മുല്ലപ്പെരിയാർ തുറക്കില്ല’, കേരള തമിഴ്നാട് അതിർത്തിയിൽ മഴ കുറഞ്ഞു, അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവ്..


കേരള തമിഴ്നാട് അതിർത്തിയിൽ മഴ കുറഞ്ഞതായി റിപ്പോർട്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വീണ്ടും കുറഞ്ഞുവെന്നും മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് സെക്കൻഡിൽ 3212.75 ഘനയടി ജലം മാത്രമാണെന്നും റിപ്പോർട്ട് വ്യകതമാക്കുന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് 11578.41 ഘനയടി ജലം സെക്കൻഡിൽ ഒഴുകി എത്തുന്നുണ്ടായിരുന്നു. തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവിലും കുറവ് വരുത്തിയിട്ടുണ്ട്.

അതേസമയം, ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ ഇന്ന് തുറക്കില്ല. ഇന്ന് രാവിലെ ഡാം തുറക്കുമെന്നും, സെക്കൻഡിൽ പതിനായിരം ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുമെന്നുമായിരുന്നു തീരുമാനം. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്ന് 10000 ഘന അടി വെള്ളം വരെ പുറത്തേക്കൊഴുക്കാൻ തീരുമാനിച്ചിരുന്നത്.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി