ദൈവകരുണയുടെ രാജ്യത്തെ ആദ്യ തീർഥാടന ഇടവക ആയി കനകക്കുന്ന് ദേവാലയം

ദൈവകരുണയുടെ രാജ്യത്തെ ആദ്യ തീർഥാടന ഇടവക ആയി കനകക്കുന്ന് ദേവാലയം 
ചെമ്പേരി :ദൈവകരുണയുടെ രാജ്യത്തെ ആദ്യ തീർഥാടന ഇടവക കനകക്കുന്ന് കരുണാമയനീശോയുടെ ദൈവാലയത്തെ ഉയർത്തി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഇതു സംബന്ധിച്ച്‌ അനുമതി നൽകി. ഇവിടെ ദൈവകരുണയുടെ നൊവേനയും തിരുനാൾ ആചരണവും ഏപ്രിൽ എട്ടുമുതൽ 16 വരെ നടത്തും.

ഔദ്യോഗിക തീർഥാടനകേന്ദ്രപദവി പ്രഖ്യാപനവും വിശുദ്ധരുടെ തിരുശേഷിപ്പ് പ്രതിഷ്ഠയും എട്ടിന് നടത്തും.
ഒരു മണിമുതൽ കരുണയുടെ ജപമാലപ്രാർഥന നടത്തും. 2.45-ന് വികാരി ഫാ. സ്കറിയ പൂവ്വത്താനിക്കുന്നേൽ കൊടിയേറ്റും. തീർഥാടനകേന്ദ്രം പ്രഖ്യാപനം മോൺ. ആന്റണി മുതുകുന്നേൽ നടത്തും.

15-ന് തിരുകർമങ്ങൾക്കും ദിവ്യബലിക്കും അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ കാർമികത്വം വഹിക്കും. 16- ന് വൈകുന്നേരം നാലിന് ദൈവകരുണയുടെ പ്രേഷിതരുടെ പ്രതിഷ്ഠ നടത്തി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കുർബാനയർപ്പിക്കും. ഉച്ചക്ക് 12.30-ന് സ്നേഹവിരുന്ന് നടത്തും.


Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും