സംസ്ഥാനത്ത് സ്മാർട്ട് ലൈസൻസ് കാർഡുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു

സംസ്ഥാനത്ത് സ്മാർട്ട് ലൈസൻസ് കാർഡുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു 

*കണ്ണൂർ:* സ്മാർട്ട് ലൈസൻസ് കാർഡുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ കാര്‍ഡുകളാണ് ലഭിക്കുക.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്‍റെ മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപ്പന ചെയ്ത ലൈസൻസ് കാർഡുകൾ നിരവധി തടസ്സങ്ങൾ അതിജീവിച്ചാണ് യാഥാർത്ഥ്യമാകുന്നത്. സ്മാർട്ട് കാർഡിനായുള്ള ശ്രമം കേരളം 2001 ൽ തന്നെ ആരംഭിച്ചിരുന്നു.

എന്നാൽ മോട്ടോർ വാഹന നിയമത്തിൽ തുടർച്ചയായി വന്ന ഭേദഗതികളും ടെൻഡർ വിഷയത്തിലെ കോടതിനടപടികളും മൂലമാണ് നീണ്ടുപോയത്. ഉയർന്ന ജീവിതനിലവാരമുള്ള സമൂഹമായി കേരളത്തെ മാറ്റിത്തീർക്കുന്നതിന്‍റെ ഭാഗമാണ് പുതിയ സൗകര്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.


Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും