ക്വാറി സമരം: നിർമ്മാണ മേഖല പ്രതിസന്ധിയിലേക്ക്

ക്വാറി സമരം: നിർമ്മാണ മേഖല പ്രതിസന്ധിയിലേക്ക്
  തിരുവനന്തപുരം:* ക്വാറികളുടെ സെക്യൂരിറ്റി ഫീസും, ഖനനം ചെയ്യുന്ന പാറയ്ക്ക് ഈടാക്കുന്ന റോയൽറ്റിയും വർദ്ധിപ്പിച്ചതിലും, വെയ് ബ്രിഡ്ജ് നിർബന്ധിതമാക്കിയതിലും പ്രതിഷേധിച്ച് 17 ന് തുടങ്ങിയ ക്വാറി സമരം കൂടുതൽ ശക്തമാക്കാൻ കോ- ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. സമരം ജനങ്ങളോടുള്ള വെല്ലുവിളിയായതിനാൽ സർക്കാർ ചർച്ചയ്ക്കില്ലെന്ന നിലപാടിൽ മന്ത്രി പി.രാജീവും. ഇതോടെ,സാധന സാമഗ്രികളുടെ വിലക്കയറ്റത്തിനിടയിലും, സംസ്ഥാനത്തെ നിർമ്മാണമേഖല പ്രതിസന്ധിയിലേക്ക്.

സ്വന്തമായി ക്വാറിയുള്ളതോ ലീസിനെടുത്തതോ ആയ കരാറുകാർക്കും, അയൽ സംസ്ഥാനങ്ങളിൽ നിന്ന് പാറ ഉത്പന്നങ്ങൾ ഇറക്കുന്ന വൻകിട കരാറുകാർക്കും സമരം പ്രശ്നമുണ്ടാക്കില്ലെങ്കിലും, വീടു പണി അടക്കമുള്ള നിർമ്മാണത്തെ സമരം പ്രതികൂലമായി ബാധിക്കും. വേനൽക്കാല പ്രവൃത്തികൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് സമരം. വേനൽ മഴയും തുടർന്ന് കാലവർഷവും എത്തുന്നതോടെ കരാർ ജോലികൾ തടസപ്പെടും. റോയൽറ്റി നിരക്കും ഫീസും വർദ്ധിപ്പിച്ചതിന്റെ പേരിൽ ഉത്പന്നങ്ങളുടെ വില ഭീമമായി കൂട്ടിയ ശേഷം ക്വാറി ഉടമകൾ സമരം ചെയ്യുന്നത് ന്യായീകരിക്കാനാവില്ലെന്ന് കരാറുകാരും പറയുന്നു. പാറയും മണലും മെറ്റലും കിട്ടാതായാൽ നിശ്ചിത സമയത്ത് കരാർ ജോലികൾ തീർക്കാനാവില്ല.

എന്നാൽ, വിലക്കയറ്റത്തിന് തടയിടാൻ റെഗുലേറ്ററി സംവിധാനത്തെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. ഒന്നോ രണ്ടോ രൂപ വർദ്ധിപ്പിക്കേണ്ട സ്ഥാനത്താണ് ഉതപന്നങ്ങൾക്ക് അഞ്ചു രൂപ വരെ കൂട്ടിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ ചർച്ചയ്ക്ക് വിളിക്കാത്തതിൽ പ്രതിഷേധിച്ച് ക്വാറി ഉടമകൾ ഇന്നലെ കോഴിക്കോട്ട് വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. അടുത്ത മാസാദ്യം സെക്രട്ടേറിയറ്റ് മാർച്ച് അടക്കമുള്ള സമര പരിപാടികളിലേക്ക് കടക്കും.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി