ധര്‍മടത്ത്സ്ഥാനാര്‍ത്ഥിയായത് ഗതി കെട്ട്'; പിണറായിക്കെതിരെ മത്സരിച്ച രഘുനാഥ് കോണ്‍ഗ്രസ് വിട്ടു

'
കണ്ണൂര്‍: കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ സി രഘുനാഥ് കോണ്‍ഗ്രസ് വിട്ടു. അഞ്ചു പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധംഉപേക്ഷിക്കുന്നതായി സി രഘുനാഥ് അറിയിച്ചു. പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണ്തീരുമാനം. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ് മത്സരിച്ചിരുന്നു. മത്സരസമയത്തും കെപിസിസിയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ലെന്ന് രഘുനാഥ് കുറ്റപ്പെടുത്തി.

കോൺഗ്രസിന് വേട്ടക്കാരന്റെ മനസ്സാണെന്ന് രഘുനാഥ് പറഞ്ഞു. കോൺഗ്രസിൽ ഇന്ന് ഗ്രൂപ്പുകൾ അഞ്ചാണ്. പാർട്ടിയുടെ ജനിതക ഘടന തന്നെ മാറിപ്പോയി. ധർമടത്ത് പിണറായി വിജയനെതിരെ മത്സരിച്ച് താൻ ഗതികെട്ട സ്ഥാനാർത്ഥിയായി തീർന്നെന്നും രഘുനാഥ് പറഞ്ഞു. 

കോണ്‍ഗ്രസ് വിട്ടാലും കണ്ണൂര്‍ ജില്ലാ രാഷ്ട്രീയത്തില്‍ സജീവമായിട്ടുണ്ടാകുമെന്ന് രഘുനാഥ്കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍സൂചിപ്പിച്ചിരുന്നു. ഓരോ ആളുകളും പടിയിറങ്ങുമ്പോള്‍ കൊട്ടാരം വിദൂഷകന്മാര്‍ സ്തുതിഗീതം പാടട്ടെ. ചില തുറന്നുപറച്ചിലുകള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ക്ഷമിക്കുക.

ഭാവിതീരുമാനംതന്നോടൊപ്പം നില്‍ക്കുന്ന സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും രഘുനാഥ് കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. കോൺഗ്രസ് വിടാൻ പോകുകയാണെന്ന് കഴിഞ്ഞ ജൂലൈയിൽ രഘുനാഥ് പ്രഖ്യാപിച്ചിരുന്നെങ്കിലും അന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി