വിഷുക്കൈനീട്ടമായി 3200 രൂപ; ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

വിഷുക്കൈനീട്ടമായി 3200 രൂപ; ക്ഷേമപെന്‍ഷന്‍ വിതരണം ഇന്നുമുതല്‍
 സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. വിഷു പ്രമാണിച്ച് രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപയാണ് വിതരണം ചെയ്യുക. 

ക്ഷേമപെന്‍ഷന്‍ വിതരണത്തിനായി 1871 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാനത്തെ 60 ലക്ഷം പേര്‍ക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 

മുന്‍പ് ഫെബ്രുവരി മാസത്തില്‍ കണ്‍സോര്‍ഷ്യമുണ്ടാക്കി സഹകരണ ബാങ്കുകളില്‍ നിന്ന് 800 കോടി വായ്പയെടുത്താണ് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തിയത്. ശേഷിക്കുന്ന കുടിശിക നല്‍കാന്‍ സഹകരണ ബാങ്കുകളില്‍ നിന്നുതന്നെ 1200 കോടിയോളം സമാഹരിച്ചിരുന്നു.

ഡിസംബർ 31വരെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ലഭിച്ചവർ ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ ബയോമെട്രിക് മസ്‌റ്ററിംഗ് നടത്തണമെന്ന് സർക്കാർ മുൻപ് നിർദ്ദേശിച്ചിരുന്നു. 


Comments

Popular posts from this blog

ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ.

ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പി.വി.ആറും മലയാള സിനിമാ സംഘടന

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും*