കേരളത്തിൽ ഒമിക്രോണ്‍ ജെഎൻ 1: മുന്നറിയിപ്പുമായി കര്‍ണാടകയും; അതിർത്തിയിലടക്കം ആശുപത്രികൾക്ക് ജാഗ്രത...
കേരളത്തിൽ ഒമിക്രോണ്‍ ജെഎൻ 1: മുന്നറിയിപ്പുമായി കര്‍ണാടകയും; അതിർത്തിയിലടക്കം ആശുപത്രികൾക്ക് ജാഗ്രത...
ബംഗ്ലൂരു : കേരളത്തിൽ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ജെഎൻ 1 സ്ഥിരീകരിച്ച സാഹചര്യത്തിലും
കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിലും ജാഗ്രതാ നടപടികളിലേക്ക് കടന്ന് അയൽ സംസ്ഥാനങ്ങൾ. കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അടിയന്തര യോഗം വിളിച്ചു. ഒരിടവേളക്ക് ശേഷം കൊവിഡ് പടരുന്നതിൽ ശ്രദ്ധ വേണമെന്ന് എല്ലാ ജില്ലാ ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകി.
കേരളത്തിൽ സ്ഥിരീകരിച്ച ജെ. എൻ. 1 എന്ന കൊവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങൾ പരിശോധിക്കും. ആശുപത്രികളിൽ പനിയുമായി എത്തുന്നവർക്ക് കർശന സ്ക്രീനിംഗ് നടത്താനും നിർദേശം നൽകി. അതിർത്തി മേഖലകളിലെ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രതാ നിർദേശമുണ്ട്.
എല്ലാ ജില്ലാ ആശുപത്രികളും നാളത്തോടെ ഓക്സിജൻ സിലിണ്ടറുകൾ, ഐസിയു കിടക്കകൾ, മരുന്നുകൾ, ജീവൻ രക്ഷാ ഉപകരണങ്ങൾ എന്നിവയുടെ സ്റ്റോക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും ആരോഗ്യകുപ്പ് നിര്‍ദ്ദേശിച്ചു. മോക്ക് ഡ്രില്ലുകൾ നടത്താൻ ഉള്ള തയ്യാറെടുപ്പ് നടത്താനും നിർദേശം.
Comments
Post a Comment