പിതൃസ്വത്തിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യാവകാശം ഉറപ്പാക്കണം: മാർ ജോസഫ് പാംപ്ലാനി

പിതൃസ്വത്തിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യാവകാശം ഉറപ്പാക്കണം: മാർ ജോസഫ് പാംപ്ലാനി

പിതൃസ്വത്തിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യവകാശം ഉണ്ടാകണമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. വിവാഹവേളയിൽ വിലപേശേണ്ട ഒന്നല്ല സ്ത്രിയെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ വായിക്കുന്ന ഇടയലേഖനത്തിലാണ് ആർച്ച് ബിഷപ്പിന്റെ ആഹ്വാനമുള്ളത്.

പെൺമക്കൾക്കും ആൺമക്കൾക്കും തുല്യത ഉറപ്പാക്കുന്നതോടെ വിവാഹത്തിന് നടക്കുന്ന ആഭരണ ധൂർത്തിനും അവസാനമുണ്ടാകുമെന്ന് ബിഷപ്പ് ഇടയലേഖനത്തിൽ പറഞ്ഞു. സ്ത്രീകൾക്ക് ലഭിക്കുന്ന പിതൃസ്വത്ത് വരും തലമുറയ്‌ക്ക് വേണ്ടിയുള്ളതാണ്. ഇത് കരുതലായി കാത്തുസൂക്ഷിക്കണം. സ്ത്രീധനംകൊണ്ട് വിവാഹം ആർഭാടമാക്കുന്ന രീതിയും അവസാനിക്കണമെന്നും അദ്ദേഹം ഇടയലേഖനത്തിൽ പറഞ്ഞു.

സ്ത്രിയാണ് യാഥാർത്ഥ ധനമെന്ന് മനസ്സിലാക്കണമെന്നും അത് തിരിച്ചറിയാതെ പോയതാണ് പല കുടുംബങ്ങളും തകർന്നതിന്റെ പിന്നിലെ കാരണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തിനും നൽകാൻ വേണ്ടി ജോലി നേടിയ ശേഷവും പെൺകുട്ടികൾക്ക് വിവാഹത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരുകയാണെന്ന് ഇടയലേഖനത്തിൽ പറയുന്നു. ഗാർഹിക പീഡനങ്ങളും സ്ത്രീവിവേചനവും കുടുംബമെന്ന് ദൈവീക പദ്ധതിയെ തകിടം മറിക്കുന്ന തിന്മയാണ്. അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണുനിറയാതിരിക്കാനുള്ള കരുതൽ വേണമെന്നും ഇടയലേഖനത്തിൽ പറയുന്നു.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും