ഡോ. ജോസഫ് കല്ലറക്കല്‍ ജെയ്പൂർ രൂപതയുടെ പുതിയ അധ്യക്ഷന്‍....
ഡോ. ജോസഫ് കല്ലറക്കല്‍ ജെയ്പൂർ രൂപതയുടെ പുതിയ അധ്യക്ഷന്‍.
ജെയ്പൂർ രൂപതയുടെ പുതിയ അധ്യക്ഷനായി മലയാളി വൈദികന്‍ ഡോ. ജോസഫ് കല്ലറക്കലിനെ നിര്‍ദ്ദേശിച്ച് ഫ്രാന്‍സിസ് പാപ്പ. നിലവില്‍ രൂപതയുടെ മെത്രാൻ 78 വയസ്സു പ്രായമുള്ള ഓസ്വാൾഡ് ലൂവിസ് പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സമർപ്പിച്ച രാജി ശനിയാഴ്ച (22/04/23) സ്വീകരിച്ചതിനു ശേഷം ആണ് ഫ്രാൻസീസ് പാപ്പ പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. രാജസ്ഥാനിലെ തന്നെ അജ്മീർ രൂപതയിലെ വൈദികനും രൂപതാ കത്തീഡ്രൽ വികാരിയുമായി സേവനമനുഷ്ഠിച്ചു വരികയെയാണ് പുതിയ അധ്യക്ഷന്‍.
1964 ഡിസംബർ 10-ന് ഇടുക്കിയിലെ ആനവിലാസം എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹം വൈദികപഠനാനന്തരം രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1989 മുതൽ 1997 വരെ അലഹബാദ് രൂപതയിലെ സെന്റ് ജോസഫ് റീജിയണൽ സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. അലഹബാദിലെ അലഹബാദ് സർവ്വകലാശാലയിൽ നിന്ന് അദ്ദേഹം കലയിൽ ബിരുദം നേടി; അജ്മീറിലെ എംഡിഎസ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്; ഗോവയിലെ പോണ്ട, ജിവിഎംഎസിൽ നിന്ന് വിദ്യാഭ്യാസ ബിരുദവും നേടി. 1997 മെയ് 2-ന് പൗരോഹിത്യം സ്വീകരിച്ചു.
Comments
Post a Comment