കണ്ണൂർ ∙ ജില്ലയിൽ 11 ഡെങ്കി ഹോട്ട്സ്പോട്ടുകൾ

കണ്ണൂർ ∙ ജില്ലയിൽ 11 ഡെങ്കി ഹോട്ട്സ്പോട്ടുകൾ


കണ്ണൂർ ∙ ജില്ലയിൽ 11 ഡെങ്കി ഹോട്ട്സ്പോട്ടുകളും 8 മന്തുരോഗ ഹോട്ട്സ്പോട്ടുകളും. കണ്ണൂർ കോർപറേഷനും തലശ്ശേരി നഗരസഭയും ഈ 2 ഗണത്തിലും ഉൾപ്പെടുന്നു. പകർച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട ആരോഗ്യ ജാഗ്രത പദ്ധതിയുടെ മാർഗരേഖയിലാണ് ഈ വിവരം. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ അവലോകന യോഗം ഇക്കാര്യത്തിൽ നടപടി കൈകൊള്ളാൻ നിർദേശിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സംയോജിത പ്രവർത്തനങ്ങളിലൂടെ മഴക്കാല പൂർവ ശുചീകരണം ആരംഭിക്കണമെന്ന് കലക്ടർ എസ്.ചന്ദ്രശേഖർ പറഞ്ഞു

ഡെങ്കി ഹോട്സ്പോട്ടുകൾ

കണ്ണൂർ കോർപറേഷൻ, തലശേരി നഗരസഭ, ഉളിക്കൽ, പായം, ചിറ്റാരിപ്പറമ്പ്, പെരിങ്ങോം-വയക്കര, ചെറുപുഴ, ആലക്കോട്, അയ്യൻകുന്ന്, കോളയാട്, മുഴക്കുന്ന്.

മന്ത് ഹോട്സ്പോട്ടുകൾ 

കണ്ണൂർ കോർപറേഷൻ, തലശേരി നഗരസഭ, ചിറക്കൽ, ഉളിക്കൽ, അഴീക്കോട്, പായം, കോളയാട്, ആറളം.

Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും