ഗതാഗത നിയമ ലംഘനങ്ങൾക്ക്‌ നാളെ മുതൽ പിടി വീഴും

ഗതാഗത നിയമ ലംഘനങ്ങൾക്ക്‌ നാളെ മുതൽ പിടി വീഴും
സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ്‌ സ്ഥാപിച്ച 726 ക്യാമറകൾ വ്യാഴം മുതൽ പ്രവർത്തിച്ചു തുടങ്ങും. ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിയമ ലംഘനങ്ങളുടെ ചിത്രങ്ങൾ എടുത്ത്‌ കാമറ കൺട്രോൾ റൂമിലേക്ക്‌ അയക്കും. അവിടെ നിന്നാണ്‌ വാഹന ഉടമയ്‌ക്ക്‌ ചിത്രങ്ങൾ ഉൾപ്പെടെ പിഴ നോട്ടീസ്‌ അയക്കുക.

പിഴ വിവരം അറിയാം..

🔻ഹെൽമറ്റില്ലാത്ത യാത്ര: 500 രൂപ
രണ്ടാംതവണ: 1000

🔻ലൈസൻസ് ഇല്ലാതെ യാത്ര: 5000

🔻ഡ്രൈവിംഗിന് ഇടയിലെ മൊബൈൽ ഉപയോഗം: 2000

🔻അമിത വേഗം: 2000

🔻മദ്യപിച്ച്‌ വാഹനം ഓടിച്ചാൽ: 6 മാസം തടവ്‌ അല്ലെങ്കിൽ 10000 രൂപ
രണ്ടാം തവണ: 2 വർഷം തടവ്‌ അല്ലെങ്കിൽ 15000 രൂപ

🔻ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ: 3 മാസം തടവ്‌ അല്ലെങ്കിൽ 2000
രണ്ടാം തവണ: 3 മാസം തടവ്‌ അല്ലെങ്കിൽ 4000 രൂപ

🔻ഇരുചക്ര വാഹനത്തിൽ രണ്ടിൽ കൂടുതൽ പേര് ഉണ്ടെങ്കിൽ: 1000

🔻സീറ്റ്‌ ബെൽറ്റ് ഇല്ലെങ്കിൽ ആദ്യ തവണ: 500
ആവർത്തിച്ചാൽ: 1000


Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി