വിദ്യാർഥികളുമായി പ്രധാനമന്ത്രി സംവദിക്കും
വിദ്യാർഥികളുമായി പ്രധാനമന്ത്രി സംവദിക്കും
വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 25ന് കേളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർഥികളുമായി സംവദിക്കും.
വിദ്യാർഥികളെ തെരഞ്ഞെടുത്ത് അവരുടെ പേരുവിവരങ്ങൾ നല്കാൻ സ്കൂൾ അധികൃതർക്ക് അറിയിപ്പ് ലഭിച്ചു.
സ്കൂളുകളിൽ കലാരംഗങ്ങളിൽ ഉൾപ്പെടെ മികവ് തെളിയിച്ച വിദ്യാർഥികളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് നല്കാനാണ് റെയിൽവേ ആവശ്യപ്പെട്ടിട്ടുള്ളത്.
വന്ദേഭാരത് ട്രെയിൻ ഉദ്ഘാടന യാത്രയിലും ഈ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് യാത്ര ചെയ്യാൻ അവസരം നല്കുമെന്നും സ്കൂളുകൾക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
12 മുതൽ 18 വരെ പ്രായപരിധിയിലുള്ള വിദ്യാർഥികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് പ്രധാനമന്ത്രിയുമായി സംവദിക്കാനും വന്ദേഭാരത് ട്രെയിനിൽ യാത്രചെയ്യാനും അവസരമൊരുങ്ങുന്നത്.
Comments
Post a Comment