പാനൂരിൽ കോവിഡ് മരണം. ഇന്നു മുതൽ നിയന്ത്രണങ്ങളിലേക്ക്, മാസ്ക് നിർബന്ധമാക്കി...

പാനൂരിൽ കോവിഡ് മരണം. ഇന്നു മുതൽ നിയന്ത്രണങ്ങളിലേക്ക്, മാസ്ക് നിർബന്ധമാക്കി...
പാനൂർ നഗരസഭയിൽ ഒന്നാം വാർഡിൽ കോവിഡ് രോഗത്തെത്തുടർന്ന് ഒരാൾ മരണപ്പെട്ട പശ്ചാത്തലത്തിൽ പ്രദേശത്ത് കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ പാനൂർ താലൂക്ക് ആശുപത്രിയിൽ ചേർന്ന അടിയന്തരയോഗം തീരുമാനിച്ചു. പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാനും, വിവാഹം, ഉത്സവങ്ങൾ ഉൾപ്പടെയുള്ള ചടങ്ങുകൾ നഗരസഭയിൽ അറിയിച്ച് സമ്മതം വാങ്ങിക്കാനും യോഗത്തിൽ തീരുമാനമായി.മാസ്ക് നിർബന്ധമാക്കണം.പനി കണ്ടെത്തിയ ആളുകളെ പ്രത്യേകം നിരീക്ഷണം നടത്താനും ക്വാറന്റൈനിലെ തുടരാൻ നിർദ്ദേശിക്കാനും തീരുമാനിച്ചു. പ്രായമായവരെ ആവശ്യമെങ്കിൽ ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കാൻ ആവശ്യമായ നിർദ്ദേശം നൽകാനും തീരുമാനിച്ചു തുടങ്ങിയ നടപടികൾ ഇന്നുമുതൽ തന്നെ സ്വീകരിക്കാൻ തീരുമാനിച്ചു.കെ.പി.മോഹനൻ എം എൽ എ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ വി.നാസർ,മെഡിക്കൽ ഓഫീസർ ഡോ:ഐ കെ.അനിൽകുമാർ, കൗൺസിലർമാരായ പി കെ. പ്രവീൺ, സുധീർ കുമാർ, നസില കണ്ടിയിൽ തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി