ഏരുവേശ്ശി പഞ്ചായത്തിലെ നാലു റോഡുകളുടെ നവീകരണത്തിന് 79 ലക്ഷം രൂപയുടെ ഭരണാനുമതി

ഏരുവേശ്ശി പഞ്ചായത്തിലെ നാലു റോഡുകളുടെ നവീകരണത്തിന്  79 ലക്ഷം രൂപയുടെ ഭരണാനുമതി 
*ശ്രീകണ്ഠപുരം :* ഇരിക്കുർ മണ്ഡലത്തിലെ ഏരുവേശ്ശി പഞ്ചായത്തിലെ നാലുറോഡുകളുടെ നവീകരണത്തിന് 35 ലക്ഷം രൂപയുടെയും പുപ്പറമ്പ് പി.എച്ച്.സി.ക്ക് പുതിയ കെട്ടിടം നിർമിക്കാൻ 44 ലക്ഷം രൂപയുടെയും ഭരണാനുമതിയായി.

പുളിച്ചോട് ആട്ടിക്കുളം റോഡ് (അഞ്ച് ലക്ഷം), കോറക്കുഴി വടക്കേമുറി ജങ്ഷൻ-കല്ലൂർ റോഡ് (10 ലക്ഷം), ഇടമന കിഴക്കേക്കര പാലം ജങ്ഷൻ റോഡ് (10 ലക്ഷം), മദർ തെരേസ കവല-വട്ടകുന്നേൽ കവല-രാജീവ് ഗാന്ധി റോഡ് (10 ലക്ഷം) എന്നിവയ്ക്കാണ് ഭരണാനുമതിയായത്.

മുൻ എം.എൽ.എ. കെ.സി.ജോസഫിന്റെ 2017-2018 വർഷത്തെ എ.ഡി.എസ്. ഉപയോഗിച്ചാണ് പുതിയ പി.എച്ച്.സി. കെട്ടിടത്തിന്റെ നിർമാണം നടക്കുന്നതെന്ന് സജീവ് ജോസഫ് എം.എൽ.എ. അറിയിച്ചു.


Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും