പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം വീടുകളിലെത്തിക്കും’;പ്രധാനമന്ത്രി ജനുവരിയിൽ കേരളത്തിൽ; എൻഡിഎയുടെ പരിപാടിയിൽ പങ്കെടുക്കും

-----------------------------
കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ കേരളം സന്ദർശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി-എൻഡിഎ പരിപാടിയിൽ പ്രധാനമന്ത്രി സംസാരിക്കുമെന്നും കെ സുരേന്ദ്രൻ ശനിയാഴ്‌ച പറഞ്ഞു. എൻഡിഎയുടെ സംസ്ഥാന നേതൃയോഗത്തിന് ശേഷം വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ

മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മറ്റ് മുതിർന്ന നേതാക്കളും വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ നടക്കുന്ന എൻഡിഎയുടെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ജനുവരിയിൽ സംസ്ഥാനത്തെ എല്ലാ ലോക്‌സഭ മണ്ഡലങ്ങളിലും മുന്നണി നേതാക്കളും പ്രവർത്തകരും കാൽനട ജാഥകൾ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്‌തുമസ് സന്ദേശവുമായി സംസ്ഥാനത്തെ എല്ലാ ക്രിസ്‌ത്യൻ ഭവനങ്ങളും സന്ദർശിക്കാൻ എൻഡിഎ തീരുമാനിച്ചിട്ടുണ്ട്.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി