JN.1 സബ് വേരിയന്റ് ഭീതി; 60 വയസ്സിന് മുകളിലുള്ളവർക്ക് മാസ്ക് നിർബന്ധമാക്കാൻ കർണ്ണാടക
JN.1 സബ് വേരിയന്റ് ഭീതി; 60 വയസ്സിന് മുകളിലുള്ളവർക്ക് മാസ്ക് നിർബന്ധമാക്കാൻ കർണ്ണാടക
കേരളത്തിൽ പുതിയ കൊറോണ വേരിയന്റ് കണ്ടെത്തിയതിനെതുടന്നു 60 വയസ്സിന് മുകളിലുള്ളവർക്ക് മാസ്ക് നിർബന്ധമാക്കാൻ കർണ്ണാടക ഒരുങ്ങുന്നു . ഇന്നുച്ചയോടെ ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് കർണ്ണാടക ആരോഗ്യ മന്ത്രി ദിനേഷ്ഗുണ്ടുറാവു അറിയിച്ചത്.
60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഹൃദ്രോഗം, വൃക്ക രോഗങ്ങൾ ഉള്ളവർ, പനി, കഫം, ജലദോഷം എന്നിവയുള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കർണാടക സർക്കാർ. ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനും സജ്ജമാകാനും നിർദേശം നൽകിക്കഴിഞ്ഞു. കുടക്, മംഗളൂരു, ചാമരാജനഗർ തുടങ്ങിയ അതിർത്തി ജില്ലകളിലും സംസ്ഥാനം കൂടുതൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ INSACOG നടത്തുന്ന പതിവ് നിരീക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കോവിഡ്-19 ന്റെ ജെഎൻ.1 സബ് വേരിയന്റിന്റെ ഒരു കേസ് കണ്ടെത്തിയത്. 2023 ഡിസംബർ 8-ന് കേരളത്തിലെ തിരുവനന്തപുരത്തെ കരകുളത്ത് നിന്നുള്ള ആർടി-പിസിആർ പോസിറ്റീവ് സാമ്പിളിലാണ് ഈ കേസ് കണ്ടെത്തിയത്
▪️➖➖➖➖➖➖➖▪️
Comments
Post a Comment