ട്രെയിൻ യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗ്ളുറു-കണ്ണൂര്‍-ബെംഗ്ളുറു എക്സ്പ്രസ് 5 ദിവസത്തേക്ക് റദ്ദാക്കി; മംഗ്ളൂറില്‍ നിന്നുള്ള പല വണ്ടികളും ഡിസംബര്‍ 14 മുതല്‍ 22 വരെ ഓടില്ല; പട്ടിക കാണാം*
ട്രെയിൻ യാത്രക്കാര്‍ക്ക് തിരിച്ചടി. മംഗ്ളൂറിനും ബെംഗ്ളൂറിനുമിടയിലുള്ള മിക്കവാറും എല്ലാ ട്രെയിനുകളും ഡിസംബര്‍ 14 മുതല്‍ 22 വരെ റദ്ദാക്കി.ഹാസൻ ജൻക്ഷൻ റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് സൗത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകള്‍
*ബെംഗ്ളുറു-കണ്ണൂര്‍-ബെംഗ്ളുറു (16511), ബെംഗ്ളുറു-കാര്‍വാര്‍-ബെംഗ്ളുറു പഞ്ചഗംഗ എക്സ്പ്രസ് (16595) - ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 20 വരെ. ഇവയുടെ തിരിച്ചുള്ള വണ്ടികള്‍ (ട്രെയിൻ നമ്ബര്‍ 16512, 16596) ഡിസംബര്‍ 17 മുതല്‍ ഡിസംബര്‍ 21 വരെ.*
*യശ്വന്ത്പൂര്‍-മംഗ്ളുറു ജൻക്ഷൻ ഗോമതേശ്വര ട്രൈ-വീകിലി എക്സ്പ്രസ് (16575) - ഡിസംബര്‍ 14, 17, 19, 21*
*തിരിച്ചുള്ള ട്രെയിൻ (16576) ഡിസംബര്‍ 15, 18, 20, 22*
*യശ്വന്ത്പൂര്‍-കാര്‍വാര്‍ ട്രൈ-വീകിലി എക്സ്പ്രസ് (16515) - ഡിസംബര്‍ 13, 15, 18, 20, 22. കാര്‍വാര്‍-യശ്വന്ത്പൂര്‍ ട്രൈ-വീകിലി എക്സ്പ്രസ് (16516) - ഡിസംബര്‍ 14, 16, 19, 21, 23*
*യശ്വന്ത്പൂര്‍-മംഗ്ളുറു ജൻക്ഷൻ പ്രതിവാര എക്സ്പ്രസ് (ട്രെയിൻ നമ്ബര്‍ 16539) - ഡിസംബര്‍ 16. മംഗ്ളുറു ജൻക്ഷൻ - യശ്വന്ത്പൂര്‍ പ്രതിവാര എക്സ്പ്രസ് 16540 - ഡിസംബര്‍ 17*
*സര്‍വീസ് നടത്തുന്ന ഏക ട്രെയിൻ*
ഈ കാലയളവില്‍ തീരദേശത്ത് നിന്ന് ബെംഗ്ളൂറിലേക്കുള്ള ഏക ട്രെയിൻ സര് എം വിശ്വേശ്വരയ്യ ടെര്‍മിനല്‍-ബെംഗ്ളുറു-മുര്ഡേശ്വര് (നമ്ബര്‍ 16585/16586 ) ആയിരിക്കും. എന്നിരുന്നാലും, ഇത് മൈസൂര്‍ വഴി സര്‍വീസ് നടത്തില്ല. ഡിസംബര്‍ 14 മുതല്‍ 16 വരെ ബെംഗ്ളുറു സിറ്റി, മാണ്ഡ്യ, മൈസൂരു എന്നിവിടങ്ങള്‍ ഒഴിവാക്കി യശ്വന്ത്പൂര്‍ ബൈപാസ്, നെലമംഗല, ശ്രാവണബലഗോള, ഹാസൻ വഴി സര്‍വീസ് നടത്തും. ഡിസംബര്‍ 17 മുതല്‍ ഡിസംബര്‍ 22 വരെ മൈസൂറു റൂട്ട് ഒഴിവാക്കി യശ്വന്ത്പൂര്‍ ബൈപാസ്, തുമകുരു, അര്‍സികെരെ, ഹാസൻ വഴി ട്രെയിൻ സര്‍വീസ് നടത്തും.
Comments
Post a Comment