ഇനിആശുപത്രികളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും യുപിഐ വഴി അഞ്ചുലക്ഷം രൂപ വരെ അടയ്ക്കാം; പരിധി ഉയര്‍ത്തി ആര്‍ബിഐ

മുംബൈ: ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം എന്നിവയുമായി ബന്ധപ്പെട്ട യുപിഐ പണമിടപാട് പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. നിലവിലെ ഒരു ലക്ഷത്തില്‍ നിന്ന് അഞ്ചുലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. യുപിഐ പരിധി ഉയര്‍ത്തിയത് ആരോഗ്യമേഖലയിലും വിദ്യാഭ്യാസ രംഗത്തും ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. വലിയ തുകകള്‍ എളുപ്പം കൈമാറാന്‍ ഇതുവഴി സാധിക്കും.

റിസര്‍വ് ബാങ്കിന്റെ പണവായ്പ നയ പ്രഖ്യാപനത്തിന് ശേഷം ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് പുതിയ ഇളവ് പ്രഖ്യാപിച്ചത്. വിവിധ കാറ്റഗറിയിലുള്ള യുപിഐ പരിധി സംബന്ധിച്ച്അവലോകനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരിധി ഉയര്‍ത്താന്‍തീരുമാനിച്ചതെന്നുംഅദ്ദേഹംഅറിയിച്ചു. 

ഇതിന്പുറമേആവര്‍ത്തിച്ചുള്ള പണമിടപാടുമായി ബന്ധപ്പെട്ട ഇ- മാന്‍ഡേറ്റ് പരിധിയുംഉയര്‍ത്തിയിട്ടുണ്ട്.ഒരുലക്ഷംരൂപയായാണ് ഉയര്‍ത്തിയത്. ഇ- മാന്‍ഡേറ്റ് ചട്ടക്കൂട് അനുസരിച്ച് 15000 രൂപയ്ക്ക്് മുകളിലുള്ള ആവര്‍ത്തിച്ചുള്ള ഇടപാടിന്ഓതന്റിക്കേഷന്‍ആവശ്യമാണ്.സുരക്ഷയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയത്. ഇതിന്റെ പരിധി ഒരു ലക്ഷം രൂപ വരെയാക്കിഉയര്‍ത്താനാണ് തീരുമാനിച്ചത്. മ്യൂച്ചല്‍ഫണ്ട്സബ്‌സ്‌ക്രിപ്ഷന്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് തുടങ്ങി ആവര്‍ത്തിച്ച് നടത്തുന്നഇടപാടുകള്‍ക്ക് ഇത് പ്രയോജനം ചെയ്യും. 

ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍ (എഎഫ്എ) ഇല്ലാതെ സുഗമമമായി നടത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കുക. ഫിനാന്‍ഷ്യല്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട് വരുന്ന മാറ്റങ്ങള്‍ എളുപ്പം മനസിലാക്കുന്നതിന് ഫിന്‍ടെക് റെപ്പോസിറ്ററി സ്ഥാപിക്കാനും ആര്‍ബിഐതീരുമാനിച്ചു. ഫിനാന്‍ഷ്യല്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട ഡേറ്റകള്‍ സംരക്ഷിക്കുന്നതിനുള്ള കേന്ദ്രംഎന്നനിലയിലാണ് ഇത് പ്രവര്‍ത്തിക്കുക.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി