മലയാളി നഴ്സ് ജർമ്മനിയിൽ പനി ബാധിച്ച് മരിച്ചു

മലയാളി നഴ്സ് ജർമ്മനിയിൽ പനി ബാധിച്ച് മരിച്ചു
ചെമ്പേരി ; മലയാളി നഴ്സ് ജർമ്മനിയിൽ പനി ബാധിച്ച് മരിച്ചു. വെള്ളമുണ്ട ഒഴുക്കൻമൂല 
പാലേക്കുടി ജോസഫിൻ്റെയും ലില്ലിയുടെയും മകൾ അനി സജി (44) ആണ് മരിച്ചത്. ഇരിട്ടി
അങ്ങാടിക്കടവ് അതുല്യ സ്റ്റുഡിയോ ഉടമ 
മമ്പള്ളിക്കുന്നേൽ സജി തോമസിൻ്റ ഭാര്യയാണ്. 
മാർച്ച് ആറിനാണ് ജോലിക്കായി ജർമ്മനിയിലെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ 4.30 മണിക്ക് പനിയും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് അനി മോളെ അവിടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും വിദഗ്‌ദ്ധ ഡോക്ടർമാരുടെ പരിചരണം സമയത്ത് ലഭിക്കുകയും ചെയ്തിരുന്നുവെങ്കിലും ന്യുമോണിയ ബാധിച്ചത് മൂലം രക്തത്തിൽ ഉണ്ടായ ആണുബാധ ക്രമാതീതമായി വർധിച്ചതാണ് മരണകാരണമായത്. അനിമോളുടെ ശരീരം ഹോസ്പിറ്റൽ മോർച്ചർയിൽ സൂക്ഷിച്ചിരിക്കുകയാണ് 
മക്കൾ: അതുല്യ ആൻ തോമസ്,
ഇവാന ട്രീസ തോമസ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും