റേഷൻ വ്യാപാരികളുടെ കമ്മീഷൻ നാളെ മുതൽ വിതരണം ചെയ്യും: മന്ത്രി ജി. ആർ. അനിൽ...


സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ ഒക്ടോബർ മാസത്തെ കമ്മീഷൻ നാളെ (13 ഡിസംബർ) മുതൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. റേഷൻ വാതിൽപ്പടി വിതരണത്തിലെ കരാറുകാർ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിൻമേൽ ചർച്ച നടത്തുന്നതിന് സപ്ലൈകോ സി.എം.ഡി യെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ട്രാൻസ്പോർട്ടേഷൻ കോൺട്രാക്ടേഴ്സിന് വാതിൽപ്പടി വിതരണം നടത്തിയതിൽ കുടിശികയുള്ള തുക രണ്ടു ദിവസത്തിനകം വിതരണം നടത്തുന്നതാണ്. സംസ്ഥാനത്ത് ഭക്ഷ്യ വിതരണം തടസ്സപ്പെടുത്തുന്ന ഒരു നടപടിയേയും അംഗീകരിക്കില്ലെന്നും അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി