഫോർവേഡ് ചെയ്യുന്നവരുടെ ശ്രദ്ധക്ക്.
ഇത് പോലുള്ള മെസ്സേജ് ഫോർവേഡ് ചെയ്യുന്നവരുടെ ശ്രദ്ധക്ക്.
1. ആരും ഒന്നും വെറുതെ തരില്ല.
2. അത് മനസ്സിലാക്കാതെ ഫോർവേഡ് ചെയ്താൽ നിങ്ങളുടെ ഡാറ്റാ എല്ലാം അവരുടെ കയ്യിൽ എത്തും.
3. ആമസോൺ, ഫ്ളിപ് കാർട്, ലുലു തുടങ്ങിയ വൻകിട കമ്പനികളുടെ പേരിൽ ആണ് ഈ തട്ടിപ്പുകൾ.
4. ഈയിടെ ആയി ഫേസ് ബുക്ക് വഴി ഈ തട്ടിപ്പ് വരുന്നു. ഒറിജിനൽ കമ്പനികളുടെ പേരിൽ പരസ്യങ്ങൾ കാണാം. ഇറ്റലിയിൽ ആണെങ്കിൽ ഇവിടുത്തെ വൻകിട കമ്പനികൾ ആയ
ഗുച്ചി, പ്രാഡാ, ടിമ്പർലാൻഡ്, samsonite തുടങ്ങി പല സൂപ്പർമാർക്കറ്റുകളുടെ പേരിലും 1യൂറോക്ക് വിലപിടിപ്പുള്ള സാധനങ്ങൾലഭിക്കും എന്ന രീതിയിൽ പരസ്യം വരുന്നു.
5.അതിനായ് അവർ നിങ്ങളുടെ ബാങ്ക് ഡീറ്റെയിൽസ്, അല്ലെങ്കിൽ കാർഡ് ഡീറ്റെയിൽസ് ചോദിക്കും.അത് കൊടുക്കുന്നതോടെ നല്ലൊരു ശതമാനം പൈസ നിങ്ങൾക്ക് നഷ്ടം ആവും.
ഇങ്ങനെ ഉള്ള പല പരസ്യങ്ങൾക്കുംഅവർ താത്കാലികമായ ഫേസ് ബുക്ക് പേജുകൾ ആണ് ഉപയോഗിക്കുന്നത് . അതിലെ ലൈക്, കമെന്റുകൾ ശ്രദ്ധിച്ചാൽ അത്യാവശ്യം കാര്യങ്ങൾ മനസ്സിലാവും.(വളരെ കുറവ് ആയിരിക്കും, followers കുറവായിരിക്കും, ഇനി സൈറ്റ് ആണെങ്കിൽ ഒറിജിനൽ സൈറ്റിനെ അപേക്ഷിച്ചു ചെറിയ അക്ഷരതെറ്റുകൾ കാണും )
6. യൂറോപ്പിൽ ഈ തട്ടിപ്പ് വ്യാപകമായി നടക്കുന്നു. ധാരാളം പേർ (ഇതിനെ കുറിച്ച് അറിവുള്ളവർ പോലും )
ഈ കുഴിയിൽ വീഴുന്നു.
7. ഒരു കാരണവശാലും കാർഡ് ഡീറ്റൈൽ അവർ പറയുന്ന പേജിൽ അടിക്കരുത്. നിങ്ങൾ ആ ട്രാൻസാക്ഷൻ ക്യാൻസൽ ചെയ്താലും പൈസ പോകും.വളരെ അധികം സൂക്ഷിക്കുക.
Comments
Post a Comment