അർധവാർഷിക പരീക്ഷ തുടങ്ങാൻ ദിവസങ്ങൾ മാത്രം; ടൈം ടേബിൾ ഇനിയുമെത്തിയില്ല...


 
യുപി, ഹൈസ്കൂള്‍ പരീക്ഷകള്‍ ഈ മാസം 13 ന് തുടങ്ങും

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷാ ടൈംടേബിള്‍ വൈകുന്നു. ഒരാഴ്ചക്കുള്ളില്‍ തുടങ്ങുന്ന പത്താംതരം വരെയുള്ള പരീക്ഷകളുടെ ടൈംടേബിൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.സ്കൂളുകളില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഡിസംബര്‍ പതിമൂന്നിന് യുപി, ഹൈസ്കൂള്‍ ക്ലാസുകളിലെ പരീക്ഷകള്‍ തുടങ്ങും. പതിനഞ്ചിന് എല്‍പി ക്ലാസുകളിലെ പരീക്ഷകളും ആരംഭിക്കും.എന്നാല്‍ ടൈംടേബിള്‍ ഇതുവരെ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകളെ അറിയിച്ചിട്ടില്ല.

ടൈംടേബിള്‍ കിട്ടാതെ ഏത് വിഷയം പഠിച്ചുതുടങ്ങുമെന്ന ആശയക്കുഴപ്പത്തിലാണ് വിദ്യാര്‍ഥികള്‍. സാധാരണ പരീക്ഷ തുടങ്ങുന്നതിന് പത്ത് ദിവസം മുമ്പെങ്കിലും ടൈംടേബിള്‍ വരാരുണ്ടെന്ന് അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നു. ടൈംടേബിള്‍ വൈകുന്നതില്‍ അധികൃതരും കൃത്യമായ വിശദീകരണം നല്‍കുന്നില്ല.Ju

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി