Posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയും ട്രെയില്‍ ഗതാഗതത്തില്‍ നിയന്ത്രണം

Image
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയും ട്രെയില്‍ ഗതാഗതത്തില്‍ നിയന്ത്രണം തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിന്‍റെ ഭാഗമായി ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. *അറിയിപ്പുകള്‍ ഇങ്ങനെ* 1. ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം - തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് എന്നിവ നാളെ കൊച്ചുവേളിയിൽ സര്‍വ്വീസ് അവസാനിപ്പിക്കും. 2. മലബാര്‍ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളി വരെ മാത്രമാകും സര്‍വ്വീസ് നടത്തുക. 3. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന മലബാര്‍ എക്സ്പ്രസ് ഇന്നും നാളെയും കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. 4. ചെന്നൈ മെയിൽ ഇന്നും നാളെയും കൊച്ചുവേളിയിൽ സര്‍വ്വീസ് നിര്‍ത്തും. പുറപ്പെടുന്നതും കൊച്ചുവേളിയിൽ നിന്നാകും. 5. അമൃത എക്സ്പ്രസും ശബരി എക്സ്പ്രസും ഇന്ന് കൊച്ചുവേളിയിൽ സര്‍വ്വീസ് നിര്‍ത്തും. 6. നാഗര്‍കോവിൽ - കൊച്ചുവേളി എക്സ്പ്രസ് ഇന്നും നാളെയും നേമത്ത് സര്‍വ്വീസ് നിര്‍ത്തും. 7. കൊല്ലം - തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ് ഇന്നും നാളെയും കഴക്കൂട്ടത്ത് സര്‍വ്വീസ് അവസാനിപ്പിക്കും. പുറപ്പെടുന്നതും കഴക്കൂട്ടത്ത് നിന...

ഇന്ത്യൻ സർക്കസിന്റെ കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു

Image
ഇന്ത്യൻ സർക്കസിന്റെ കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു  *കണ്ണൂർ*:  ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരൻ (എം വി ശങ്കരൻ) അന്തരിച്ചു. 99 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർ‌ന്ന് കൊയിലി ആശുപത്രിയിൽ രാത്രി 11.40ഓടെയായിരുന്നു അന്ത്യം.  ഇന്ത്യൻ സർക്കസിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നവരിൽ പ്രമുഖനായിരുന്നു. 1924 ജൂൺ 13ന് തലശ്ശേരിക്കടുത്ത് കൊളശ്ശേരിയിൽ കവിണിശ്ശേരി രാമൻ നായരുടെയും മുർക്കോത്ത് കല്യാണി അമ്മയുടെയും മകനായി ജനനം.  ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തലശ്ശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ 3 വർഷം സർക്കസ് പഠിച്ചു. സർക്കസ് ജീവിതമാർഗമാക്കാൻ ശ്രമിക്കാതെ രണ്ടു വർഷത്തോളം പലചരക്കു കച്ചവടം നടത്തിയെങ്കിലും നഷ്ടത്തെ തുടർന്നു കടപൂട്ടി. പിന്നീട് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വിരമിച്ചു.  1946ൽ അദ്ദേഹം തലശ്ശേരിയിൽ തിരിച്ചെത്തി. എന്നാൽ സർക്കസ് ഗുരുവായ കുഞ്ഞിക്കണ്ണൻ അപ്പോഴേക്കും മരിച്ചിരുന്നു. പിന്നീട് എംകെ രാമനാണ് തുടർപരിശീലനം നൽകിയത്. രണ്ടു വർഷത്തിനു ശേഷം കൽക്കത്തയിലെ...

കൽപ്പറ്റയിൽ വാഹനാപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു

Image
കൽപ്പറ്റയിൽ വാഹനാപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു ഇരിട്ടി: കൽപ്പറ്റ പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് ഇരിട്ടി സ്വദേശികൾ ഉൾപ്പെടെ മൂന്ന് വിദ്യാർഥികൾ മരിച്ചു. ഇരിട്ടി അങ്ങാടിക്കടവ് ഈന്തുങ്കരി സ്വദേശിനി ജിസ്ന മേരി ജോസഫ്, കച്ചേരിക്കടവ് പാലത്തുംകടവിലെ അഡോൺ , കാസർഗോഡ് വെള്ളരിക്കുണ്ടിലെ സ്നേഹ ജോസഫ് എന്നിവരാണ് മരിച്ചത്. അഡോണിന്റെ സഹോദരി ഡിയോണ, സ്നേഹയുടെ സഹോദരി സോണ എന്നിവർക്കും സാഞ്ജോ ജോസിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. മലയാറ്റൂരിൽ പോയി വയനാട് വഴി വരികയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളേജിലെ വിദ്യാർത്ഥികളും അവരുടെ സഹോദരികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഗുരുതര പരിക്കേറ്റ രണ്ട് പേർ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലും, ഒരാൾ കൽപററ ഫാത്തിമ ആശുപത്രിയിലും ചികിത്സയിലാണ്.  പരേതനായ ഔസേപ്പ്, മോളി ദമ്പതികളുടെ മകളാണ് ജിസ്ന. സഹോദരങ്ങൾ : ജിസ്, ജിസൻ . ബെസ്റ്റി - സിജി ദമ്പതികളുടെ മകനാണ് അഡോൺ . സഹോദരി : ഡിയോണ. ✒️ *-മലയോര മേഖലയിലെ വാർത്തകളും വിശേഷങ്ങളും അതിവേഗം നി...

എ.ഐ. കാമറ: തിങ്കളാഴ്ച നോട്ടീസ് അയച്ചുതുടങ്ങും

Image
എ.ഐ. കാമറ: തിങ്കളാഴ്ച നോട്ടീസ് അയച്ചുതുടങ്ങും തിരുവനന്തപുരം: നിർമിതബുദ്ധി (എ.ഐ) കാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനത്തിന് തിങ്കളാഴ്ച നോട്ടീസ് അയച്ച് തുടങ്ങും. വലിയ പിഴ ഒടുക്കേണ്ടിവരുമെന്ന ആശങ്കയിൽ നിയമലംഘനങ്ങൾ കുറഞ്ഞിട്ടുണ്ട്. വ്യാഴാഴ്ചയാണ് കാമറകൾ പ്രവർത്തനം ആരംഭിച്ചതെങ്കിലും അതിന് മുമ്പ് തന്നെ പിഴ വരുമോയെന്ന ആശങ്കയിൽ ഗതാഗത നിയമലംഘനങ്ങൾ കുറഞ്ഞെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വലിയ പിഴ വരുന്നെന്ന പ്രചാരണം ശക്തമായതോടെ കഴിഞ്ഞ മൂന്നുദിവസങ്ങളിൽ നിയമലംഘനം കുറഞ്ഞു. എന്നാൽ എ.ഐ കാമറകൾ മിഴി തുറന്ന ശേഷമുള്ള കണക്ക് ലഭ്യമായിട്ടില്ല. ഏപ്രിൽ 17ന് 4,50,552 പേരും 18ന് 4,21,001 പേരും ഗതാഗത നിയമങ്ങള്‍ ലംഘിച്ചതായാണ് കാമറകളുടെ ട്രയലിൽ വ്യക്തമായത്. എന്നാൽ 19 ന് നിയമലംഘനം 3,97,488 ആയി കുറഞ്ഞു. കാമറകൾ പ്രവർത്തനം ആരംഭിച്ചെങ്കിലും മേയ് 19 വരെ പിഴ ഈടാക്കില്ല. പേക്ഷ നിയമലംഘനം എന്താണെന്ന് വ്യക്തമാക്കുന്ന സന്ദേശം വാഹന ഉടമകളുടെ വിലാസത്തിലോ മൊബൈൽ നമ്പറിലോ ലഭിക്കും. പിഴക്ക് പകരം ഒരു മാസം ബോ‍ധവത്കരണം നടത്താനാണ് തീരുമാനം.  നിയമലംഘകർക്ക് മേയ് 19 വരെ മുന്നറിയിപ്പ് നോട്ടീസാണ് അയക്കുന്നത്. മേയ് 20 മുതൽ പിഴ ...

പാലക്കയംതട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്

Image
📢🛵🛺🚗 പാലക്കയംതട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്    മണ്ടളം, കൈതളം എന്നീ സ്ഥലങ്ങളിൽ നിന്നും പാലക്കയംതട്ടിലേക്കുള്ള രണ്ട് റോഡുകളും കുറച്ചുനാൾ മുമ്പ് വരെ പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിലായിരുന്നു. എന്നാൽ ഈയടുത്ത കാലത്ത് നടുവിൽ ഗ്രാമ പഞ്ചായത്തിന്റെയും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടുകൂടി ഈ രണ്ടു റോഡുകളും റീടാറിംഗ് നടത്തി ടാറിംഗിനിരുവശവും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി മികച്ച രീതിയിൽ പുനർനിർമ്മിച്ചിട്ടുണ്ട്. സ്കൂട്ടർ, ഓട്ടോറിക്ഷ, കാർ തുടങ്ങി എല്ലാവിധ വാഹനങ്ങൾക്കും പാലക്കയംതട്ടിലെ പ്രവേശന കവാടത്തോട് ചേർന്നുള്ള പാർക്കിംഗ് ഗ്രൗണ്ട് വരെ അനായാസമായി എത്തിച്ചേരാൻ കഴിയും. ഫോർവീൽ ഡ്രൈവ് വാഹനങ്ങൾക്ക് മാത്രമേ പാലക്കയംതട്ടിലേക്ക് പോകാൻ കഴിയൂ എന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുത്. യാത്രികർക്ക് ഇഷ്ടമുള്ള ഏതു വാഹനത്തിലും ഇപ്പോൾ വളരെ എളുപ്പത്തിൽ പാലക്കയംതട്ടിൽ എത്തിച്ചേരാം. പാലക്കയംതട്ടിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന എല്ലാവരിലേക്കും ഈ വിവരം എത്തിക്കുക. 📢🛵🛺🚗

പ്രധാനമന്ത്രി നാളെ കേരളത്തിൽ: കൊച്ചിയും തിരുവനന്തപുരവും കനത്ത സുരക്ഷാവലയത്തി

Image
പ്രധാനമന്ത്രി നാളെ കേരളത്തിൽ: കൊച്ചിയും തിരുവനന്തപുരവും കനത്ത സുരക്ഷാവലയത്തി തിരുവനന്തപുരം: സുരക്ഷ ഭീഷണി ആരോപണങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. നാളെ വൈകീട്ട് കൊച്ചിയിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്ക് ശേഷം ബിജെപിയുടെ യുവം പരിപാടിയിൽ മോദി പങ്കെടുക്കും. മറ്റന്നാൾ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത്, ജലമെട്രോ അടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും. നാളത്തെ യുവം പരിപാടിയ്ക്ക് ബദലായി ഡിവൈഎഫ്ഐ ജില്ലാ കേന്ദ്രങ്ങളിൽ സംവാദ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് സുരക്ഷ ഭീഷണി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയ്ക്കായി കൊച്ചിയിൽ ഒരുക്കുന്നത്. നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി നാവിക സേന വിമാനത്താവളത്തിൽ എത്തും. തുടർന്ന് റോഡ് ഷോയായി തേവര എസ്എച്ച് കോളേജിലേക്ക് പോകും. കോളേജ് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ബിജെപിയുടെ യുവം പരിപാടിയിൽ യുവാക്കളുമായി മോദി സംവദിക്കും യുവത്തിന് ബദലായി ഡിവൈഎഫ്ഐ ജില്ലാ കേന്ദ്രങ്ങളിൽ യുവാക്കളെ അണിനിരത്തി ബദൽ പരിപാടി ആസ്ക് ദ പിഎം സംഘടിപ്പിക്കുന്നുണ്ട്. കൊച്ചിയിൽ മാത്രം 25000...

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിദ്യാർഥിക്കു വിവിധ വിഭാഗങ്ങളിൽ ഗ്രേസ് മാർക്ക്

Image
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിദ്യാർഥിക്കു വിവിധ വിഭാഗങ്ങളിൽ ഗ്രേസ് മാർക്ക് തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിദ്യാർഥിക്കു വിവിധ വിഭാഗങ്ങളിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടെങ്കിലും ഏറ്റവും ഉയർന്ന ഗ്രേസ് മാർക്കിനു സാധ്യതയുള്ള ഇനം മാത്രമാകും പരിഗണിക്കുക.  പരീക്ഷയുടെ മാർക്കിനൊപ്പം ഗ്രേസ് മാർക്ക് നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ ബോണസ് മാർക്ക് നൽകില്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.  മുൻപ് ഗ്രേസ് മാർക്ക് സഹായത്തോടെ 100% മാർക്കും നേടാമായിരുന്നു. ഇതു പ്ലസ് വൺ, ഡിഗ്രി പ്രവേശനത്തിലടക്കം യഥാർഥ മെറിറ്റിനെ അട്ടിമറിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്തിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി പുതിയ ഉത്തരവിറക്കിയത്.  ഇനി ഓരോ വിഭാഗത്തിലും അനുവദിക്കുന്ന ഗ്രേസ് മാർക്ക് ഇങ്ങനെ:  ∙ കലോത്സവം, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകൾ, ശാസ്ത്ര സെമിനാർ, സി.വി.രാമൻ ഉപന്യാസ മത്സരം, ശാസ്ത്ര പ്രോജക്ട്, ശ്ര...

വാട്‌സാപ്പിലെ പുതിയ കീപ്പ് ചാറ്റ് ഫീച്ചർ; ഡിസപ്പിയറിങ് മെസേജും സേവ് ചെയ്യാം

Image
വാട്‌സാപ്പിലെ പുതിയ കീപ്പ് ചാറ്റ് ഫീച്ചർ; ഡിസപ്പിയറിങ് മെസേജും സേവ് ചെയ്യാം വാട്‌സാപ്പ് അവതരിപ്പിച്ച പ്രൈവസി ഫീച്ചറുകളിലൊന്നാണ് ഡിസപ്പിയറിങ് മെസേജസ്. എന്നാല്‍ ഈ ഡിസപ്പിയറിങ് മെസേജുകളും സേവ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. അയക്കുന്ന സന്ദേശങ്ങള്‍ അത് ലഭിക്കുന്നയാളുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാനും ആ സന്ദേശം സൂക്ഷിച്ച് വെക്കാതിരിക്കാനുമാണ് ഡിസപ്പിയറിങ് മെസേജ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ കീപ്പ് ഇന്‍ ചാറ്റ് എന്ന പുതിയ ഫീച്ചര്‍ ഓണ്‍ ചെയ്യുമ്പോള്‍ സന്ദേശം ലഭിക്കുന്നയാള്‍ക്ക് ഡിസപ്പിയറിങ് മെസേജ് സൂക്ഷിച്ച് വെക്കാന്‍ സാധിക്കും. അപ്പോള്‍ പിന്നെ എന്താണ് ഡിസപ്പിയറിങ് മെസേജ് ഫീച്ചറിന്റെ പ്രയോജനം എന്ന സംശയം ഉണ്ടാവാം. പക്ഷെ, നിങ്ങള്‍ ഡിസപ്പിയറിങ് സന്ദേശം കീപ്പ് ചെയ്യുന്നുവെങ്കില്‍ അക്കാര്യം സന്ദേശം അയച്ചയാള്‍ക്ക് ലഭിക്കും. കീപ്പ് ചെയ്യുന്ന സന്ദേശം ഓട്ടോമാറ്റിക് ആയി ചാറ്റ് വിന്‍ഡോയില്‍ നിന്ന് നീക്കം ചെയ്യപ്പെടില്ല. അതേസമയം സന്ദേശം ചാറ്റ് വിന്‍ഡോയില്‍ കീപ്പ് ചെയ്യുന്നതില്‍ താല്‍പര്യം ഇല്ലെങ്കില്‍ അത് അയച്ചയാള്‍ക്ക് വേണ്ടെന്ന് വെക്കാം. അതായ...

നിങ്ങൾക്കുമാകാം സ്മാർട്ട് ലൈസൻസ്

Image
നിങ്ങൾക്കുമാകാം  സ്മാർട്ട് ലൈസൻസ് 1) www.parivahan.gov.in വെബ് സൈറ്റിൽ കയറുക. 2) ഓൺലൈൻ സർവ്വീസസ്സിൽ ലൈസൻസ് റിലേറ്റഡ് സർവ്വീസ് ക്ലിക്ക് ചെയ്യുക 3) സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക. 4) Replacement of DL എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക 5) RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക. 6) കൈയ്യിലുള്ള ഒറിജിനൽ ലൈസൻസ് രണ്ടുവശവും വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യുക. 7) നിർദ്ദിഷ്ട ഫീസ് അടച്ച് ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കുക നിങ്ങളുടെ PETG സ്മാർട്ട് കാർഡ് ലൈസൻസ് ദിവസങ്ങൾക്കകം ലൈസൻസിലെ അഡ്രസ്സിൽ ലഭിക്കുന്നതാണ്. പ്രത്യേക ശ്രദ്ധയ്ക്ക് :- നിലവിൽ കൈയ്യിലുള്ള ഒറിജിനൽ ലൈസൻസുകൾ വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. NextGen mParivahan app ലും ഈ സേവനം ലഭ്യമാണ്

കേരളത്തിന്റെ വന്ദേഭാരതിനുള്ള ടൈംടേബിൾ റെഡി; ഷൊർണൂരിൽ സ്റ്റോപ്, വ്യാഴാഴ്ച സർവീസില്ല

Image
കേരളത്തിന്റെ വന്ദേഭാരതിനുള്ള ടൈംടേബിൾ റെഡി; ഷൊർണൂരിൽ സ്റ്റോപ്, വ്യാഴാഴ്ച സർവീസില്ല വന്ദേഭാരത് ടൈംടേബിൾ തയാറായി. തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും. മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു.  *∙തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634)*   തിരുവനന്തപുരം– 5.20 കൊല്ലം–6.07 / 6.09 കോട്ടയം–7.25 / 7.27 എറണാകുളം ടൗൺ–8.17 / 8.20 തൃശൂർ–9.22 / 9.24 ഷൊർണൂർ–10.02/ 10.04 കോഴിക്കോട്–11.03 / 11.05 കണ്ണൂർ–12.03/ 12.05 കാസർകോട്–1.25 *കാസർകോട്– തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ നമ്പർ 20633)*   കാസർകോട്–2.30 കണ്ണൂർ–3.28 / 3.30 കോഴിക്കോട്– 4.28/ 4.30 ഷൊർണൂർ– 5.28/5.30 തൃശൂർ–6.03 / 6..05 എറണാകുളം–7.05 / 7.08 കോട്ടയം–8.00 / 8.02 കൊല്ലം– 9.18 / 9.20 തിരുവനന്തപുരം– 10.35

എല്ലാ പിഴയും ഒഴിവാക്കിയിട്ടില്ല, ഫോണിൽ എസ്എംഎസ് വന്നാൽ ഫൈൻ അടക്കണം

Image
എല്ലാ പിഴയും ഒഴിവാക്കിയിട്ടില്ല, ഫോണിൽ എസ്എംഎസ് വന്നാൽ ഫൈൻ അടക്കണം തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പും പൊലീസും നേരത്തെ തന്നെ നിരത്തിൽ സ്ഥാപിച്ചിട്ടുള്ള കാമറകളിൽ നിന്നുള്ള ഇ-ചെലാൻ കേസുകളിലും പൊലീസ് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും തയ്യാറാക്കുന്ന ഇ-ചെലാൻ കേസുകളിലും ഉള്ള പിഴ ഒഴിവാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ എൻഫോഴ്സ്മെന്റ് ക്യാമറകളിൽ കണ്ടെത്തുന്ന നിയമ ലംഘനങ്ങളുടെ പിഴ മാത്രമാണ് ഒരു മാസത്തേക്ക് സർക്കാർ ഒഴിവാക്കുന്നത്. ഇത്തരം കേസുകളിൽ വാഹന ഉടമകൾക്ക് വാണിംഗ് മെമ്മോ തപാലിൽ ലഭ്യമാക്കും. എസ്എംഎസ് ലഭിക്കില്ല. വാണിംഗ് മെമ്മോ അല്ലാത്ത മറ്റ് ഇ-ചെലാൻ കേസുകളിൽ ഫോണിൽ എസ്എംഎസ് അലർട്ട് നൽകും. പിഴ അടച്ചില്ലെങ്കിൽ 30 ദിവസത്തിന് ശേഷം പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരും. നിലവിലെ ഫോൺ നമ്പറുകളിൽ മാറ്റം ഉണ്ടെങ്കിൽ ഉടമകൾക്ക് പരിവാഹൻ സേവ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യാം.

ഓപ്പറേഷന്‍ യെല്ലോ': 7.45 കോടി പിഴയീടാക്കി, 1,41,929 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

Image
'ഓപ്പറേഷന്‍ യെല്ലോ': 7.45 കോടി പിഴയീടാക്കി, 1,41,929 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു കണ്ണൂർ : 2022 ഒക്ടോബറില്‍ ആരംഭിച്ച 'ഓപ്പറേഷന്‍ യെല്ലൊ' പദ്ധതിപ്രകാരം അനര്‍ഹമായി കൈവശം വെച്ച 1,41,929 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും കാര്‍ഡ് ഉടമകളില്‍ നിന്നും ആകെ 7,44,35,761 രൂപ പിഴ ഈടാക്കുകയും ചെയ്തതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍. ഇതില്‍ 4.19 കോടി രൂപ ഈടാക്കിയത് 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 9188527301 എന്ന മൊബൈല്‍ നമ്ബറിലും 1967 എന്ന ടോള്‍ഫ്രീ നമ്ബറിലും ആണ് അനര്‍ഹമായി കൈവശംവെച്ച കാര്‍ഡുകളെ കുറിച്ചുള്ള വിവരം പൊതുജനങ്ങള്‍ക്ക് അറിയിക്കാവുന്നത്. ഇങ്ങനെ ലഭ്യമായ പരാതികള്‍ ബന്ധപ്പെട്ട ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസര്‍/സിറ്റി റേഷനിംഗ് ഓഫീസര്‍ എന്നിവരെ അറിയിച്ച്‌ 48 മണിക്കൂറിനുള്ളില്‍ അനര്‍ഹമായി കാര്‍ഡ് കൈവശം വച്ചവരില്‍ നിന്നും അവര്‍ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ വില കണക്കാക്കി പിഴ ഈടാക്കുന്നതിനും കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷ...

കേരള സന്ദര്‍ശനത്തിനിടെ പ്രാധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഊമക്കത്ത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കത്ത് ലഭിച്ചത്

Image
കേരള സന്ദര്‍ശനത്തിനിടെ പ്രാധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഊമക്കത്ത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കത്ത് ലഭിച്ചത്* തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനിടെ പ്രാധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഊമക്കത്ത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കത്ത് ലഭിച്ചത്. ഒരാഴ്ച്ചയ്ക്ക് മുമ്പ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്. മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഐബി റിപ്പോര്‍ട്ടിലാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിക്കുന്നത്. പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന സുരക്ഷാഭീഷണികള്‍ ചൂണ്ടിക്കാട്ടുന്ന ഐബി റിപ്പോര്‍ട്ടിലും കത്തിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പിഎഫ്‌ഐ നിരോധനം സംബന്ധിച്ചും പ്രധാനമന്ത്രി സുരക്ഷാഭീഷണി നേരിട്ടേക്കാമെന്ന് ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ സമീപകാലത്തായി സംസ്ഥാനത്ത് കണ്ടുവന്ന മാവോയിസ്റ്റ് സാന്നിധ്യവും ഐബി ഗൗരവകരമായി നോക്കിക്കാണുന്നുണ്ട്. ഏപ്രില്‍ 24, 25 തീയ്യതികളിലാണ് മോദി കേരളത്തില്‍ സന്ദര്‍ശനം നടത...

ജില്ലയിൽ മുങ്ങിമരണം കൂടുന്നു - കരുതൽ വേണം, ജലാശയങ്ങളിലിറങ്ങുമ്പോൾ - കുട്ടികൾ പ്രത്യേക ശ്രെദ്ധ പുലർത്തണം

Image
ജില്ലയിൽ മുങ്ങിമരണം കൂടുന്നു - കരുതൽ വേണം, ജലാശയങ്ങളിലിറങ്ങുമ്പോൾ - കുട്ടികൾ പ്രത്യേക ശ്രെദ്ധ പുലർത്തണം  ചെമ്പേരി :കുട്ടികളും രക്ഷിതാക്കളും കരുതിയിരിക്കുക, വെള്ളത്തിലിറങ്ങിയുള്ള കളി ദുരന്തമായി കലാശിക്കാതിരിക്കാൻ. അവധിക്കാല വിനോദങ്ങൾ പലതും ഇത്തരത്തിൽ അപകടങ്ങളിൽ അവസാനിക്കുന്ന സ്ഥിതിയാണ്. ഞായറാഴ്ച വൈകിട്ട് പയ്യാമ്പ് കുളിക്കാനിറങ്ങിയ പതിനഞ്ചുകാരനായ വിദ്യാർഥി കടലിൽ അകപ്പെട്ടു. കുടകിൽനിന്ന് വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിലെ കുട്ടിയാണ് തിരയിൽപ്പെട്ടത്. കുട്ടിയോടൊപ്പം തിരയിൽപ്പെട്ട രണ്ടുപേരെ ലൈഫ് ഗാഡുകൾ രക്ഷപ്പെടുത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല. പിറ്റേദിവസം മൃതദേഹം കിട്ടി. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുന്നേ ബുധനാഴ്ചയും രണ്ടുപേർ ഇവിടെത്തന്നെ കടലിൽ അകപ്പെട്ടു. ത്രിപുര സ്വദേശികളായ ഇവർ കണ്ണൂരിലെ ഹോട്ടൽ ജോലിക്കാരാണ്. ഇവർ ആരും കടലിൽ കുളിച്ച് ശീലമുള്ളവരല്ല. ലൈഫ്ഗാർഡുകൾ ഇവരെ രക്ഷിക്കുകയായിരുന്നു. എത്ര മുന്നറിയിപ്പുകൾ അധികൃതർ നൽകിയാലും അനുസരിക്കാതെ വെള്ളത്തിൽ ചാടുന്നവരാണ് അപകടത്തിൽപ്പെടുന്നതെന്ന് ലൈഫ് ഗാർഡുകൾ പറയുന്നു. അവധിക്കാലത്ത് കുട്ടികൾ കൂട്ടമായി പുഴകളിലും കുളങ്ങളില...

ഉദ്ഘാടനത്തിനൊരുങ്ങി രാജ്യത്തെ ആദ്യ വാട്ടർ മെട്രോ

Image
ഉദ്ഘാടനത്തിനൊരുങ്ങി രാജ്യത്തെ ആദ്യ വാട്ടർ മെട്രോ  കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അവസാനവട്ട ഒരുക്കങ്ങൾ തകൃതിയായി  നടക്കുകയാണ്  കൊച്ചിയിൽ..  ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി വാട്ടർ മെട്രോ കമ്മീഷൻ ചെയ്യും. രാജ്യത്തെ ആദ്യ വാട്ടർ മെട്രോയ്ക്കാണ് കൊച്ചിയിൽ തുടക്കം ആവുന്നത്. സ്വന്തം ഡിസൈനിൽ അത്യാധുനിക സംവിധാനങ്ങളോടെ ആണ് ഒൻപത് ബോട്ടുകൾ സർവീസ് ആരംഭിക്കുക. കൊച്ചി കായലിൽ ട്രയൽ റണ്ണുകൾ പുരോഗമിക്കുന്നു. ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് ബോൾഗാട്ടി, വൈപ്പിൻ ദ്വീപുകളെ ബന്ധിപ്പിച്ചാകും ആദ്യ സർവീസ് ആരംഭിക്കുക..

സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; 23ന് തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി പൂര്‍ണ്ണമായും റദ്ദാക്കി

Image
സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; 23ന് തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി പൂര്‍ണ്ണമായും റദ്ദാക്കി തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ഒല്ലൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആണ് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുള്ളത് എന്ന് റെയില്‍വേ അറിയിച്ചു. 23,24 തീയതികളിലാണ് ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കിയത്. ചില ട്രെയിനുകള്‍ പുനക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി പൂര്‍ണ്ണമായും റദ്ദാക്കി. *റദ്ദാക്കിയ ട്രെയിനുകള്‍* 23ന് തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി പൂര്‍ണ്ണമായും റദ്ദാക്കി 23ന് എറണാകുളം-ഗുരുവായൂര്‍ സ്പെഷ്യല്‍ ട്രെയിന്‍ 24ന് കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി 24ന് ഷോര്‍ണൂര്‍ കണ്ണൂര്‍ മെമു പൂര്‍ണ്ണമായും റദ്ദാക്കി 23, 24 തീയതികളില്‍ ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

200 രൂപയ്ക്ക് 'സ്മാര്‍ട്ടാ'ക്കാം ഡ്രൈവിങ് ലൈസന്‍സ്; ഒരു വര്‍ഷം കഴിഞ്ഞാല്‍ 1200 രൂപ ...

Image
200 രൂപയ്ക്ക് 'സ്മാര്‍ട്ടാ'ക്കാം ഡ്രൈവിങ് ലൈസന്‍സ്; ഒരു വര്‍ഷം കഴിഞ്ഞാല്‍ 1200 രൂപ ...  200 രൂപ മുടക്കിയാൽ ഡ്രൈവിങ് ലൈസൻസ് സ്മാർട്ടാക്കാം. ഏഴ് സുരക്ഷാ ക്രമീകരണങ്ങളോടെയുള്ള സ്മാർട്ട് ഡവിങ് ലൈസൻസ് ആണ് ഇപ്പോൾ സ്വന്തമാക്കാനാവുക. ഒരു വർഷം കഴിഞ്ഞാൽ ഇതിനായി നൽകേണ്ടി വരുന്ന തുക 1200 ആയി ഉയരും.  പുതിയ ഡ്രൈവിങ് ലൈസൻസുകളുടെ വിതരണോദ്ഘാടനവേദിയിലാണ് മന്ത്രി ആന്റണി രാജു ഇക്കാര്യം പ്രഖ്യാപിച്ചത്. കൈവശമുള്ള പഴയ ലൈസൻസ് തിരികെ ഏൽപ്പിക്കേണ്ടതില്ല. പുതിയതായി നായി ഓൺലൈനിൽ അപേക്ഷ നൽകിയാൽ മതി. പരിവാഹൻ വെബ്സൈറ്റിലൂടെയാണ് കാർഡ് മാറ്റിയെടുക്കാനുള്ള അപേക്ഷ നൽകാനാവുക. പുതിയ ലൈസൻസ് തപാലിൽ വേണമെന്നുള്ളവർ ഈ 200 രൂപയ്ക്ക് പുറമെ തപാൽ ഫീസും കൂടി അടയ്ക്കണം. ഒരു വർഷത്തിനുള്ളിൽ പുതിയ ഡ്രൈവിങ് ലൈസൻസിനായി അപേക്ഷിക്കാത്തവർ അതിന് ശേഷം ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള 1200 രൂപയും തപാൽകുലിയും നൽകേണ്ടിവരും.  ഏഴ് സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡിലുളള ലൈസൻസുകളാണ് പുതുതായി വരുന്നത്. ക്യൂ ആർ കോഡ്, യു വി എംബ്ലം, സീരിയൽ നമ്പർ, ഗില്ലോച്ചെ പാറ്റേൺ, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, മൈക്രോ ടെക്സ...

ഏരുവേശ്ശി പഞ്ചായത്തിലെ നാലു റോഡുകളുടെ നവീകരണത്തിന് 79 ലക്ഷം രൂപയുടെ ഭരണാനുമതി

Image
ഏരുവേശ്ശി പഞ്ചായത്തിലെ നാലു റോഡുകളുടെ നവീകരണത്തിന്  79 ലക്ഷം രൂപയുടെ ഭരണാനുമതി  *ശ്രീകണ്ഠപുരം :* ഇരിക്കുർ മണ്ഡലത്തിലെ ഏരുവേശ്ശി പഞ്ചായത്തിലെ നാലുറോഡുകളുടെ നവീകരണത്തിന് 35 ലക്ഷം രൂപയുടെയും പുപ്പറമ്പ് പി.എച്ച്.സി.ക്ക് പുതിയ കെട്ടിടം നിർമിക്കാൻ 44 ലക്ഷം രൂപയുടെയും ഭരണാനുമതിയായി. പുളിച്ചോട് ആട്ടിക്കുളം റോഡ് (അഞ്ച് ലക്ഷം), കോറക്കുഴി വടക്കേമുറി ജങ്ഷൻ-കല്ലൂർ റോഡ് (10 ലക്ഷം), ഇടമന കിഴക്കേക്കര പാലം ജങ്ഷൻ റോഡ് (10 ലക്ഷം), മദർ തെരേസ കവല-വട്ടകുന്നേൽ കവല-രാജീവ് ഗാന്ധി റോഡ് (10 ലക്ഷം) എന്നിവയ്ക്കാണ് ഭരണാനുമതിയായത്. മുൻ എം.എൽ.എ. കെ.സി.ജോസഫിന്റെ 2017-2018 വർഷത്തെ എ.ഡി.എസ്. ഉപയോഗിച്ചാണ് പുതിയ പി.എച്ച്.സി. കെട്ടിടത്തിന്റെ നിർമാണം നടക്കുന്നതെന്ന് സജീവ് ജോസഫ് എം.എൽ.എ. അറിയിച്ചു.

ചെറിയ പെരുന്നാള്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വെള്ളി, ശനി അവധി

Image
ചെറിയ പെരുന്നാള്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വെള്ളി, ശനി അവധി *കണ്ണൂർ:* പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നേരത്തേ വെള്ളിയാഴ്ചയായിരുന്നു അവധി. ഇതോടെ വെള്ളി, ശനി ദിവസങ്ങളില്‍ പൊതു അവധിയായിരിക്കും. തുടര്‍ന്നുള്ള ദിവസം ഞായറാഴ്ച കൂടിയാവുന്നതോട  ഫലത്തില്‍ മൂന്ന് ദിവസത്തെ അവധി ലഭിക്കും.

കണ്ണൂർ ജില്ലയിൽ എ ഐ ക്യാമറ ഉള്ള സ്ഥലങ്ങൾ ഏതൊക്കെ എന്നറിയാം

Image
കണ്ണൂർ ജില്ലയിൽ എ ഐ ക്യാമറ ഉള്ള സ്ഥലങ്ങൾ ഏതൊക്കെ എന്നറിയാം കണ്ണൂർ ജില്ലയിൽ എ ഐ ക്യാമറ ഉള്ള സ്ഥലങ്ങൾ നമ്മുടെ സുരക്ഷക്കായി റോഡ് നിയമം പാലിച്ചു വണ്ടി ഓടിക്കുക Kannur Parimadam, new Mahe Kannur New bus stand Thalassery - 1 Kannur New bus stand Thalassery - 2 Kannur Koduvalli gate NH( Kannur Kozhikode road) Kannur Koduvalli gate NH(Kozhikode Kannur road) Kannur Koothuparmba (Iritty Thalassery road) Kannur Thottada Kannur Thayil Kannur Mele chovva(Mattannur Kannur road) Kannur Mele chovva Kannur Muneeswaram Kovil Road Kannur chalad(kannur valapattanam road) Kannur Ancharakandi (airport Kannur town road) Kannur Thalap Kannur Chakkarakkal (Kannur Mattannur road) Kannur Uravachal (Thalasseri Mattannur road) Kannur Chathurakinar (Mattannur Kannur town road) Kannur Puthiyatheru (Kannur Kasargod road) Kannur Mattannoor hospital jn(Thalasseri Iritty road) Kannur Chalode (Mattannur Kannur road) Kannur Mattannur (Mattannur airport road) Kannur Mattool south,(pazhayangadi matool road) Kann...

സംസ്ഥാനത്ത് സ്മാർട്ട് ലൈസൻസ് കാർഡുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു

Image
സംസ്ഥാനത്ത് സ്മാർട്ട് ലൈസൻസ് കാർഡുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു  *കണ്ണൂർ:* സ്മാർട്ട് ലൈസൻസ് കാർഡുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ കാര്‍ഡുകളാണ് ലഭിക്കുക. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്‍റെ മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപ്പന ചെയ്ത ലൈസൻസ് കാർഡുകൾ നിരവധി തടസ്സങ്ങൾ അതിജീവിച്ചാണ് യാഥാർത്ഥ്യമാകുന്നത്. സ്മാർട്ട് കാർഡിനായുള്ള ശ്രമം കേരളം 2001 ൽ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ മോട്ടോർ വാഹന നിയമത്തിൽ തുടർച്ചയായി വന്ന ഭേദഗതികളും ടെൻഡർ വിഷയത്തിലെ കോടതിനടപടികളും മൂലമാണ് നീണ്ടുപോയത്. ഉയർന്ന ജീവിതനിലവാരമുള്ള സമൂഹമായി കേരളത്തെ മാറ്റിത്തീർക്കുന്നതിന്‍റെ ഭാഗമാണ് പുതിയ സൗകര്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർഥികളുമായി പ്രധാനമന്ത്രി സംവദിക്കും

Image
വിദ്യാർഥികളുമായി പ്രധാനമന്ത്രി സംവദിക്കും  വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ഉ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് 25ന് ​കേ​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും. വി​ദ്യാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് അ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ന​ല്കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് അ​റി​യി​പ്പ് ല​ഭി​ച്ചു. സ്കൂ​ളു​ക​ളി​ൽ ക​ലാ​രം​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ ലി​സ്റ്റ് ന​ല്കാ​നാ​ണ് റെ​യി​ൽ​വേ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ ഉ​ദ്ഘാ​ട​ന യാ​ത്ര​യി​ലും ഈ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​രം ന​ല്കു​മെ​ന്നും സ്കൂ​ളു​ക​ൾ​ക്ക് അ​യ​ച്ച ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. 12 മു​ത​ൽ 18 വ​രെ പ്രാ​യ​പ​രി​ധി​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളി​ൽനി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി സം​വ​ദി​ക്കാ​നും വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ൽ യാ​ത്ര​ചെ​യ്യാ​നും അ​വ​സ​ര​മൊ​രു​ങ...

അപകീർത്തി കേസിൽരാഹുൽ ഗാന്ധിക്ക്‌ തിരിച്ചടി;ഹർജി സൂറത്ത് ജില്ലാ കോടതി തള്ളി

Image
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക്‌ തിരിച്ചടി; ഹർജി സൂറത്ത് ജില്ലാ കോടതി തള്ളി സൂറത്ത്: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി കോടതി. വിശദമായ വാദം കേട്ടതിന് ശേഷമാണ് രാഹുലിന്റെ ഹർജി സൂറത്ത് ജില്ലാ കോടതി തള്ളിയത്. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് രാഹുൽ കോടതിയിൽ ആവശ്യപ്പെട്ടത്. ജഡ്ജി ആർഎസ് മൊഗേരയാണ് വിശദമായ വാദം കേട്ട ശേഷം ഹർജി തള്ളിയത്.  കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിക്കാതിരുന്നതിനാൽ ഇനി ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്‍റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സൂറത്തിന് സിജെഎം കോടതി വിധി പറഞ്ഞതെന്നാണ് രാഹുൽ സെഷൻസ് കോടതിയിൽ വാദിച്ചത്. 

എ ഐ ക്യാമറ; മെയ് 19 വരെ പിഴയീടാക്കില്ല.ബോധവത്കരണം നടത്തുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു.

Image
എ ഐ ക്യാമറ; മെയ് 19 വരെ പിഴയീടാക്കില്ല.ബോധവത്കരണം നടത്തുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു.  നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ക്യാമറകള്‍ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന പദ്ധതിയില്‍ ആദ്യത്തെ ഒരു മാസം ബോധവത്കരണം നല്‍കുമെന്ന് ഗതാഗത മന്ത്രി. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 19 വരെ പിഴയീടാക്കില്ലെന്നാണ് തീരുമാനം. ക്യാമറകള്‍ക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നിയമം പാലിക്കുന്നവര്‍ പേടിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. നിയമം തെറ്റിക്കുന്നവര്‍ക്ക് ഫോണില്‍ സന്ദേശമെത്തുമെന്ന് മന്ത്രി പറഞ്ഞു. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐ ക്യാമറകള്‍ നിലവിലുളള സ്ഥലത്ത് നിന്നും മറ്റിടങ്ങളിലും മാറ്റി സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ലൈസന്‍സിലേക്ക് മാറ്റാന്‍ അടുത്ത ഒരു വര്‍ഷത്തേക്ക് 200 രൂപയും പോസ്റ്റല്‍ ചാര്‍ജും അടച്ചാല്‍ മതി. ഒരു വര്‍ഷം കഴിഞ്ഞാല്‍ 1500 രൂപയും പോസ്റ്റല്‍ ചാര്‍ജും നല്‍കേണ്ടി വരും. റോഡുകള്‍ നല്ല ...

എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന്, പ്ലസ് ടു ഫലം മെയ് 25ന്;സ്കൂളുകൾ ജൂൺ 1ന് തുറക്കും: വിദ്യാഭ്യാസ മന്ത്രി

Image
എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന്, പ്ലസ് ടു ഫലം മെയ് 25ന്;സ്കൂളുകൾ ജൂൺ 1ന് തുറക്കും: വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് 25 നാണ്  പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക. സംസ്ഥാനത്ത് ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു.  സ്കൂൾ തുറക്കുന്നത് ബന്ധപ്പെട്ട് വിപുലമായ പരിപാടി ആവിഷ്കരിച്ചിരിക്കുവെന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരും. മെയ്‌ 20 ന് മുൻപ് പിടിഎ യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പാഠപുസ്തകം 80 ശതമാനം എത്തിക്കഴിഞ്ഞെന്നും ഇത്തവണ ഗ്രേസ് മാർക്ക്‌ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.  പാഠപുസ്തക തയ്യാറാക്കുന്നതിൽ 25 ലക്ഷം വിദ്യാർത്ഥികൾ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ഇങ്ങനെ ഒന്ന് ആദ്യമായിരിക്കാം. പുതിയ പാഠപുസ്തകം 2024ൽ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു. ക്ലാസ്സ്‌ ടൈമിൽ കുട്ടികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കുന്ന രീതി അനുവദിക്കാൻ കഴിയില്ലെന്നും വി ശിവൻ...

കരുവൻചാൽ കളരി അങ്കണത്തിൽ കച്ചകെട്ട് മഹോത്സവം നടത്തി.

Image
കരുവൻചാൽ കളരി അങ്കണത്തിൽ കച്ചകെട്ട് മഹോത്സവം നടത്തി. പയ്യാവൂർ: കെ പി സി ജി എം കരുവൻ ചാൽ കളരി അങ്കണത്തിൽ  കച്ചകെട്ട് മഹോത്സവം നടത്തി.കളരി കമ്മറ്റി പ്രസിഡണ്ട്  പ്രസിഡന്റ് കെ.ഡി ഐസക്ക് അധ്യക്ഷത വഹിച്ചു.  നടുവിൽ ഗ്രാമപഞ്ചായത്ത് അംഗം പി കെ ബാലകൃഷ്ണൻ കച്ച വിതരണം  ഉദ്ഘാടനം ചെയ്തു. കടത്തനാടൻ കളരികളിൽ മാത്രം കാണുന്ന കച്ചകെട്ടും, കൈകുത്തിപ്പയറ്റുകളും കടത്തനാടൻ കളരി സമ്പ്രദായത്തിലെ പ്രത്യേകതയാണ്. ശരീരത്തിലെ വായുക്കളിലെ അപാനവായുവിനെ നിയന്ത്രിക്കുവാനും ശരീരത്തെ എന്തിനും തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ അരയും തലയും മുറുക്കി കച്ചകെട്ടി ശരിരത്തിലെ കളകളെ (ദുർമ്മേദസ്) പുറത്തള്ളിയുള്ള വ്യായാമ പരിശീലത്തിന് കച്ചകെട്ടൽ ഒഴിച്ചു കൂടാൻ പറ്റാത്തതാണ് കളരി പരിശീലനം നേടുന്ന വിദ്യാർത്ഥികൾക്ക് ശാരീര - മാനസിക വളർച്ചയ്ക്കും വികാസത്തിനും ഗുണം കിട്ടുന്നു. സിലബസിനെ അടിസ്ഥാമാക്കി കുട്ടികളുടെ കഴിവിനെ ഗ്രേഡിംഗ് ആയി തിരിച്ചുള്ള വർണ്ണ കച്ചകൾ നൽകി വരുന്നത് അതായത് ആധുനിക കാലഘട്ടത്തിൽ ഇത്തരം കച്ച കൊടുക്കുന്നതോട് കൂടി കുട്ടികൾക്ക് ആത്മവിശ്വാസവും തുടർന്നു പഠിക്കുവാനുള്ള പ്രചോദനവും വർദ്ധിച്ചു വരുന്നതായി...

നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷന്റെ (എൻ ഐ എഫ് ) പുരസ്ക്കാരം ഒന്നാം സ്ഥാനം ആനിയമ്മ ബേബിക്ക് .

Image
നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷന്റെ (എൻ ഐ എഫ് ) പുരസ്ക്കാരം ഒന്നാം സ്ഥാനം ആനിയമ്മ ബേബിക്ക് . പയ്യാവൂർ:നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷന്റെ (എൻ ഐ എഫ് ) പുരസ്ക്കാരം ഒന്നാം സ്ഥാനം ഗ്രാമീണ കർഷക ശാസ്ത്രജ്‌ഞ കണ്ണൂർ ജില്ലയിലെ  പയ്യാവൂർ പൈസക്കരിയിലെ വാഴയ്ക്കാമല ആനിയമ്മ ബേബിക്ക് . രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്ത 119 പേരിൽ നിന്നുമാണ് ആനിയമ്മയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. യൂണിവേഴ്സിറ്റിയിൽ പഠിക്കാതെ സ്വന്തമായി ഗവേഷണം നടത്തി വിജയം വരിച്ചവരെ കണ്ടെത്താനുള്ള ഗവണ്മന്റിന്റെ പരിശ്രമമാണ് എൻ ഐ എഫിലൂടെ രാജ്യം നടത്തുന്നത്. തെരഞ്ഞെടുത്ത 14 പേരിൽ ഏക വനിതയാണ് ആനിയമ്മ . കശുമാവ് മരത്തിന്റെ ശിഖരങ്ങളിൽ വേര് പിടിപ്പിച്ച് പുതിയ മരം സൃഷ്ടിക്കുന്ന സി എം ആർ എസ് എന്ന കൃഷി രീതിയാണ് ആനിയമ്മയ്ക്ക് ഈ മികച്ച നേട്ടം കൈവരിക്കാനായ കണ്ടുപിടുത്തം. രാഷ്ട്രപതി ഭവനിൽ നടന്ന 11 - മത് നാഷണൽ ഗ്രാസ് റൂട്ട്സ് ഇന്നോവേഷൻ അവാർഡ് 2023 രാഷ്ട്രപതി ദ്രൗപദി മൂർമൂവിൽ നിന്നും ആനിയമ്മ ഏറ്റുവാങ്ങി.

ഇന്ന് മുതൽ പിൻസീറ്റിൽ ഇരിക്കുന്നവർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിഴ: തളിപ്പറമ്പിലും രണ്ട് ക്യാമറകൾ

Image
ഇന്ന്  മുതൽ പിൻസീറ്റിൽ ഇരിക്കുന്നവർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിഴ: തളിപ്പറമ്പിലും രണ്ട് ക്യാമറകൾ സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയൊടുക്കാനുള്ള സന്ദേശങ്ങൾ നാളെ മുതൽ പ്രവഹിക്കും. 726 ഇടങ്ങളിൽ സ്ഥാപിച്ച ആധുനിക ക്യാമറകളിൽ നിന്നുള്ള ചിത്രങ്ങൾ സഹിതമാണ് നിയമലംഘനങ്ങൾക്ക് പിഴ വരുന്നത്. തളിപ്പറമ്പിൽ രണ്ടിടങ്ങളിൽ എ ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാതയിൽ ചിറവക്കിലും ശ്രീകണ്ഠാപുരം റോഡിൽ സീതി സാഹിബ് ഹൈസ്കൂളിന് സമീപവുമാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. 800 മീറ്റർ ദൂരത്തിൽ നിന്നുള്ള നിയമലംഘനങ്ങൾ വരെ കൃത്യതയോടെ പിടിച്ചെടുക്കാൻ പ്രാപ്തിയുള്ള ക്യാമറകളാണ് ഇവ. അതിനാൽ അമിതവേഗവും ഹെൽമെറ്റ്‌ ധരിക്കാത്തതും ആയിരിക്കും ഏറ്റവും കൂടുതൽ പിടിക്കപ്പെടുന്നത്. നാളെ മുതൽ പിറകിൽ ഇരിക്കുന്നവർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ നൽകേണ്ടിവരും. നിയമലംഘനം നടന്നാൽ ഉടനെ മൊബൈൽ ഫോണിൽസന്ദേശം വരും. ഒരാഴ്ചയ്ക്കുള്ളിൽ പിഴ അടച്ചില്ലെങ്കിൽ നിയമനടപടികളും സ്വീകരിക്കും.

ഗതാഗത നിയമ ലംഘനങ്ങൾക്ക്‌ നാളെ മുതൽ പിടി വീഴും

Image
ഗതാഗത നിയമ ലംഘനങ്ങൾക്ക്‌ നാളെ മുതൽ പിടി വീഴും സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ്‌ സ്ഥാപിച്ച 726 ക്യാമറകൾ വ്യാഴം മുതൽ പ്രവർത്തിച്ചു തുടങ്ങും. ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിയമ ലംഘനങ്ങളുടെ ചിത്രങ്ങൾ എടുത്ത്‌ കാമറ കൺട്രോൾ റൂമിലേക്ക്‌ അയക്കും. അവിടെ നിന്നാണ്‌ വാഹന ഉടമയ്‌ക്ക്‌ ചിത്രങ്ങൾ ഉൾപ്പെടെ പിഴ നോട്ടീസ്‌ അയക്കുക. പിഴ വിവരം അറിയാം.. 🔻ഹെൽമറ്റില്ലാത്ത യാത്ര: 500 രൂപ രണ്ടാംതവണ: 1000 🔻ലൈസൻസ് ഇല്ലാതെ യാത്ര: 5000 🔻ഡ്രൈവിംഗിന് ഇടയിലെ മൊബൈൽ ഉപയോഗം: 2000 🔻അമിത വേഗം: 2000 🔻മദ്യപിച്ച്‌ വാഹനം ഓടിച്ചാൽ: 6 മാസം തടവ്‌ അല്ലെങ്കിൽ 10000 രൂപ രണ്ടാം തവണ: 2 വർഷം തടവ്‌ അല്ലെങ്കിൽ 15000 രൂപ 🔻ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ: 3 മാസം തടവ്‌ അല്ലെങ്കിൽ 2000 രണ്ടാം തവണ: 3 മാസം തടവ്‌ അല്ലെങ്കിൽ 4000 രൂപ 🔻ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേര് ഉണ്ടെങ്കിൽ: 1000 🔻സീറ്റ്‌ ബെൽറ്റ് ഇല്ലെങ്കിൽ ആദ്യ തവണ: 500 ആവർത്തിച്ചാൽ: 1000

വന്ദേഭാരതിന്റെ സമയക്രമവും നിരക്കുമായി; കണ്ണൂര്‍ വരെ 1400 രൂപ

Image
വന്ദേഭാരതിന്റെ സമയക്രമവും നിരക്കുമായി; കണ്ണൂര്‍ വരെ 1400 രൂപ  വന്ദേഭാരത് ട്രെയിനിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും നിശ്ചയിച്ചു. രാവിലെ 5.10 ന് തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ പുറപ്പെടും. ഉച്ചയ്ക്ക് 12.30 ന് കണ്ണൂരിലെത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 9.20 ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.  ട്രയല്‍ റണ്‍ നടത്തിയ സമയക്രമം തന്നെയാണ് റെയില്‍വേ നിശ്ചയിച്ചിട്ടുള്ളത്. എക്കോണമി കോച്ചില്‍ കണ്ണൂരിലേക്ക് ഭക്ഷണം അടക്കം 1400 രൂപയാകും നിരക്ക്. വന്ദേഭാരതിന് 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുകളാണ് ഉണ്ടാകുക.  എക്‌സിക്യൂട്ടീവ് കോച്ചില്‍ നിരക്ക് 2400 രൂപയാണ്. രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളില്‍ 54 സീറ്റ് വീതമാണ് ഉണ്ടാകുക. ഭക്ഷണം സഹിതമാണ് 2400 രൂപ. മുന്നിലും പിന്നിലും എഞ്ചിനോട് ചേര്‍ന്ന് 44 സീറ്റ് വീതമുള്ള രണ്ടു കോച്ച് വേറെയുമുണ്ടാകും. തിരുവനന്തപുരം തമ്പാനൂര്‍ സ്‌റ്റേഷനില്‍ വെച്ച് വന്ദേഭാരതിന് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും.

മറ്റ് ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് വിവാഹമാകാമെന്ന് ക്നാനായ കോട്ടയം രൂപത. കാഞ്ഞങ്ങാട് സ്വദേശി ജസ്റ്റിന്റെ വിവാഹം ചരിത്രമാകും.

Image
മറ്റ് ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് വിവാഹമാകാമെന്ന് ക്നാനായ കോട്ടയം രൂപത. കാഞ്ഞങ്ങാട് സ്വദേശി ജസ്റ്റിന്റെ വിവാഹം ചരിത്രമാകും. കാസർഗോഡ് :കോട്ടയം:രക്തശുദ്ധി വാദത്തിന് വിട നൽകി ക്നാനായ സഭക്കാർക്ക് മറ്റു ക്രിസ്തീയ സഭകളിൽ നിന്ന് വിവാഹം കഴിക്കാമെന്ന് ക്നായ കോട്ടയം രൂപത. കാഞ്ഞങ്ങാട് കൊണ്ടോടി സ്വദേശി ജസ്റ്റിൻ ജോൺ മംഗലത്തിന്റെ ക്നാനായ സഭാംഗത്വം നിലനിർത്തി മറ്റൊരു രൂപതയിൽ നിന്ന് വിവാഹം കഴിക്കാൻ സഭാ അനുമതി നൽകുകയായിരുന്നു. ക്നാനായ സമൂഹത്തിൽ പെട്ടവർ മറ്റ് ക്രിസ്തീയ സഭയിൽനിന്ന് വിവാഹബന്ധമുണ്ടാക്കിയാൽ രക്ത വിശുദ്ധി  നഷ്ടപ്പെടുമെന്ന വിശ്വാസം നിലവിലുണ്ടായിരുന്നു. ഇതിനെതിരെ മജിസ്ട്രേറ്റ് കോടതി മുതൽ  സുപ്രീം കോടതി വരെ വിധി ഉണ്ടായിട്ടും സഭാ നേതൃത്വം വിവാഹത്തിന് സമ്മതം നൽകിയിരുന്നില്ല. കോടതിയലക്ഷ്യം ഭയന്നാണ് ഈ തീരുമാനം. സീറോ മലബാർ സഭയിലെ രൂപതയിൽനിന്നുള്ള വിജി മോളുമായാണ് ജസ്റ്റിൻ്റെ വിവാഹം നിശ്ചയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സഭയിലെ നവീകരണ പ്രസ്ഥാനമായ കെ.സി. എൻ.സി നടത്തിയ നിയമ പോരാട്ടം മാറ്റത്തിനൊപ്പം നിൽക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചുകൊണ്ടോടി സെൻ്റ് ആൻസ് പള്ളിയാണ് വിവാഹത്തിന് സമ്മതം നൽകി...

പാലിന് വില കൂട്ടി മിൽമ; വില കൂടുക, പച്ച മഞ്ഞ കവറിലുള്ള പാലിന്

Image
പാലിന് വില കൂട്ടി മിൽമ; വില കൂടുക, പച്ച മഞ്ഞ കവറിലുള്ള പാലിന് വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം ചെമ്പേരി: നാളെ മുതൽ മിൽമ പാലിന് വില കൂടും. പച്ച മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക. മിൽമാ റിച്ച് കവർ പാലിന് 29 രൂപയായിരുന്നു ഇത് 30 രൂപയാകും. മിൽമ സ്മാർട്ട് കവറിന് 24 രൂപയായിരുന്നതിൽ നിന്ന് 25 രൂപയായി വർദ്ധിക്കും. വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ ഈ വില കൂടലുകൊണ്ടൊന്നും നികത്താനാവാത്ത നഷ്ടമാണ് മിൽമ നേരിടുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. മിൽമ റിച്ച് കവറും മിൽമ സ്മാർട് കവറും വിറ്റ് പോകുന്നത് മൊത്തം വിൽപനയുടെ അഞ്ച് ശതമാനം മാത്രമാണ്. 

ബേക്കൽ കോട്ടയിൽ ഇന്ന്‌ പ്രവേശനം സൗജന്യം

Image
ബേക്കൽ കോട്ടയിൽ ഇന്ന്‌ പ്രവേശനം സൗജന്യം ലോക പൈതൃക ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ബേക്കൽ കോട്ടയിൽ പ്രവേശനം സൗജന്യമായിരിക്കും. കേന്ദ്ര പുരാവസ്തു വകുപ്പ് ഒരുക്കുന്ന ഫോട്ടോ പ്രദർശനവുമുണ്ടാകും.

കണ്ണൂർ പയ്യാമ്പലത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി മറൈൻ എൻഫോഴ്സ്മെന്റിന്റെ അഴിക്കലിലെ പോലീസ് ബോട്ട് നടത്തിയ തിരച്ചലിൽ പള്ളിയാം മൂലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

Image
 കണ്ണൂർ പയ്യാമ്പലത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി മറൈൻ എൻഫോഴ്സ്മെന്റിന്റെ അഴിക്കലിലെ പോലീസ് ബോട്ട് നടത്തിയ തിരച്ചലിൽ പള്ളിയാം മൂലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

സ്വകാര്യ ആശുപത്രി ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്

Image
സ്വകാര്യ ആശുപത്രി ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്  *2017 ലെ മിനിമം വേജസ് ലഭ്വമാക്കാനുള്ള നടപടികൾ സ്വീകരിക്കുക. • അനുബന്ധ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്ക്കരണ വിജ്ഞാപനം ഉടൻ  പുറപ്പെടുവിക്കുക. • 2022 ലെ ശമ്പള പരിഷ്ക്കരണം - നടപടികൾ എത്രയും വേഗം  ആരംഭിക്കുക.  • പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയിസ് ആക്ട് ഉടൻ പുറപ്പെടുവിക്കുക. • നിയമ വിരുദ്ധ രീതിയിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും  കുറച്ചുനൽകുന്നത് അവസാനിപ്പിക്കുക.  *2017 ലെ മിനിമം വേജസ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുക. * അനുബന്ധ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്ക്കരണ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുക.  2022 ലെ ശമ്പള പരിഷ്ക്കരണം - നടപടികൾ എത്രയും വേഗം ആരംഭിക്കുക.  • പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയിസ് ആക്ട് ഉടൻ പുറപ്പെടുവിക്കുക. നിയമ വിരുദ്ധ രീതിയിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും  കുറച്ചുനൽകുന്നത് അവസാനിപ്പിക്കുക. • കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക.  • ലേബർ എൻഫോഴ്സ്മെന്റ് പ്രവർത്തനം കാര്യക്ഷമമാക്കുക.  സമര പ്രചരണ വാഹന ജാഥക്ക്  2023 ഏപ്രിൽ 17, വൈകു: 4 മണി കാൽടെക്സ് പരിസരം, കണ്ണൂർ

പയ്യാമ്പലത്ത് 15 വയസുള്ള കുട്ടിയെ കടലിൽ കാണാതായി

Image
പയ്യാമ്പലത്ത് 15 വയസുള്ള കുട്ടിയെ കടലിൽ കാണാതായി കണ്ണൂർ: പയ്യാമ്പലത്ത് പതിനഞ്ച് വയസുള്ള കുട്ടിയെ കടലിൽ കാണാതായി. മടിക്കേരിയിൽ നിന്നും കുടുംബത്തോട് ഒപ്പം എത്തിയ കുട്ടിയെയാണ് കാണാതായത്. കോസ്റ്റൽ പോലീസും ഫയർഫോഴ്സും മത്സ്യ തൊഴിലാളികളും തിരച്ചിൽ നടത്തുന്നു.

സിനിമ കൃത്യസമയത്ത് തുടങ്ങാൻ വൈകിയാലോ

Image
സിനിമ കൃത്യസമയത്ത് തുടങ്ങാൻ വൈകിയാലോ  ടിക്കറ്റ് എടുക്കുമ്പോൾ സിനിമ തുടങ്ങുന്ന സമയം ടിക്കറ്റിൽ വ്യക്തമാക്കിയിട്ടുണ്ടാവും. എന്നാൽ ഹാളിൽ  കൃത്യസമയത്ത് ഇരിപ്പുറപ്പിച്ചാലും അനന്തമായി പ്രദർശിപ്പിക്കുന്ന പരസ്യങ്ങളും കൂടി പ്രേക്ഷകൻ നിർബന്ധപൂർവ്വം കാണേണ്ടതായി വരുന്നു.  ചിലസ്ഥലങ്ങളിൽ ഇത്തരം പരസ്യ പ്രക്ഷാളനങ്ങൾ പലപ്പോഴും പത്തും പതിനഞ്ചും മിനിട്ടുകൾ നീണ്ടുനിക്കാറുമുണ്ട്. മാനേജ്മെന്റിന്റെ ഇത്തരം നടപടികൾക്കെതിരെ ഹൈദരാബാദിലെ പ്രേക്ഷകൻ ഉപഭോക്ത കമ്മീഷനെ സമീപിക്കുകയും, ഒരുലക്ഷത്തി അയ്യായിരം രൂപ നഷ്ടപരിഹാരമായി നേടിയെടുക്കുകയും ചെയ്തു. സിനിമ തുടങ്ങുന്ന കൃത്യസമയം പരസ്യപ്പെടുത്തി ടിക്കറ്റ് വിറ്റതിനുശേഷം,  ആ സമയത്ത് പരസ്യം കാണിക്കുന്നത് ഉപഭോക്ത നിയമപ്രകാരം സേവനത്തിൽ വരുന്ന അപാകതയാണ്. ടിക്കറ്റ് കോപ്പി സഹിതം പ്രേക്ഷകർക്ക് ഉപഭോക്ത കമ്മീഷനെ സമീപിക്കാം. എയർകണ്ടിഷൻ ഷോയ്ക്കിടയിൽ ഓഫാക്കിയിടുന്നതും സേവനത്തിൽ വരുന്ന അപര്യപ്തതയായി കണക്കപ്പെടും.  രണ്ടാമത്തെ സംഭവത്തിൽ പരാതി ലഭിച്ചാൽ പോലീസിന് IPC 420 r/w 34 പ്രകാരം കേസ് എടുക്കേണ്ടതാണ്. മുകളിൽ വിവരിച്ച രണ്ടു സംഭവത്തിലും പരാതി ലഭിച്ചാൽ പഞ...

ഇരുചക്ര വാഹനങ്ങളില്‍ നാല് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധം

Image
ഇരുചക്ര വാഹനങ്ങളില്‍ നാല് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധം തിരുവനന്തപുരം: നാല് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. ഇക്കാര്യം കേന്ദ്രമോട്ടോര്‍വാഹനനിയമം സെക്ഷന്‍ 129ല്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോള്‍ വാഹന വകുപ്പ് കുറിപ്പില്‍ പറയുന്നു. നാലു വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രത്യേക അധികസുരക്ഷാ സംവിധാനങ്ങളോടെ (സേഫ്റ്റി ഹാര്‍നസും ക്രാഷ് ഹെല്‍മെറ്റും) അത്യാവശ്യഘട്ടങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ കൊണ്ടുപോകാം എന്നും മേട്ടോര്‍ വാഹന നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി ചെയ്ത് വ്യക്തത വരുത്തിയിട്ടുമുണ്ട്. സഹയാത്രികന്‍ 4 വയസ്സിനു മുകളിലാണെങ്കില്‍ അയാളെ ഒരു പൂര്‍ണ്ണയാത്രികന്‍ എന്ന നിലയ്ക്കാണ് നിയമപരമായിത്തന്നെ കണക്കാക്കുന്നത്. മറ്റു തരം വാഹനങ്ങളിലെല്ലാം ഡ്രൈവറും യാത്രക്കാരും എല്ലാം വാഹനത്തിനുളളിലാണെങ്കില്‍ ഇരുചക്രവാഹനങ്ങളില്‍ അവര്‍ വാഹനത്തിന് പുറത്ത് യാതൊരുവിധ സുരക്ഷാസംവിധാനങ്ങളോ വാഹനത്തോട് ഒരുവിധ നൂല്‍ബന്ധമോപോലും ഇല്ലാതെയുമുള്ള അവസ്ഥയിലാണ് യാത്ര ചെയ്യുന്നത്. കൂടാതെ ഡ്രൈവറുടേയോ ഒപ്പമുള്ളവരു...

സുഡാനിൽ കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി വെടിയേറ്റ് മരിച്ചു

Image
സുഡാനിൽ കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി വെടിയേറ്റ് മരിച്ചു. ആലക്കോട് :സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന  സുഡാനില്‍ കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി വെടിയേറ്റ് മരിച്ചു.വിമുക്തഭടൻ കൂടിയായ ആൽബർട്ട് അഗസ്റ്റിനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ എംബസി നിര്‍ദ്ദേശിച്ചിരുന്നു.  സുഡാനിന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഒട്ടേറെ തവണ വെടിവയ്പ്പുണ്ടായതിന് പിന്നാലെയായിരുന്നു  ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം.  വീട്ടിനുള്ളിൽ ഫോൺ ചെയ്യുന്നതിനിടെയാണ് ആൽബർട്ടിന്  വെടിയേറ്റത്. ഈ സമയം ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. അവർ അത്ഭുതകരമായി രക്ഷപ്പെട്ടു

ആലക്കോട് പഴയപാലം വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു....

Image
അറിയിപ്പ്  ആലക്കോട് പാലം കോൺക്രീറ്റ് വർക്ക് നടക്കുന്നതിനാൽ  16-04-2023 ഞായറാഴ്ച പകൽ 3.00 മണി മുതൽ 17-04-2023 തിങ്കളാഴ്ച രാവിലെ 7.00 മണി വരെ ആലക്കോട് പഴയപാലം വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.  PWD BRIDGE EXECUTIVE OFFICER

ജില്ലയിലെ റോഡുകളിൽ 50 എ.ഐ. ക്യാമറ സ്ഥാപിച്ചു ; നിയമം പാലിച്ചില്ലെങ്കിൽ പോക്കറ്റ് കീറും

Image
🚦ജില്ലയിലെ റോഡുകളിൽ 50 എ.ഐ. ക്യാമറ സ്ഥാപിച്ചു ; നിയമം പാലിച്ചില്ലെങ്കിൽ പോക്കറ്റ് കീറും  ചെമ്പേരി : ജില്ലയിലെ റോഡുകളിൽ 50 എ.ഐ. ക്യാമറ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ) സജ്ജമായി. ഇതിൽ രണ്ടെണ്ണം പാർക്കിങ് വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറയാണ്. 🛑 ജില്ലയിൽ ക്യാമറകൾ 50 - ക്യാമറകൾ സ്ഥാപിചിരിക്കുന്നത് ഇവടൊക്കെ : 🔸പാർക്കിങ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറ-തലശ്ശേരി (രണ്ട്). 🔸പരിമടം, ന്യൂമാഹി പുതിയ ബസ്‌സ്റ്റാൻഡ് തലശ്ശേരി കൊടുവളളി ഗേറ്റ് കൂത്തുപറമ്പ് (ഇരിട്ടി-തലശ്ശേരി റോഡ്) 🔸തോട്ടട തയ്യിൽ മേലെചൊവ്വ (മട്ടന്നൂർ-കണ്ണൂർ റോഡ്) 🔸മേലെചൊവ്വ മുനീശ്വരൻ കോവിൽ റോഡ് ചാലാട് അഞ്ചരക്കണ്ടി (വിമാനത്താവള-കണ്ണൂർ ടൗൺ റോഡ്) 🔸തളാപ്പ് ചക്കരക്കൽ (കണ്ണൂർ-മട്ടന്നൂർ റോഡ്) 🔸ഉരുവച്ചാൽ (മട്ടന്നൂർ-കണ്ണൂർ ടൗൺ റോഡ്) 🔸ചതുരക്കിണർ പുതിയതെരു മട്ടന്നൂർ ഹോസ്പിറ്റൽ ജങ്‌ഷൻ (തലശ്ശേരി-ഇരിട്ടി റോഡ്) 🔸ചാലോട് മട്ടന്നൂർ (മട്ടന്നൂർ വിമാനത്താവള റോഡ്) 🔸മാട്ടൂൽ സൗത്ത് മാങ്ങാട്ടുപറമ്പ് കീരിയാട് പുന്നാട് കമ്പിൽ പായംചെരി മുക്ക് പായംചേരി ഇരിട്ടി (ഇരിട്ടി പാലം, തലശ്ശേരി റോഡ്) 🔸ഇരിക്കൂർ (ഇരിക്കൂർ-തളിപ്പറമ്പ് റോഡ്) 🔸മയ്യിൽ പുതിയങ്ങാടി പഴയങ്ങാട...

തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

Image
തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ  ചെമ്പേരി :കെപിസിസി പ്രസിഡന്റ്  കെ സുധാകരൻ തലശ്ശേരി ബിഷപ്പ് ഹൗസിൽ തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദർശിക്കുന്നു. ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാൻ കോൺ​ഗ്രസ്. കർദ്ദിനാൾ ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ്പിനെയും കാണും.

എല്ലാം കാണും ക്യാമറ; ജില്ലയിലെ റോഡിൽ നിയമം ലംഘിച്ചാൽ പടംപിടിച്ച് പിഴയിടും - ജാഗ്രതെ

Image
എല്ലാം കാണും ക്യാമറ; ജില്ലയിലെ റോഡിൽ നിയമം ലംഘിച്ചാൽ പടംപിടിച്ച് പിഴയിടും - ജാഗ്രതെ ചെമ്പേരി : റോഡിലെ അമിതവേഗക്കാർ മാത്രമല്ല, ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഇല്ലാത്ത യാത്രക്കാരും ഇനി കുടുങ്ങും. ജില്ലയിലെ റോഡുകളിൽ 50 എ.ഐ. ക്യാമറ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ) സജ്ജമായി. ഇതിൽ രണ്ടെണ്ണം പാർക്കിങ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറയാണ്. മോട്ടോർവാഹന വകുപ്പിന്റെ നിയന്ത്രണത്തിൽ 20 മുതൽ ഇവ പ്രവർത്തിക്കും. തിരുവനന്തപുരം സെൻട്രൽ സർവറിൽനിന്നാണ് നിയന്ത്രണം. സാങ്കേതികത്വവും പരിപാലന ചുമതലയും കെൽട്രോൺ. മട്ടന്നൂരിലെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ഓഫീസിലാണ് ജില്ലയുടെ നിയന്ത്രണമുറി. രാത്രിയും പിടിക്കും രാത്രിയും പകലുമുള്ള റോഡിലെ നിയമലംഘനങ്ങൾ എ.ഐ. ക്യാമറ പകർത്തും. കൂടുതൽ വ്യക്തവും കൃത്യവുമായ ദൃശ്യങ്ങളായിരിക്കും പതിയുക. ഹെൽമെറ്റില്ലാതെ വണ്ടി ഓടിച്ചാൽ ഓടിക്കുന്ന ആളെ മാത്രമല്ല വാഹനത്തിന്റെ നമ്പർ ബോർഡ് വരെ പതിയും. 800 മീറ്റർ ദൂരത്തുനിന്ന് വരെ വാഹനത്തിന്റെ മുൻ ഗ്ളാസിലൂടെ ഉള്ളിലെ കാര്യങ്ങൾ ക്യാമറ പകർത്തും. സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ ക്യാമറ പിടിച്ച് പിഴത്തുകയുടെ നോട്ടീസ് വീട്ടിലെത്തിക്കും. പിഴ പരിവാഹൻ സൈറ്റിലെ ഇ-ചല...

കണ്ണൂർ ∙ ജില്ലയിൽ 11 ഡെങ്കി ഹോട്ട്സ്പോട്ടുകൾ

Image
കണ്ണൂർ ∙ ജില്ലയിൽ 11 ഡെങ്കി ഹോട്ട്സ്പോട്ടുകൾ കണ്ണൂർ ∙ ജില്ലയിൽ 11 ഡെങ്കി ഹോട്ട്സ്പോട്ടുകളും 8 മന്തുരോഗ ഹോട്ട്സ്പോട്ടുകളും. കണ്ണൂർ കോർപറേഷനും തലശ്ശേരി നഗരസഭയും ഈ 2 ഗണത്തിലും ഉൾപ്പെടുന്നു. പകർച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട ആരോഗ്യ ജാഗ്രത പദ്ധതിയുടെ മാർഗരേഖയിലാണ് ഈ വിവരം. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ അവലോകന യോഗം ഇക്കാര്യത്തിൽ നടപടി കൈകൊള്ളാൻ നിർദേശിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സംയോജിത പ്രവർത്തനങ്ങളിലൂടെ മഴക്കാല പൂർവ ശുചീകരണം ആരംഭിക്കണമെന്ന് കലക്ടർ എസ്.ചന്ദ്രശേഖർ പറഞ്ഞു ഡെങ്കി ഹോട്സ്പോട്ടുകൾ കണ്ണൂർ കോർപറേഷൻ, തലശേരി നഗരസഭ, ഉളിക്കൽ, പായം, ചിറ്റാരിപ്പറമ്പ്, പെരിങ്ങോം-വയക്കര, ചെറുപുഴ, ആലക്കോട്, അയ്യൻകുന്ന്, കോളയാട്, മുഴക്കുന്ന്. മന്ത് ഹോട്സ്പോട്ടുകൾ  കണ്ണൂർ കോർപറേഷൻ, തലശേരി നഗരസഭ, ചിറക്കൽ, ഉളിക്കൽ, അഴീക്കോട്, പായം, കോളയാട്, ആറളം.

മോൺ.മാത്യു.എം. ചാലിൽ അച്ചന്റെ 41ആം ചരമ ദിനത്തോടനുബന്ധിച്ച് ചെമ്പേരി ലൂർദ് മാതാ പള്ളിയിൽ തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാമ്പ്ലാനി പിതാവിന്റെ നേതൃത്വത്തിൽ ബലിയർപ്പണവും സെമിത്തേരിയിൽ ഒപ്പീസും നടന്നു.

Image
മോൺ.മാത്യു.എം. ചാലിൽ അച്ചന്റെ 41ആം ചരമ ദിനത്തോടനുബന്ധിച്ച് ചെമ്പേരി ലൂർദ് മാതാ പള്ളിയിൽ തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാമ്പ്ലാനി പിതാവിന്റെ നേതൃത്വത്തിൽ ബലിയർപ്പണവും സെമിത്തേരിയിൽ ഒപ്പീസും നടന്നു.  ബലിയർപ്പണത്തിന് ശേഷം നടന്ന അനുസ്മരണ യോഗത്തിൽ മോൺ.മാത്യു എം ചാലിലിന്റെ ജീവിതത്തെ ആസ്പദമാക്കി ഡോ. സെബാസ്റ്റ്യൻ ഐക്കര രചിച്ച "ചാലിൽ അച്ചൻ മലബാറിന്റെ കർമ്മയോഗി" എന്ന ആത്മകഥയുടെ പ്രകാശനം അഭിവന്ദ്യ പാമ്പ്ലാനി പിതാവ് ആദ്യ കോപ്പി അനാച്ഛാദനം ചെയ്ത് റവ. ഫാ.ജേക്കബ് കുറ്റിക്കാട്ടുകുന്നേൽ അച്ഛന് കൈമാറിക്കൊണ്ട് നിർവഹിച്ചു. പ്രസ്തുത ബുക്കിന്റെ പ്രസാധകരും ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷൻ മെമ്പർമാരുമായ മാത്യു കണ്ടത്തിൽ, സണ്ണി ആശാരിപ്പറമ്പിൽ, ഡി.പി ജോസ്, ബഹുമാനപ്പെട്ട റവ.ജോസ് കീലത്ത്, ഫാ. സുശീൽ കിഴക്കേകുന്നേൽ, റവ ഫാ.ബിനോയി ശാസ്താംപടവിൽ, റവ. ഫാ. ജോൺ എടക്കര, ചെമ്പേരി ലൂർദ് മാതാ പള്ളി വികാരി റവ.ഡോ ജോർജ് കാഞ്ഞിരക്കാട്ട്, ബഹു ചാലിൽ അച്ഛന്റെ സഹോദരങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ പ്രകാശനം നിർവഹിക്കപ്പെട്ടത്.  തുടർന്ന് ചാലിൽ അച്ഛൻ സഭയ്ക്ക...