കരാറുകാർ ഇന്നുമുതൽ സമരത്തിൽ; റേഷൻ വിതരണം തടസ്സപ്പെടും..

*കൊച്ചി:* റേഷൻ ഭക്ഷ്യധാന്യങ്ങൾ വിതരണത്തിനെത്തിക്കുന്ന കരാറുകാർ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിൽ. സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെടും. കുടിശ്ശികത്തുക നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഭക്ഷ്യവസ്തുക്കൾ വിതരണത്തിന് എത്തിച്ച വകയിൽ സപ്ലൈകോ 100 കോടി രൂപ നൽകാനുണ്ടെന്ന് കരാറുകാർ പറയുന്നു. തിങ്കളാഴ്ച ഇവർ സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

എഫ്.സി.ഐ ഗോഡൗണുകളിൽനിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെനിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യവസ്തുക്കൾ വിതരണത്തിനെത്തിക്കുന്ന കരാറുകാരുടെ സംഘടനയായ ഓൾ കേരള ട്രാൻസ്പോർട്ടിങ് കോൺട്രാക്ടേഴ്സ് അസോസിയേഷനാണ് സമരം നടത്തുന്നത്. ഇതുസംബന്ധിച്ച് സിവിൽ സപ്ലൈസ് കോർപറേഷൻ മാനേജിങ് ഡയറക്ടർക്ക് നോട്ടീസ് നൽകി. ഭക്ഷ്യവസ്തുക്കൾ വിതരണത്തിനെടുക്കുന്നത് ചൊവ്വാഴ്ച മുതൽ നിർത്തിവെക്കും. 56 കരാറുകാർക്കായാണ് 100 കോടിയോളം രൂപ സപ്ലൈകോയിൽനിന്ന് ലഭിക്കാനുള്ളത്. കഴിഞ്ഞ സെപ്റ്റംബർ മുതലുള്ള തുകയാണിത്.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി