Posts

Showing posts from January, 2024

ഡ്രൈവിങ്ങ് ലൈസന്‍സ് നേടല്‍ ഇനി കടുകട്ടി ; പരീക്ഷ രീതി പരിഷ്‌കരിക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

Image
ഡ്രൈവിങ്ങ് ലൈസന്‍സ് നേടല്‍ ഇനി കടുകട്ടി ; പരീക്ഷ രീതി പരിഷ്‌കരിക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ് കണ്ണൂർ : അടുത്തമാസം മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് എളുപ്പത്തില്‍ ലഭിക്കില്ല. പരീക്ഷയില്‍ അടക്കം സമഗ്രമാറ്റങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. ലൈസന്‍സ് ലഭിക്കാനുള്ള ലേണേഴ്സ് പരീക്ഷയില്‍ അടക്കം മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മുമ്പ് 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിന് ശരിയുത്തരം എഴുതിയാല്‍ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30-ലേക്ക് ഉയര്‍ത്തുമെന്ന് നേരത്തെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അറിയിച്ചിരുന്നു. 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാല്‍ മാത്രമേ ഇനി ലേണേഴ്സ് പരീക്ഷ പാസ്സാകുകയുള്ളു. ഒരു ആര്‍ടി ഓഫീസില്‍ നിന്ന് ഒരു ദിവസം 20 ലൈസന്‍സിലധികം അനുവദിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. ട്വൻ്റി ഫോർ ലൈസന്‍സിനായുള്ള പ്രായോഗിക പരീക്ഷയില്‍ എച്ച്‌ *(H)* മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്സ് എടുക്കണം. പാര്‍ക്ക് ചെയ്യണം, റിവേഴ്സ് എടുത്ത് പാര്‍ക്ക് ചെയ്ത് കാണിക്കണം. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. വാഹനം ഓടിക്കുന്നതിലു...

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം രണ്ടു വർഷത്തേക്ക് നിർത്തലാക്കി കാനഡ; മലയാളി യുവാക്കളുടെ കനേഡിയൻ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി

Image
വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം രണ്ടു വർഷത്തേക്ക് നിർത്തലാക്കി കാനഡ; മലയാളി യുവാക്കളുടെ കനേഡിയൻ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി പുതിയ കോളേജുകളിലേക്ക് മറ്റുരാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനം അടുത്ത രണ്ട് വർഷത്തേക്ക് നി‌ർത്തിവച്ച്‌ കാനഡ. 2026 ഫെബ്രുവരി വരെയാണ് വിദ്യാർത്ഥികള്‍ക്കായുളള പ്രവേശനം കാനേഡിയൻ സർക്കാർ വിലക്കിയിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയ, വിക്ടോറിയ, സൈമണ്‍ ഫ്രേസർ തുടങ്ങിയ സർവ്വകലാശാലകളിലേയും മറ്റുളള സ്ഥാപനങ്ങളിലേയും ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വൻതോതില്‍ കൂടിയ സാഹചര്യത്തിലാണ് നീക്കം. ഇതോടെ കാനഡയിലേക്കുളള മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രവേശനം 35 ശതമാനമായി കുറയ്ക്കാനാണ് ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ തീരുമാനം.രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുളള വിദ്യാർത്ഥികളുടെ പ്രവേശനത്തിനും വിവിധ ജോലികളിലേക്കുളള ഉദ്യോഗാർത്ഥികളുടെ യോഗ്യതയും ഉയർത്തുമെന്നും വിദേശ മാദ്ധ്യമങ്ങള്‍ മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. കാനഡയിലേക്കെത്തുന്ന വിദ്യാർത്ഥികള്‍ നേരിടുന്ന ചൂഷണങ്ങള്‍ കുറയ്ക്കുന്നതിനും ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതും ല...

യു കെ കുടിയേറ്റം ഇനി എളുപ്പമല്ല! ആഴ്ചകള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വിസ നിയമങ്ങള്‍ ഇതൊക്കെയാണ്; അറിയേണ്ടതെല്ലാം.

Image
യു കെ കുടിയേറ്റം ഇനി എളുപ്പമല്ല! ആഴ്ചകള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ വിസ നിയമങ്ങള്‍ ഇതൊക്കെയാണ്; അറിയേണ്ടതെല്ലാം. ലണ്ടൻ: യു കെയിലേക്കുള്ള കുടിയേറ്റം ഇനി എളുപ്പമാകില്ല. പുതിയതും കർശനവുമായ യുകെ ഇമിഗ്രേഷൻ നിയമങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരും. ഡിസംബറില്‍ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രഖ്യാപിച്ച മാറ്റങ്ങള്‍ മാർച്ച്‌ മുതല്‍ ക്രമേണ അവതരിപ്പിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. തൊഴില്‍ തേടിയും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റും യു കെയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഏറെയാണ് എന്നതിനാല്‍ പുതിയ നിയമങ്ങള്‍ ഇന്ത്യക്കാർക്കും തിരിച്ചടിയായേക്കും. *ഇമിഗ്രേഷൻ ഹെല്‍ത്ത് സർചാർജ് വർധന* ഫെബ്രുവരി ആറിനോ അതിനുശേഷമോ യുകെയില്‍ വരാനോ ഇവിടെ താമസിക്കാനോ അപേക്ഷിക്കുന്നവർക്ക് ഇമിഗ്രേഷൻ ഹെല്‍ത്ത് സർചാർജ് (IHS) 66% വർധിക്കും. നിരക്ക് പ്രതിവർഷം 624 പൗണ്ടില്‍ നിന്ന് 1,035 ആയി ഉയരും. വിദ്യാർഥികള്‍ക്ക് പ്രതിവർഷം 470 പൗണ്ടില്‍ നിന്ന് 776 ആയി 65% വർധിക്കും. ആറ് മാസത്തിലധികം യുകെയില്‍ താമസിക്കുന്ന മിക്ക വിസ അല്ലെങ്കില്‍ ഇമിഗ്രേഷൻ അപേക്ഷകരും ഹെല്‍ത്ത് കെയർ സർചാർജ് ...

കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി: ഫെബ്രുവരി ഒന്നു മുതൽ അപേക്ഷ നൽകാം*

Image
*കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി: ഫെബ്രുവരി ഒന്നു മുതൽ അപേക്ഷ നൽകാം*   കാർഷിക മേഖലയിൽ ചെലവുകുറഞ്ഞ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കാനായി നടപ്പാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതിയിലേക്ക് (സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ-സ്മാം) ഫെബ്രുവരി ഒന്നു മുതൽ ഓൺലൈനായി അപേക്ഷിക്കാം. പദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്‌ക്കരണ, മൂല്യ വർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും കർഷകർക്ക് സബ്സിഡിയോടെ ലഭിക്കും. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 മുതൽ 60 ശതമാനം വരെയും കർഷക കൂട്ടായ്മകൾ, എഫ്.പി.കൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റം ഹയറിംഗ് സെന്ററുകൾ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവുമാണ് നൽകുന്നത്. യന്ത്രവൽക്കരണത്തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കിൽ എട്ടു ലക്ഷം രൂപ വരെ സഹായം നൽകും. 2023-2024 സാമ്പത്തിക വർഷത്തിലെ കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഫ...

വ്യാപാരികളുടെ കടയടപ്പ്**സമരം ഫെബ്രുവരി 13-ന്

Image
*വ്യാപാരികളുടെ കടയടപ്പ്* *സമരം ഫെബ്രുവരി 13-ന്* ─── കണ്ണൂർ | ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുക, വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളും വകുപ്പുകളും ഏകോപിപ്പിച്ച് വ്യാപാര മന്ത്രാലയം രൂപവത്‌കരിക്കുക തുടങ്ങിയ 29 ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര സംരക്ഷണ യാത്ര നടത്തും. യാത്രയുടെ സമാപനത്തിൽ അഞ്ച് ലക്ഷം വ്യാപാരികൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമാപന ദിനമായ ഫെബ്രുവരി 13-ന് സംസ്ഥാന വ്യാപകമായി കട അടക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സമാപനം. ©─

ലോകസഭ വോട്ടർ പട്ടിക പുതുക്കൽ*അപേക്ഷ നൽകാനുള്ള അവസാന തിയതി: *12-2-2024*

Image
📢 *ലോകസഭ വോട്ടർ പട്ടിക പുതുക്കൽ* അപേക്ഷ നൽകാനുള്ള അവസാന തിയതി: *12-2-2024* *ആവശ്യമായ രേഖകൾ*🗒 1- പാസ്പോർട്ട്‌ സൈസ് ഫോട്ടോ  2- വയസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്  ▪️ജനന സർട്ടിഫിക്കറ്റ്  ▪️അപ്ഡേറ്റ് ചെയ്ത ആധാർ  ▪️പാൻ കാർഡ്  ▪️ഡ്രൈവിങ് ലൈസൻസ്  ▪️SSLC സർട്ടിഫിക്കറ്റ്  ▪️പാസ്പോർട്ട്‌  3- അഡ്രസ്സ് തെളിയിക്കുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു ഡോക്യുമെന്റ്  ▪️ആധാർ കാർഡ്  ▪️പാസ്പോർട്ട്‌  ▪️വാട്ടർ ബില്ല്  ▪️ഇലക്ട്രിസിറ്റി ബില്ല്  ▪️അഡ്രസ് പ്രിന്റ് ചെയ്ത ബാങ്ക് പാസ്സ് ബുക്ക്‌ പുതുതായി അപേക്ഷ നൽകുന്നതോടൊപ്പം *തിരുത്തലുകൾ, പോളിങ് സ്റ്റേഷൻ മാറ്റങ്ങൾ* എല്ലാം നമുക്ക് ചെയ്യാൻ സാധിക്കും...⚠️ *ശ്രദ്ധിക്കുക..വരാൻ പോകുന്ന ലോകസഭാ ഇലക്ഷനിൽ പേര് ചേർക്കാൻ ഇനിയൊരു അവസരം ഉണ്ടാകില്ല...* 📢

പുത്തൻ പ്രതീക്ഷകളുമായി പുതിയ തുടക്കം.....🥰2/2/2024 വെള്ളിയാഴ്ച മുതൽ പുതിയ സർവീസ് ആരംഭിക്കുന്നു.എല്ലാ മാന്യ യാത്രക്കാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....🥰

Image
പുത്തൻ പ്രതീക്ഷകളുമായി പുതിയ തുടക്കം.....🥰 2/2/2024 വെള്ളിയാഴ്ച മുതൽ പുതിയ സർവീസ് ആരംഭിക്കുന്നു.എല്ലാ മാന്യ യാത്രക്കാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....🥰

തലശ്ശേരിയിൽ സിനിമാ ഷൂട്ടിങ്ങിനു വേണ്ടി നിർമിച്ച വീട് ഇനി ഒരു കുടുംബത്തിന് തണലൊരുക്കും!

Image
തലശ്ശേരിയിൽ സിനിമാ ഷൂട്ടിങ്ങിനു വേണ്ടി നിർമിച്ച വീട് ഇനി ഒരു കുടുംബത്തിന് തണലൊരുക്കും! നല്ല മാതൃകയ്ക്ക് തുടക്കമിട്ട ‘അൻപോട് കൺമണി’ എന്ന സിനിമയുടെ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...  ചിത്രീകരണം തലശ്ശേരിയിൽ പൂർത്തിയായതിനു ശേഷം, ആ വീടിന്റെ താക്കോൽദാന കർമം, ചലച്ചിത്രതാരം സുരേഷ്ഗോപി നിർവഹിച്ചു .

പി.സി ജോർജ് ബിജെപിയിൽ; കേരള ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു

Image
പി.സി ജോർജ് ബിജെപിയിൽ; കേരള ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിച്ചു പി സി ജോര്‍ജും ജനപക്ഷവും ബിജെപിയില്‍; ഇത്തവണ അഞ്ചു സീറ്റ് നേടുമെന്ന് പ്രഖ്യാപനം ന്യൂഡല്‍ഹി: ജനപക്ഷം പാര്‍ട്ടിയും പി സി ജോര്‍ജും ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി ബിജെപി ആസ്ഥാനത്തു വെച്ചാണ് പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും അംഗത്വം സ്വീകരിച്ചത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി അഞ്ചു സീറ്റ് നേടുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തംഗവും പി സി ജോര്‍ജിന്റെ മകനുമായ അഡ്വ. ഷോണ്‍ ജോര്‍ജും, ജനപക്ഷം പാര്‍ട്ടി സെക്രട്ടറി ജോര്‍ജ് ജോസഫും ബിജെപി ദേശീയ നേതാക്കളില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍, ഒപ്പം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍, അനില്‍ ആന്റണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. വൈകിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി പി സി ജോര്‍ജ് കൂടിക്കാഴ്ച നടത്തും. ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായിരുന്ന പി സി ജോര്‍ജ് കഴിഞ്ഞ ദിവസമാണ് ബിജെപിയിലേക്കുള...

റബർ കർഷകരുടെ പ്രതിസന്ധിയിൽ അടിയന്തിര പ്രമേയ നോട്ടീസ്

Image
റബർ കർഷകരുടെ പ്രതിസന്ധിയിൽ അടിയന്തിര പ്രമേയ നോട്ടീസ്   തിരുവനന്തപുരം: റബര്‍ കര്‍ഷകരുടെ പ്രതിസന്ധി നിയമസഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. മോന്‍സ് ജോസഫ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ഉത്പാദന ചെലവിന്‍റെ വര്‍ധനവും വിലതകര്‍ച്ചയും മൂലം കേരളത്തിലെ റബര്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ റബ്ബറിന്‍റെ താങ്ങുവില 300 രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തിര പ്രമേയത്തിലൂടെ മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടത്. കേന്ദ്ര സഹായത്തിന് കാത്തുനില്‍ക്കാതെ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും താങ്ങുവില 300 ആയി ഉയര്‍ത്തണമെന്നും മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. യുഡിഎഫ് കാലത്ത് വില സ്ഥിരത ഫണ്ട് രൂപവത്കരിച്ചിരുന്നു. വില 250 ആക്കുമെന്ന് എല്‍ഡിഎഫ് വാഗ്ദാനം നല്‍കിയതാണെന്നും മോന്‍സ് ജോസഫ് പറഞ്ഞു പ്രതിസന്ധിക്ക് കാരണം കേന്ദ്ര സമീപനമാണെന്നാണ് കൃഷി മന്ത്രി പി പ്രസാദ് മറുപടി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ കരാറുകളാണ...

നടുവിലിൽ യൂത്ത് കോൺഗ്രസ് പരിപാടിക്കിടെ ആർ.എസ്.എസ്. പ്രതിഷേധം; 10 പേരെ അറസ്റ്റ് ചെയ്തു

Image
നടുവിലിൽ യൂത്ത് കോൺഗ്രസ് പരിപാടിക്കിടെ ആർ.എസ്.എസ്. പ്രതിഷേധം; 10 പേരെ അറസ്റ്റ് ചെയ്തു നടുവിൽ: ഗാന്ധി രക്തസാക്ഷിത്വദിനത്തിൽ നടുവിൽ ടൗണിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഹേ റാം പരിപാടിയിലേക്ക് ആർ.എസ്.എസ്. പ്രവർത്തകർ പ്രതിഷേധിച്ചെത്തി. യൂത്ത് കോൺഗ്രസ് നേതാവ് ജോഷി കണ്ടത്തിൽ സംസാരിക്കുന്നതിനിടയിലാണ് ആർ.എസ്.എസ്. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്ഥലത്തെത്തിയത്. പോലീസ് സമയോചിതമായി ഇടപെട്ട് ഇരുവിഭാഗം പ്രവർത്തകരെയും പിന്തിരിപ്പിച്ചു. തുടർന്ന് ബസ്‌സ്റ്റാൻഡിന്റെ ഇരുവശങ്ങളിലുമായിനിന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. യൂത്ത് കോൺഗ്രസ് പരിപാടിക്കിടെ പ്രതിഷേധമുണ്ടാകുമെന്ന് സൂചന ലഭിച്ചതിനാൽ ടൗണിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം സംഘർഷമൊഴിവാക്കാനായി. നാല് ജീപ്പ് പോലീസ് സ്ഥലത്തുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി. മണ്ഡലം പ്രസിഡൻറ് പി.ബി.റോയ് ഉൾപ്പെടെ 10 ബി.ജെ.പി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ്‌ ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ പരിപാടിയിൽ ആർ.എസ്.എസ്. പ്രവർത്തകരുടെ ആക്രമണശ്രമം അപലപനീയമാണെന്ന് അഡ്വ. സജീവ് ജോസഫ് എം.എൽ.എ. പറഞ്ഞു. പരിപാടി അലങ്കോലമാക്കാൻ മ...

രഞ്ജിത്ത് ശ്രീനിവാസവൻ വധക്കേസ്: ശിക്ഷവിധി പൂർണ രൂപം...

Image
രഞ്ജിത്ത് ശ്രീനിവാസവൻ വധക്കേസ്: ശിക്ഷവിധി പൂർണ രൂപം... ഒന്നു മുതൽ 9 വരെയുള്ള പ്രതികൾക്ക് ഐപിസി 143 വകുപ്പുകാരൻ ആറുമാസം തടവ ശിക്ഷ  ഒന്നു മുതൽ ഒൻപതു വരെയും 11 മുതൽ 14 വരെയുള്ള കൾക്ക് 147 പ്രകാരം 2 വർഷം തടവ് ഒന്നു മുതൽ ഒൻപതു വരെയും 11 മുതൽ 14 വരെയുള്ള കൾക്ക് 148 പ്രകാരം 2 വർഷം തടവ്  ഒന്നു മുതൽ 8 വരെയുള്ള പ്രതികൾക്ക് ഐപിസി 449 വകുപ്പ് പ്രകാരവും 149 പ്രകാരവും ജീവപര്യന്ത്യം തടവും ഒരു ലക്ഷം രൂപ പിഴയും 9 , 11, 12 , IPC 447 , 149 പ്രകാരം 3 മാസം തടവ് 500 രൂപ പിഴ 1, 5, 9, 11, 12, പ്രതികൾക്ക് 427, 149 വകുപ്പ് പ്രകാരം 2 വർഷം തടവ് 1-8 വരെ പ്രതികൾക്ക് 506 (2 ) വകുപ്പുകൾ പ്രകാരം 7 വർഷം തടവ് ശിക്ഷ  9, 11, 15 പ്രതികൾക്ക് 201, 149 IPC പ്രകാരം 7 വർഷം തടവ് ഒരു ലക്ഷം പിഴ 1-9- 11, 12 പ്രതികൾക്ക് 27 Arms ആക്ട് പ്രകാരം 7 കഠിന തടവ് 1- 8 പ്രതികൾക്ക് 9, 11 , 12, പ്രതികൾക്ക് 302 , 149 പ്രകാരം മരണം വരെ വധശിക്ഷ , ഒരു ലക്ഷം രൂപ പിഴ 13, 15 പ്രതി 302 , 149, 120 B പ്രകാരം മരണം വരെ വധശിക്ഷ , ഒരു ലക്ഷം രൂപ പിഴ 8ാം പ്രതിക്ക് 324, 149 പ്രകാരം 3 വർഷം തടവ്, 500 രൂപ പിഴ 2, 7, 8 പ്രതികൾക്ക് 323 ...

പി സി ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക്

Image
പി സി ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക് പി സി ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക്. പാര്‍ട്ടിയുമായി കൂടിയാലോചിച്ച് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നെന്ന് പി സി ജോര്‍ജ് പറഞ്ഞു. വിവരം ബിജെപി നേതാക്കളെ അറിയിച്ചു. ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്ന കാര്യം ബിജെപി തീരുമാനമെടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.അംഗത്വം എടുത്തുകൊണ്ട് തന്നെ ബിജെപിയിലേക്ക് ഔദ്യോഗികമായി എത്തണമെന്ന് ജനപക്ഷം സംസ്ഥാന കമ്മിറ്റി കൂടി ആലോചിച്ച തീരുമാനമാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ബിജെപിക്കൊപ്പം തന്നെ ചേര്‍ന്നുനില്‍ക്കുകയായിരുന്നു പി സി ജോര്‍ജ്. പുതിയ തീരുമാനത്തോടെ ഈ നിലപാട് ഔദ്യോഗികമാകുമെന്ന് മാത്രം.

തളിപ്പറമ്പ പൂവത്ത് കന്യാസ്ത്രീ ബസിടിച്ച്‌ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു...*

Image
തളിപ്പറമ്പ പൂവത്ത് കന്യാസ്ത്രീ ബസിടിച്ച്‌ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു...*   കണ്ണൂർ : പൂവം സെന്‍റ് മേരീസ് കോണ്‍വെന്‍റിലെ മദർ സുപ്പീരിയറായിരുന്ന സിസ്റ്റർ സൗമ്യ ബസിടിച്ച്‌ മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തില്‍ കണ്ണൂർ എസ്പിയും ആർടിഒയും 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. റോഡിലെ അപകടസാധ്യതയെ കുറിച്ച്‌ പൊലീസില്‍ പരാതി നല്‍കി നാലാം ദിവസമാണ് സിസ്റ്റർ സൗമ്യ അതേ സ്ഥലത്ത് മരിച്ചത്. കന്യാസ്ത്രീ മരിച്ച ശേഷം മാത്രമാണ് പൊലീസ് ബാരിക്കേഡ് വെച്ചത്. തൊട്ടടുത്ത പള്ളിയിലേക്ക് പോകാൻ കോണ്‍വെന്‍റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോള്‍ അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ച്‌ മരിക്കുകയായിരുന്നു. കോണ്‍വെന്‍റും സ്കൂളുമുളള ഭാഗത്ത് അപകടങ്ങള്‍ പതിവായിരുന്നു. വേഗ നിയന്ത്രണ സംവിധാനമില്ല. സീബ്രാ ലൈനോ, മുന്നറിയിപ്പ് ബോർഡുകളോ ഉണ്ടായിരുന്നില്ല. കുട്ടികളുടെ കൂടി സുരക്ഷയെ കരുതി സ്കൂള്‍ മാനേജർ കൂടിയായ സിസ്റ്റർ സൗമ്യ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ഒരാഴ്ച മുമ്പ് പരാതി നല്‍കിയതാണ്. നടപടിയാകും മുൻപ് അതേ സ്ഥലത്ത് അവരുടെ ജീവൻ പൊലിഞ്ഞു. സ്ഥ...

കുഴൽ കിണർ ലോറികൾ അപകടത്തിൽപ്പെട്ടു...

Image
കുഴൽ കിണർ ലോറികൾ അപകടത്തിൽപ്പെട്ടു... കണ്ണൂർ : വേങ്കുന്ന് കവല പുറഞ്ഞാൺ റോഡിൽ C S സ്റ്റാറിനു സമീപം കുഴൽ കിണർ ലോറികൾ അപകടത്തിൽപ്പെട്ടു. നടുവിൽ ഭാഗത്തു നിന്നും ഒന്നിച്ച് വന്ന ലോറികളിൽ പിറകിൽ വന്ന വണ്ടിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് മുന്നിലെ വണ്ടിക്ക് ഇടിക്കുകയും രണ്ട് വണ്ടികളുടെയും നിയന്ത്രണം നഷ്ടമാവുകയും ചെയ്തു. മുന്നിലെ ലോറി മരുതോലിൽ ദേവസ്യ ചേട്ടൻ്റെ വീട്ടുമതിൽ ഇടിച്ച് നിൽക്കുകയാണ്. പിറകിൽ വന്ന ബ്രേക്ക് നഷ്ടപ്പെട്ട ലോറി മുന്നിലെ വണ്ടിയിൽ ഇടിച്ച ശേഷം 50 മീറ്ററോളം മുന്നോട്ട്പോയി മനാട്ട് റെജി ചേട്ടൻ്റെയും ആക്കാട്ട് പീയീസ് ചേട്ടൻ്റെയും വീടുകൾക്കിടയിലുള്ള പറമ്പിലേക്ക് റോഡിലെ സൈസ് തൂണുകൾ ഇടിച്ച് തകർത്ത് തലകീഴായി മറഞ്ഞു. മുൻഭാഗം പൂർണ്ണമായും തകർന്നിരിക്കുന്നു. വാഹനത്തിലുണ്ടായിരുന്നവരുടെ അപകനിലയെപ്പറ്റി വിവരം ലഭിച്ചിട്ടില്ല. അപകട സമയം റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ മറ്റപകടങ്ങളൾ ഒഴിവായി. വെളുപ്പിന് 5.30 നാണ് സംഭവം.

കണ്ണൂർ : ബിജെപി നടത്തുന്ന കേരള പദയാത്രയുടെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് 4.30 മുതൽ 7.30 വരെ കണ്ണൂർ ടൗൺ മുതൽ പുതിയതെരു വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും.

Image
കണ്ണൂർ ടൗൺ മുതൽ പുതിയതെരു വരെ ഇന്ന് ഗതാഗത നിയന്ത്രണം കണ്ണൂർ : ബിജെപി നടത്തുന്ന കേരള പദയാത്രയുടെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് 4.30 മുതൽ 7.30 വരെ കണ്ണൂർ ടൗൺ മുതൽ പുതിയതെരു വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. വടകര ഭാഗത്ത് നിന്ന്‌ കണ്ണൂർ ടൗൺ വഴി തളിപ്പറമ്പിലേക്ക് പോകുന്ന ഹെവി വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്ന്‌ പാനൂർ വഴി കൂത്തുപറമ്പ് - മട്ടന്നൂർ - ചാലോട് - മയ്യിൽ - തളിപ്പറമ്പിലേക്കോ അല്ലെങ്കിൽ തലശ്ശേരി കൊടുവള്ളിയിൽ നിന്ന്‌ പിണറായി വഴി അഞ്ചരക്കണ്ടി - ചാലോട് - മയ്യിൽ - വഴി തളിപ്പറമ്പിലേക്കോ പോകണം. ചെറുവാഹനങ്ങൾ താഴെ ചൊവ്വ തെഴുക്കിൽ പീടികയിൽ നിന്ന്‌ ജില്ലാ ആസ്പത്രി വഴി- എസ്.എൻ പാർക്ക് - ചാലാട് - മണൽ - അലവിൽ - വളപട്ടണം വഴി തളിപ്പറമ്പിലേക്ക് പോകണം. തളിപ്പറമ്പിൽ നിന്ന്‌ കണ്ണൂർ ടൗണിലേക്ക് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല.

ചെമ്പേരി ലൂർദ്‌മാതാ ഫൊറോന ദൈവാലയത്തിൽപരിശുദ്ധ ലൂർദ്‌ മാതാവിൻറെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുന്നാൾ ആഘോഷം 2024

Image
ചെമ്പേരി ലൂർദ്‌മാതാ ഫൊറോന ദൈവാലയത്തിൽ പരിശുദ്ധ ലൂർദ്‌ മാതാവിൻറെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുന്നാൾ ആഘോഷം ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ തിരുനാൾ ഫെ.1 മുതൽ  ചെമ്പേരി: ലൂർദ് മാതാ ഫൊറോന പള്ളിയിൽ 11 ദിവസം നീളുന്ന തിരുനാൾ ആഘോഷങ്ങൾ ഫെബ്രുവരി ഒന്നിന് ആരംഭിക്കും. വൈകുന്നേരം 4.15 ന് ഫൊറോന വികാരി റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് കൊടിയേറ്റും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവക്ക് ഫാ. ജെയിംസ് മൂന്നാനപ്പള്ളി കാർമികത്വം വഹിക്കും. 9 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതൽ ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നാെവേന എന്നിവയുണ്ടായിരിക്കും. ഫാ.ജോർജ് മറ്റത്തിനാനിയ്ക്കൽ, റവ.ഡോ.ജോസ് വെട്ടിയ്ക്കൽ, ഫാ.തോമസ് പൈങ്ങോട്ട്, ഫാ.പയസ് പരിയാരത്തുകുന്നേൽ, ഏലിയാസ് കളപ്പുരയ്ക്കൽ, ഫാ.സെബാസ്റ്റ്യൻ ചേന്നോത്ത്, ഫാ.മൈക്കിൾ ആലപ്പാട്ട്, നവ വൈദികൻ ഫാ.മാത്യു ചെംബ്ലായിൽ, ഫാ.സേവ്യർ പുത്തൻപുരയിൽ, ഫാ.ജോർജ് തടത്തിക്കുന്നേൽ, ഫാ.തോമസ് വാളിപ്ലാക്കൽ, ഫാ.ജോസഫ് പുലിയുറുമ്പിൻ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. 9 ന് വൈകുന്നേരം തിരുക്കർമങ്ങൾക്ക് ശേഷം ദിവ്യകാരുണ്യ ...

റോഡപകടത്തെ കുറിച്ച് ഒരാഴ്ച മുന്‍പ് പരാതി; കന്യാസ്ത്രീ അതേസ്ഥലത്ത് വാഹനാപകടത്തില്‍ മരിച്ചു...

Image
റോഡപകടത്തെ കുറിച്ച് ഒരാഴ്ച മുന്‍പ് പരാതി; കന്യാസ്ത്രീ അതേസ്ഥലത്ത് വാഹനാപകടത്തില്‍ മരിച്ചു... കണ്ണൂര്‍ : കണ്ണൂരില്‍ റോഡപകടം കുറയ്ക്കാന്‍ നടപടിയാവശ്യപ്പെട്ട് പരാതി നല്‍കിയ കന്യാസ്ത്രീ, അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചു. പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറായിരുന്ന സിസ്റ്റര്‍ സൗമ്യയാണ് (58)മരിച്ചത്. മുന്നറിയിപ്പുകള്‍ അധികൃതര്‍ അവഗണിച്ചതാണ് സിസ്റ്റര്‍ സൗമ്യയുടെ ജീവനെടുത്തതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സിസ്റ്ററിന്റെ മരണത്തിന് പിന്നാലെ തളിപ്പറമ്പ്- ആലക്കോട് റോഡിലെ പൂവത്ത് അപകടം നടന്നയിടത്ത് പൊലീസ് ഒരു ബാരിക്കേഡ് സ്ഥാപിച്ചു. തൊട്ടടുത്ത പളളിയിലേക്ക് പോകാന്‍ കോണ്‍വെന്റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ചത്. കോണ്‍വെന്റും സ്‌കൂളുമുളള ഭാഗത്ത് അപകടങ്ങള്‍ പതിവായിരുന്നു. വേഗ നിയന്ത്രണ സംവിധാനമില്ല. സീബ്രാ ലൈനും മുന്നറിയിപ്പ് ബോര്‍ഡുകളുമില്ല. കുട്ടികളുടെ കൂടി സുരക്ഷയെ കരുതി സ്‌കൂള്‍ മാനേജര്‍ കൂടിയായ സിസ്റ്റര്‍ സൗമ്യ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ഒരാഴ്ച മുമ്പാണ് പരാതി നല്‍കിയത്. നടപടിയാകും മുന്‍പ് അതേ സ്ഥലത്ത് അവരുടെ ജീവന്‍ പൊലിഞ്ഞതിന്റെ വേദനയിലാ...

രാഹുല്‍ വയനാട്ടില്‍ തന്നെ മത്സരിച്ചേക്കും ; കണ്ണൂര്‍ ഒഴികെ സിറ്റിംഗ് എംപിമാര്‍ അവിടെ തന്നെ മത്സരിക്കും..

Image
. ന്യൂഡല്‍ഹി : വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കേരളത്തിലെ വയനാട്ടില്‍ നിന്നു തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് എംപി കെ. മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കണ്ണൂര്‍ ഒഴികെ കേരളത്തിലെ സിറ്റിംഗ് എംപിമാര്‍ അതാതു സീറ്റുകളില്‍ തന്നെ മത്സരിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ള കാര്യങ്ങ അനുസരിച്ച് രാഹുല്‍ വയനാട്ടില്‍ നിന്നും മത്സരിക്കുമെന്നും അതിന് മാറ്റമുണ്ടാകില്ലെന്നും പറഞ്ഞു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാഹുല്‍ ജയിച്ചുകയറിയത് വയനാട്ടില്‍ നിന്നുമായിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി ഇടഞ്ഞു നില്‍ക്കുകയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ മറുകളം ചാടുകയും ചെയ്തിരിക്കുന്ന അവസ്ഥയിലും ഇന്ത്യ മുന്നണിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അത് മുമ്പോട്ട് പോകുമെന്നുമാണ് മുരളീധരന്‍ വ്യക്തമാക്കിയിരിക്കുന്നത്. ബീഹാര്‍ മുഖ്യമന്ത്രി ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും മുന്നണിയില്‍ നിന്നും വിടണോ തുടരണോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കില്ലെന്നും പറഞ്ഞു. മമതാബാനര്‍ജിയുമായി ബന...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്രസേനയുടെ സുരക്ഷ

Image
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇനിമുതൽ കേന്ദ്ര സേനയുടെ പ്രത്യേക സുരക്ഷവലയത്തിലായിരിക്കും. ഗവർണർക്കും രാജ്ഭവനും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. ഗവര്‍ണര്‍ക്ക് സി.ആർ.പി.എഫ് സുരക്ഷയാണ് ഒരുക്കുക. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഗവർണർ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇസഡ് പ്ലസ് കാറ്റഗറിയിൽ സുരക്ഷ ലഭിക്കുന്നതോടെ പൊലീസ് സുരക്ഷ ഒഴിവാക്കാനാണ് ഗവർണറുടെ തീരുമാനം. എസ്.എഫ്.ഐയുടെ കൊല്ലത്തെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയുമായി നേരിട്ട് സംസാരിച്ച് സാഹചര്യം അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് കേന്ദ്ര സേനയുടെ സുരക്ഷയൊരുക്കിയത്. 55 സുരക്ഷാ സൈനികരില്‍ പത്ത് എൻ.എസ്.ജി കമാന്‍ഡോകളും ഗവർണർക്ക് സുരക്ഷനൽകാൻ ഉണ്ടാകും ഉണ്ടാവും. രാജ്ഭവനും സമാന രീതിയിൽ സുരക്ഷ ഏര്‍പ്പെടുത്തും.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. ചെമ്പേരി നിര്‍മ്മല എച്ച്.എസ്.എസ്സില്‍ നാലു വിദ്യാർത്ഥികൾ സസ്പെൻഷനിൽ

Image
ചെമ്പേരി: ചെമ്പേരി നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം. നാഭിക്ക് ചവിട്ടേറ്റ് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ചവിട്ടേറ്റ കുട്ടിയെ പിതാവ് ചെമ്പേരി വിമലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരമായതിനാലാണ് പ്രാഥമിക ചികില്‍സക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അതാനും നാളുകളായി സ്‌ക്കൂളില്‍ ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. പലതവണ ടൗണില്‍ വെച്ചും വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. പരിക്കേറ്റ കുട്ടിയുടെ പിതാവ് കുടിയാന്‍മല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ദൈവാലയത്തിൽതിരുനാൾ ആഘോഷം

Image
നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ദൈവാലയത്തിൽ തിരുനാൾ ആഘോഷം  നെല്ലിക്കുറ്റി ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വി.അഗസ്‌തീനോസിൻ്റെയും ധീര രക്തസാക്ഷിയായ വി.സെബസ്ത്യാനോസിൻ്റെയും, പരി.കന്യാമറിയത്തിൻ്റെയും, തിരുനാളും, നൊവേനയും 2024 ജനുവരി 18 (വ്യാഴം) മുതൽ 28 (ഞായർ) വരെ ഭക്തിനിർഭരമായി ആഘോഷിക്കുകയാണ്.

സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി

Image
സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി പത്ത് വർഷത്തെ നിരോധനത്തിന് ശേഷം സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ മാർച്ച് മുതൽ അനുമതി നൽകും. റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. ഓഡിറ്റ് നടത്തിയതിൽ 17 നദികളിൽ നിന്ന് മണൽ വാരാമെന്ന് കണ്ടെത്തി. ഈ നദികളിൽ വൻ തോതിൽ മണൽ നിക്ഷേപം ഉണ്ടെന്നാണ് കണ്ടെത്തൽ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മാർഗ നിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽ വാരൽ പുനരാരംഭിക്കാൻ തീരുമാനം എടുക്കുന്നത്.

കര്‍ഷകന്റെ കണ്ടുപിടിത്തങ്ങള്‍ മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്‍)

Image
തെങ്ങുകയറ്റ യന്ത്രം മുതല്‍ കൊതുക് നശീകരണ ലായനി വരെ ഒരു ഡസനോളം കണ്ടു പിടുത്തങ്ങളുടെ ഉടമയായിരുന്നു ചെമ്പേരി പുറഞ്ഞാണില്‍ നിര്യാതനായ മുതുകുളത്തില്‍ ജോസഫ് (കുഞ്ഞേട്ടന്). കുഞ്ഞേട്ടന്‍ എന്ന ശാസ്ത്ര പ്രതിഭയെ പ്രശസ്തനാക്കിയത് തെങ്ങുകയറ്റ യന്ത്രത്തിന്റെ കണ്ടുപിടുത്തമാണ്. അക്കാദമിക്ക് അറിവോ ശാസ്ത്ര വിദ്യാഭ്യാസമോ ഇല്ലാത്ത ഈ കുടിയേറ്റ കര്ഷകനെ കാര്ഷിക വൃത്തി അനായാസമാക്കാനുള്ള പരിശ്രമമാണ് കാര്ഷികോപകരണ കണ്ടുപിടുത്തങ്ങളുടെ കാരണവരാക്കിയത്. 1976 ലാണ് തെങ്ങുകയറ്റുയന്ത്രം കണ്ടുപിടിച്ചത് . കാസര്ഗോ‍‍ഡ് സി പി സി ആര്‍ ഐ കാര്ഷികോപകരണങ്ങളുടെ പ്രദര്ശനം നടത്തിയപ്പോള്‍ കമ്പിയും കയറും ഉപയോഗിച്ച് നിര്മ്മിച്ച് കുഞ്ഞേട്ടന്‍ കൊണ്ടു പോയ തെങ്ങുകയറ്റ യന്ത്രത്തിന് പ്രോത്സാഹന സമ്മാനം ലഭിച്ചു . അതോടെ കുഞ്ഞേട്ടന്‍ ജീവിതം കണ്ടു പിടുത്തങ്ങള്ക്ക് സമര്പ്പിക്കുകയായിരുന്നു. വീടിനോട് ചേര്ന്ന് സെന്റ്മേരീസ് ഇന്ഡസ്ട്രീസ് എന്ന പേരില്‍ പരീക്ഷണ ശാല നിര്മ്മിച്ച് പരീക്ഷണം തുടര്ന്നു. യന്ത്രത്തില്‍ കയറിനു പകരം കമ്പി ഉപയോഗിച്ച് പരിഷ്കരിച്ചു. ഈ യന്ത്രമാണ് ലോകം ശ്രദ്ധിച്ചത്. 1985 ല്‍ ഗ്രാമീണ കണ്ടു പിടുത്ത...

രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി വിജയ്; ആരാധകസംഘടനയായ മക്കൾ ഇയക്കത്തെ പാർട്ടിയാക്കാൻ തീരുമാനം

Image
രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി വിജയ്; ആരാധകസംഘടനയായ മക്കൾ ഇയക്കത്തെ പാർട്ടിയാക്കാൻ തീരുമാനം ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പാർട്ടിപ്രഖ്യാപനം നടത്താൻ നടൻ വിജയ്. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയപ്പാർട്ടിയാക്കി മാറ്റാൻ ചെന്നൈക്കുസമീപം പനയൂരിൽചേർന്ന വിജയ് മക്കൾ ഇയക്കം നേതൃയോഗം തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് ചർച്ച നടന്നെന്നാണ് വിവരം. പാർട്ടി രൂപവത്കരണ ചർച്ചകളിൽ തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിലെ ആരാധകസംഘടനാ നേതാക്കളുമുണ്ട്. വിജയ് മക്കൾ ഇയക്കത്തിന് നിലവിൽ തമിഴ്നാട്ടിൽ താലൂക്ക് തലങ്ങളിൽവരെ യൂണിറ്റുകളുണ്ട്. ഐ.ടി., അഭിഭാഷക, മെഡിക്കൽ രംഗത്ത് പോഷകസംഘടനകളുമുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സാധ്യത കുറവാണെന്നാണ് സൂചന. പകരം ഏതെങ്കിലുമൊരു സഖ്യത്തിന് പിന്തുണനൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. സിനിമകളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചതിന്റെപേരിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവന്ന വിജയ് ബി.ജെ.പി. അനുകൂലനിലപാടെടുക്കാനുള്ള സാധ്യത വിരളമാണ്. നേരത്തെ കോൺഗ്രസുമായി അടുപ്പമുണ്ടായിരുന്നെങ്കിലും മാറിയ രാഷ്ട്രീയസാഹച...

ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങവേ ബ്രേക്ക് നഷ്ടപ്പെട്ട് ബൈക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

Image
ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങവേ ബ്രേക്ക് നഷ്ടപ്പെട്ട് ബൈക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം കോട്ടയം: ബൈക്ക് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. എറണാകുളം അരയങ്കാവ് സ്വദേശി ആന്റണി റോഷന്‍(24) ആണ് മരിച്ചത്. ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങവേ ബ്രേക്ക് നഷ്ടപ്പെട്ടാണ് ബൈക്ക് മറിഞ്ഞത്. കൂടെയുണ്ടായിരുന്ന മരട് സ്വദേശി ആൽബിനെ (23) പരുക്കുകളോടെ പാലാ മാര്‍ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ഒരുമണിയോടെ സഫാ മസ്ജിദിന് സമീപത്ത് തോട്ടിലേയ്ക്ക് മറിഞ്ഞായിരുന്നു അപകടം. എറണാകുളത്ത് നിന്നും സുഹൃത്തുക്കളുടെ ഏഴംഗസംഘമാണ് നാല് ബൈക്കുകളിലായി ഇല്ലിക്കൽ കല്ലിലെത്തിയത്. ഇവർ തിരികെ മടങ്ങുന്നതിനിടെ മേലെടുക്കത്ത് വച്ചാണ് ബൈക്കിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്.

കുടിശ്ശികയായി ഉച്ചഭക്ഷണ പദ്ധതി; പ്രധാനദ്ധ്യാപകരുടെ അന്നം മുട്ടുമോ...

Image
കുടിശ്ശികയായി ഉച്ചഭക്ഷണ പദ്ധതി; പ്രധാനദ്ധ്യാപകരുടെ അന്നം മുട്ടുമോ...    കോഴിക്കോട് : പച്ചക്കറി, അരി തുടങ്ങിയവയുടെ വില കുത്തനെ കൂടിയതോടെ കഞ്ഞി നൽകി കഞ്ഞികുടി മുട്ടിയ അവസ്ഥയിലാണ് ജില്ലയിലെ പ്രധാനദ്ധ്യാപകർ. കഴിഞ്ഞ മൂന്ന് മാസമായി സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കായി ചെലവാക്കിയ തുക അദ്ധ്യാപകർക്ക് ലഭിച്ചിട്ടില്ല. ശമ്പളത്തിൽ നിന്നുള്ള തുകയാണ് പലരും ഉച്ചഭക്ഷണത്തിനായി ചെലവിട്ടത്. ഇതോടെ അദ്ധ്യാപകരുടെ കുടുംബ ബഡ്ജറ്റ് തന്നെ താളം തെറ്റിയ അവസ്ഥയിലാണ്. അരിയ്ക്കും പച്ചക്കറിക്കും വില വർദ്ധിച്ചതോടെ ഓരോ മാസവും 5000ത്തിലധികം രൂപയാണ് അദ്ധ്യാപകർക്ക് കെെകളിൽ നിന്നെടുത്ത് കൊടുക്കേണ്ടി വരുന്നത്. വിലക്കയറ്റത്താൽ ഇനിയെന്ത് ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഇവർ _പലചരക്ക് സാധനങ്ങൾ വാങ്ങിയതും പാചകത്തൊഴിലാളികൾക്കുള്ള കൂലിത്തുകയുമടക്കം ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ തുകയാണ് അദ്ധ്യാപകർക്ക് ലഭിക്കാനുള്ളത്. മൂന്ന് മാസം കൂടുമ്പോഴാണ് പണം അനുവദിക്കുന്നത്. എന്നാൽ നിലവിലെ കുടിശ്ശിക എന്നു തീർക്കുമെന്ന കാര്യത്തിൽ അധികൃതർക്ക് ഉത്തരമില്ല. പണം ലഭിക്കാതായതോടെ സർവീസിൽ നിന്ന് വിരമിക്കാറായ പ്രധാനദ്ധ്യാപ...

പാലക്കയംതട്ടിൽ ടൂറിസം വന്നു; റിസോർട്ടുകൾ പെരുകി, തോട് ഇല്ലാതായി...

Image
പാലക്കയംതട്ടിൽ ടൂറിസം വന്നു; റിസോർട്ടുകൾ പെരുകി, തോട് ഇല്ലാതായി... കണ്ണൂർ : പാലക്കയംതട്ടിൽ വിനോദസഞ്ചാര വികസനങ്ങൾ നടന്നതോടെ അപ്രത്യക്ഷമായി തോട്. പാലക്കയത്തെ ചെറു ചോലക്കാട്ടിൽ ഉറവയെടുത്ത് ചെമ്പേരിപ്പുഴയായി വളപട്ടണം പുഴയിലെത്തിയിരുന്ന തോടാണ് നീരൊഴുക്കില്ലാതെ വരണ്ടുണങ്ങിയത്. വേനൽക്കാലത്തും വറ്റാതിരുന്ന തോട് നശിച്ചത് അശാസ്ത്രീയമായ വിനോദസഞ്ചാര വികസനം മൂലമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പുല്ലംവനം കോളനിയിലെ നൂറിലധികം കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്നത് ഈ തോട്ടിലെ നീരൊഴുക്കിനെയാണ്. ജനുവരിയായപ്പോഴേക്കും ഒരു തുള്ളി വെള്ളം പോലുമില്ലാതെ കൽക്കൂട്ടമായി മാറിയിരിക്കുകയാണ് തോടൊഴുകിയിരുന്ന വഴികൾ. തോട്ടിലെതന്നെ പുല്ലംവനം ജാനുപ്പാറ വെള്ളച്ചാട്ടം പാലക്കയത്തിൻ്റെ വിദൂര കാഴ്ചകളെ മനോഹരമാക്കിയിരുന്നു. ഈ വെള്ളച്ചാട്ടം ഇപ്പോൾ ഭംഗിയില്ലാതെ തീർത്തും അപ്രസക്തമായി. കാലവർഷത്തിൽ മാത്രമാണ് തോട്ടിൽ നീരൊഴുക്കുണ്ടാകുന്നത്. പാലക്കയം വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്നവരെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്നതാണ് തോടും വെള്ളച്ചാട്ടവും. ഇവിടുത്തെ ഉറവകൾ നശിപ്പിച്ച് കുളം നിർമിച്ച് ഒഴുക്ക് തടയുകയായിരുന്നു ഭൂമി കൈവശപ്പ...

അപേക്ഷ ഫോറം ഇനി മലയാളത്തില്‍...

Image
അപേക്ഷ ഫോറം ഇനി മലയാളത്തില്‍...  പൊതുജനങ്ങള്‍ക്ക് സർക്കാർ ഓഫീസുകളില്‍ നല്‍കുന്ന അപേക്ഷ ഫോറങ്ങള്‍ ഇനി മുതല്‍ മലയാളത്തില്‍. ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഓഫീസ് സീലുകള്‍ മലയാളത്തിലാക്കി ഉപയോഗിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. അതിഥി തൊഴിലാളികളെ പരിഗണിച്ച്‌ അപേക്ഷ ഫോറങ്ങള്‍ രണ്ട് ഭാഷയില്‍ അച്ചടിക്കാവുന്നതാണെന്നും ഔദ്യോഗിക ഭാഷവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി.ആര്‍ കൃഷ്ണകുമാര്‍ നിര്‍ദ്ദേശിച്ചു _വകുപ്പുകളുടെ ഭരണ റിപ്പോര്‍ട്ടുകള്‍ നിര്‍ബന്ധമായി മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കണം. ഭാഷ ശൈലി ഏകീകരിക്കാന്‍ സര്‍ക്കാര്‍ മലയാള ലിപി പരിഷ്‌കരണം നടത്തിയിട്ടുണ്ട്. ഏകീകരിച്ച ലിപിയുടെ പ്രയോഗം കമ്പ്യൂട്ടറുകളില്‍ സാധ്യമാക്കുന്നതിന് പുതുതായി 10 മലയാളം ഫോണ്ടുകള്‍ക്കും രൂപം നല്‍കി. നിലവില്‍ ഭൂരിഭാഗം ഓഫീസുകളിലും ഫയലുകള്‍ നൂറുശതമാനം മലയാളത്തിലാണ് കൈകാര്യം ചെയ്യുന്നത്. ഔദ്യോഗിക ഭാഷ ഉപയോഗത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് യോഗം വിലയിരുത്തി. കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ ഭാഷാമാറ്റ പുരോഗതി, വകുപ...

കഴിഞ്ഞ 3 വർഷക്കാലയളവിൽ കോൺഗ്രസിൻ്റെ പ്രതിനിധിയായി ഏരുവേശ്ശി ഗ്രാമപഞ്ചായത്തിൻ്റെ പ്രസിഡൻ്റ് പദമലങ്കരിച്ചു പല വികസന പദ്ധതികളും കൊണ്ടുവന്നു നാടിൻ്റെ മുഖഛായ തന്നെ മാറ്റിയ പ്രിയപ്പെട്ട ശ്രീമതി.ടെസ്സി ഇമ്മാനുവേലിന് നാടിൻ്റെ അകമഴിഞ്ഞ നന്ദി...

Image
കഴിഞ്ഞ 3 വർഷക്കാലയളവിൽ കോൺഗ്രസിൻ്റെ പ്രതിനിധിയായി ഏരുവേശ്ശി ഗ്രാമപഞ്ചായത്തിൻ്റെ പ്രസിഡൻ്റ് പദമലങ്കരിച്ചു പല വികസന പദ്ധതികളും കൊണ്ടുവന്നു നാടിൻ്റെ മുഖഛായ തന്നെ മാറ്റിയ പ്രിയപ്പെട്ട ശ്രീമതി.ടെസ്സി ഇമ്മാനുവേലിന് നാടിൻ്റെ അകമഴിഞ്ഞ നന്ദി... *ജൽ ജീവൻ പദ്ധതി മുതൽ സൗരോർജ്ജ തൂക്കുവേലി വരെ എത്തി നിൽക്കുന്ന പദ്ധതികൾ..  * 95 ശതമാനം പൂർത്തീകരിച്ച ഗ്രീൻവില്ല പദ്ധതി. *ലൈഫ് പദ്ധതി, ഗുണഭോക്താക്കൾക്കായി നെല്ലിക്കുറ്റിയിലടക്കം പലസ്ഥലത്തായി സ്ഥലമേറ്റെടുത്തു. *ലൈഫ് പദ്ധതി ഉപഭോക്താകൾക് 90% വീട്അനുവദിപ്പിച്ചു, *കേരളത്തിലെ ആദ്യ സമ്പൂർണ്ണ കോവിഡ് വാക്സിൻ പഞ്ചായത്തായി ഏരുവേശ്ശിയെ മാറ്റി. *108 ആംബുലൻസ് പഞ്ചായത്തിലേക്ക് അനുവദിപ്പിച്ചു.  *വില്ലേജ് ഓഫീസിന് സ്ഥലമനുവദിച്ച് കെട്ടിടം പണിഞ്ഞു. * കൂടിയാന്മലയിൽ ടേക്ക് എ ബ്രേക്ക് സംവിധാനം തുടങ്ങി. *പൂപ്പറമ്പിൽ വാതക ശ്മശാനത്തിൻ്റെ പണി 95% പൂർത്തിയാക്കി. * ബസ്സ്റാൻഡിലെ ബിൽഡിംഗ് പണി പൂർത്തിയാക്കി. *ഭിന്നശേഷി സൗഹൃദ പഞ്ചായത്താക്കി ഏരുവേശ്ശിയെ മാറ്റി. * പഞ്ചായത്തിൽ 3 വെൽനസ് സെൻ്ററുകൾ പൂർത്തിയാക്കി. * ഏരുവേശ്ശി PHC യെ FHC യാക്കി ഉയർത്തി അടിസ്ഥാന സൗകര്യ വികസന...

കടമെടുപ്പ് പരിധി; 'മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പ്രശ്നമാണ് കേരളത്തിന്'; ഹര്‍ജി നിലനില്‍ക്കില്ലെന്ന് കേന്ദ്രം

Image
കടമെടുപ്പ് പരിധി; 'മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പ്രശ്നമാണ് കേരളത്തിന്'; ഹര്‍ജി നിലനില്‍ക്കില്ലെന്ന് കേന്ദ്രം ദില്ലി: കടമെടുപ്പ് പരിധി വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് തേടിയുള്ള കേരളത്തിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം 13ലേക്ക് മാറ്റി സുപ്രീം കോടതി. കേരളത്തിന്‍റെ അപേക്ഷയിൽ കേന്ദ്രത്തില്‍നിന്നും മറുപടിയും സുപ്രീം കോടതി തേടി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കേരളത്തിന്‍റെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ എജി സുപ്രീം കോടതിയെ അറിയിച്ചു. കേരളം പറയുന്ന കാര്യത്തിന് യാതൊരു അടിയന്തര സാഹചര്യവും ഇല്ലെന്നും  കേന്ദ്ര സർക്കാർ എന്ന ഉത്തരവാദിത്വത്തിലാണ് പറയുന്നതെന്നും എ ജി സുപ്രീം കോടതിയെ അറിയിച്ചു

കെഎസ്ഇബിയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നു; ശമ്പളം നൽകാനും പെൻഷൻ നൽകാനും കടം എടുക്കേണ്ട സ്ഥിതിയാണെന്ന് അധികൃതർ

Image
കെഎസ്ഇബിയിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നു; ശമ്പളം നൽകാനും പെൻഷൻ നൽകാനും കടം എടുക്കേണ്ട സ്ഥിതിയാണെന്ന് അധികൃതർ തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് കെഎസ്ഇബിയിലും കർശന നിയന്ത്രണങ്ങൾ. ഇതുവരെ പ്രവർത്തനങ്ങൾ തുടങ്ങാത്ത എല്ലാ പദ്ധതികളും മാറ്റിവയ്ക്കാനും ചിലത് ചുരുക്കാനുമാണ് കെഎസ്ഇബി സിഎംഡിയുടെ നിർദ്ദേശം. ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ വയ്പ എടുക്കേണ്ട സ്ഥിതിയാണുള്ളതെന്നും കെഎസ്ഇബി വ്യക്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ മാർച്ച് 31 ന് മുമ്പായി കമ്മീഷൻ ചെയ്യുന്നവക്ക് മാത്രം പണം അനുവദിക്കും. 2024-2025 തുടങ്ങേണ്ട പദ്ധതികൾ ചുരുക്കും.ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നിലവിൽ തുടങ്ങാത്ത ഒരു പദ്ധതിയും ഇനി തുടങ്ങേണ്ടതില്ല എന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കിയത് വഴി പുറത്തുനിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വന്ന് എന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. മൺസൂൺ കുറഞ്ഞതും പ്രതിസന്ധിയായി. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ കെഎസ്ഇബിക്ക് വലിയ കുടിശിക വരുത്തിയിട്ടുണ്ട്, ഇത് തിരിച്ച...

2024 ലെ ഏറ്റവും പവർഫുൾ പാസ്പ്പോർട്ടുകൾ ഏതൊക്കെ ? ഇന്ത്യയുടെ സ്ഥാനമറിയാം

Image
2024 ലെ ഏറ്റവും പവർഫുൾ പാസ്പ്പോർട്ടുകൾ ഏതൊക്കെ ? ഇന്ത്യയുടെ സ്ഥാനമറിയാം ഇന്ത്യയുടെ അയൽരാജ്യങ്ങളായ മാലിദ്വീപ് (58), ചൈന (62), ഭൂട്ടാൻ (87), മ്യാൻമർ (92), ശ്രീലങ്ക (96), ബംഗ്ലാദേശ് (97), നേപ്പാൾ (98) എന്നീ റാങ്കുകളോടെയാണ് സൂചികയിൽ ഇടം പിടിച്ചിരിക്കുന്നത് ലോകത്തിലെ ഏറ്റവും യാത്രാ സൗഹൃദമായ പാസ്‌പോർട്ടുകളുടെ റാങ്ക് നൽകുന്ന ഹെൻലി പാസ്‌പോർട്ട് സൂചിക തങ്ങളുടെ 2024 ലെ പട്ടിക പുറത്തിറക്കി. യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവയും ഏഷ്യയിൽ നിന്നും ജപ്പാനും സിംഗപ്പൂരുമാണ് ഒന്നാം സ്ഥാനം പങ്കിടുന്നത്. പാകിസ്ഥാൻ (101), ഇറാഖ് (102), സിറിയ (103), അഫ്ഗാനിസ്ഥാൻ (104) എന്നീ രാജ്യങ്ങളാണ് ഈ സൂചികയിൽ താഴ്ന്ന റാങ്കിലുള്ളത്. ഇന്ത്യയുടെ അയൽരാജ്യങ്ങളായ മാലിദ്വീപ് (#58), ചൈന (#62), ഭൂട്ടാൻ (#87), മ്യാൻമർ (#92), ശ്രീലങ്ക (#96), ബംഗ്ലാദേശ് (#97), നേപ്പാൾ (# 98).എന്നിങ്ങനെയാണ് സൂചികയിൽ ഇടം പിടിച്ചിരിക്കുന്നത്. അതേസമയം, മുൻവർഷത്തെ 80-ാം റാങ്കിൽ തന്നെ ഇന്ത്യ പിടിച്ചുനിൽക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് 62 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുണ്ട്. ഹെൻലി ആ...

നയപ്രഖ്യാപനം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍; കേരള നിയമസഭാ ചരിത്രത്തിലാദ്യം...

Image
തിരുവനന്തപുരം : നയപ്രഖ്യാപനം ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍  അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രസംഗം മുഴുവന്‍ വായിക്കാതെ അവസാന പാരഗ്രാഫ് മാത്രം വായിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഒരു വിശദീകരണം പോലും നല്‍കാതെയാണ് ഗവര്‍ണര്‍ സഭ വിട്ടിറങ്ങിയത്. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സംഭവം.  നയപ്രഖ്യാപനത്തിനായി സഭയിലെത്തിയപ്പോഴും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് മുഖം കൊടുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. ഇരുവരും കൈ കൊടുത്തില്ല. പൂച്ചെണ്ട് മാത്രം കൈമാറുകയാണ് ഉണ്ടായത്.  മാധ്യമങ്ങളോട് പ്രതികരിക്കാനും ഗവര്‍ണര്‍ തയ്യാറായില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞു.  ഗവർണർ-സർക്കാർ പോര് അതിന്‍റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നതിനിടയിലാണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. നയപ്രഖ്യാപനം കഴിഞ്ഞ് 29ന് വീണ്ടും സഭ സമ്മേളനം ചേരുന്നതോടെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കേരളത്തിലെ കേളികൊട്ടിന് തുടക്കമാകും. പ്രതിപക്ഷത്തിന് മുന്നില്‍ വിഷയങ്ങള്‍ നിരവധി. എക്സാലോജികില്‍ തുടങ്ങി, നവകേരള സദസിനെതിരായ പ്രതിഷേധത്തിലെ പൊലീസ് നടപടികള്‍ വരെ നിയമ...

നെല്ലിക്കുറ്റി നിന്നും വീണ്ടും പഞ്ചായത്ത് പ്രസിഡന്റ് , മിനി ഷൈബി

Image
നെല്ലിക്കുറ്റി നിന്നും വീണ്ടും പഞ്ചായത്ത് പ്രസിഡന്റ് , മിനി ഷൈബി

കണ്ണൂർ ജില്ലയിലെ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ഭവന രഹിതർക്ക് വീട് നിർമ്മിച്ച് നൽകുന്ന ആദ്യഘട്ടം നടുവിൽ പഞ്ചായത്തിലെ പുല്ലംവനം (വാർഡ് 11) അഡ്വ ചാണ്ടി ഉമ്മൻ MLA തറക്കല്ലിടുന്നു

Image
കണ്ണൂർ ജില്ലയിലെ ഇരിക്കൂർ  നിയോജക മണ്ഡലത്തിലെ ഭവന രഹിതർക്ക് വീട് നിർമ്മിച്ച് നൽകുന്ന ആദ്യഘട്ടം നടുവിൽ പഞ്ചായത്തിലെ പുല്ലംവനം (വാർഡ് 11) അഡ്വ ചാണ്ടി ഉമ്മൻ MLA തറക്കല്ലിടുന്നു ഉമ്മൻചാണ്ടി ആശ്രയകരുതൽ പദ്ധതിയിൽ ആദ്യഘട്ട വീട് നിർമ്മിച്ചു നൽകലിൻ്റെ തറക്കല്ലിടൽ നടുവിലിൽ ചാണ്ടിഉമ്മൻ എംഎൽഎ നിർവ്വഹിച്ചു നടുവിൽ പുല്ലംവനം കോളനിയിലെ സിനോജ് കല്ലയ്ക്കാണ് ആദ്യവീട് നിർമ്മിച്ചു നൽകുന്നത്

ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി നറുക്കെടുപ്പ്

Image
ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി നറുക്കെടുപ്പ് *ഒന്നാം സമ്മാനം* *20 കോടി* *XC 224091* *നമ്പർ ടിക്കറ്റിന്* *🛑രണ്ടാം സമ്മാനങ്ങൾ* *XE 409265* *XH 316100* *XK 424481* XH 388696 XL 379420 XA 324784 XG 307789 XD 444440 XB 311505 XA 465294 XD 314511 XC 483413 XE 398549 XK 105413 XE 319044 XB 279240 XJ 103824 XE 243120 XB 378872 XL 421156 *ടിക്കറ്റുകൾക്ക്*

മലയോര മണ്ണിൽ നിന്ന് മറ്റൊരു താരോദയമായി രാഖി

Image
മലയോര മണ്ണിൽ നിന്ന് മറ്റൊരു താരോദയമായി രാഖി ശ്രീകണ്ഠപുരം: മലയാള സിനിമയിൽ മലയോരത്തുനിന്നു ള്ള താരോദയമായി രാഖി അനു പ്രസാദ്. ശ്രീമൂകാംബിക കമ്മ്യൂ ണിക്കേഷൻ്റെ ബാനറിൽ എ സ്.ആർ നായർ അമ്പലപ്പുഴ നിർമ്മിച്ച് ഗിരീഷ് കുന്നുമ്മൽ സം വിധാനം ചെയ്ത കുറിഞ്ഞി എ ന്ന സിനിമയിലൂടെയാണ് കാവുമ്പായി സ്വദേശിനിയായ രാഖി പ്രധാന വേഷത്തിൽ വീ ണ്ടുമെത്തുന്നത്. കുറിഞ്ഞി സിനിമയിൽ സുഹറ ടീച്ചറായാണ് രാഖി അഭിനയിക്കുന്നത്.  പഠന കാലത്ത് സ്കൂൾ കലോൽസവങ്ങളിൽ പങ്കെടു ക്കാറുള്ള രാഖി നാടകത്തിലടക്കം മത്സരയിനങ്ങളിലെല്ലാം നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. മികച്ച നാടക നടിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാവുമ്പായി എൽ.പി സ്‌കൂളിൽ പ്രൈമറി വിദ്യാഭ്യാസത്തിന്ശേഷം നിടുങ്ങോം ഗവ.ഹയർ സെക്കൻ ഡറിയിലാണ് പ്ലസ്‌ടു വരെ പഠി ച്ചത്. കാവുമ്പായിലെ എ.കെ ഗോവിന്ദൻ നമ്പ്യാരുടേയും രാധാ മണിയുടേയും മകളാണ്. കണ്ണൂർ കാർഷിക വികസന ബാങ്ക് ജീവ നക്കാരൻ ഏരുവേശിയിലെ വി.പി അനുപ്രസാദ് ആണ് ഭർത്താവ്. മക്കൾ: അഭിഷേക്, അഭിരാമി, നി

പള്ളിയിലേക്ക് പോവുകയായിരുന്ന സിസ്റ്റർ ബസിടിച്ച് മരിച്ചു

Image
*പ്രാർത്ഥനക്ക് പോകവെ സിസ്റ്റർ ബസിടിച്ച് മരിച്ചു. തളിപ്പറമ്പ്: പള്ളിയിലേക്ക് പോവുകയായിരുന്ന സിസ്റ്റർ ബസിടിച്ച് മരിച്ചു പൂവം സെന്റ് മേരീസ് കോൺവെന്റിലെ സുപ്പീരിയർ സിസ്റ്റർ സൗമ്യ(55)ആണ് മരിച്ചത്. ഇന്ന് രാവിലെ ആറര മണിക്ക് മറ്റൊരു സിസ്റ്ററോടൊപ്പം കോൺവെന്റിന് സമീപമുള്ള ലിറ്റിൽ ഫ്ളവർ പള്ളിയിലേക്ക് നടന്നുപോകവെ ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് പോകുന്നസെന്റ് മരിയാസ്(പ്ലാക്കാട്ട്) എന്ന ബസ്ഇടിക്കുകയായിരുന്നു.മൂന്ന് മാസം മുമ്പാണ് തൃശൂർ സ്വദേശിനിയായ സിസ്റ്റർ സൗമ്യ ഇവിടെ ചുമതലയേറ്റത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഭവനത്തിന്റെ തറക്കല്ലിടൽ ചടങ്ങ് അഡ്വ: ചാണ്ടി ഉമ്മൻ എം.എൽ.എ നിർവ്വഹിക്കുന്നു.

Image
ഉമ്മൻ ചാണ്ടി സാറിന്റെ നാമധേയത്തിൽ ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഭവനത്തിന്റെ തറക്കല്ലിടൽ ചടങ്ങ് അഡ്വ: ചാണ്ടി ഉമ്മൻ എം.എൽ.എ നിർവ്വഹിക്കുന്നു.  ജനുവരി 24, 2024 (നാളെ) ഉച്ചയ്ക്ക് 2 മണിക്ക് നടുവിൽ പുല്ലംവനത്ത്.. ഏവർക്കും സ്വാഗതം