തമിഴ്നാട്ടില്‍ കനത്തമഴ; വന്ദേഭാരതടക്കം 40 ട്രെയിനുകള്‍ റദ്ദാക്കി കനത്തമഴയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വന്‍ ദുരിതം.



വന്ദേഭാരത് അടക്കം 40 ട്രെയിനുകള്‍ റദ്ദാക്കി. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് കനത്ത മഴ പെയ്യുന്നത്. ഇവിടെയുള്ള സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തൂത്തുക്കുടിയില്‍ 88 സെന്‍റീമീറ്ററും തിരുനെല്‍വേലിയില്‍ 150 സെന്‍റീമീറ്റര്‍ മഴയും പെയ്തുവെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ മഴപ്പെയ്ത്താണിതെന്ന് നാട്ടുകാരും പറയുന്നു. മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമുകളും തുറന്നുവിട്ടു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.


Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി