ചരിത്ര നിമിഷം❗️അല്ല കാസർഗോഡ്കാർക്ക് ഇത് അഭിമാന നിമിഷം; കാസർഗോഡ് നിന്നും ഒരു ട്രെയിന്‍ യാത്ര പുറപ്പെടുന്നു - അതും കേരളത്തിൽ ആദ്യമായി എത്തിയ വന്ദേഭാരത് 🔰
ചരിത്ര നിമിഷം❗️അല്ല കാസർഗോഡ്കാർക്ക് ഇത് അഭിമാന നിമിഷം; കാസർഗോഡ് നിന്നും ഒരു ട്രെയിന്‍ യാത്ര പുറപ്പെടുന്നു - അതും കേരളത്തിൽ ആദ്യമായി എത്തിയ വന്ദേഭാരത് 🔰🚆*
*കാസര്‍ഗോഡ് :* ചരിത്രത്തില്‍ ആദ്യമായി ഏപ്രില്‍ 26ന് കാസര്‍ഗോഡ് നിന്നും ഒരു ട്രെയിന്‍ തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടുന്നു. വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ട് ദിവസത്തെക്കുള്ള എക്സിക്യൂടീവ് ടിക്കറ്റ് ഫുള്‍ ആയി കഴിഞ്ഞു. ചെയര്‍ കാറിന്റെ ടികറ്റിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം വരെ ചെയര്‍ കാര്‍ നിരക്ക് 1590 രൂപയാണ് എക്സിക്യൂടീവ് ക്ലാസില്‍ 2880 രൂപയുമാണ് ഭക്ഷണമുള്‍പ്പെടെയുളള നിരക്ക്. 26ന് ഉച്ചയ്ക്ക് 2:30ന് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് പൊതുജനങ്ങള്‍ക്കുളള കന്നി യാത്ര.
25ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് 14 സ്റ്റേഷനുകളിലും നിര്‍ത്തി ഉച്ചയ്ക്ക് കാസര്‍ഗോഡ് എത്തിച്ചേരും. ഒരു ദിവസം കാസർഗോഡ് നിര്‍ത്തിയിടുന്ന വന്ദേ ഭാരതിന്റെ യാത്രക്കാര്‍ക്കുള്ള ആദ്യ യാത്രയാണ് 26ന് ഉച്ചയ്ക്ക് കാസര്‍ഗോഡ് നിന്നും പുറപ്പെടുന്നത്.
യാത്രക്കാരുമായി വന്ദേ ഭാരത് ആദ്യമായി പുറപ്പെടുന്നത് ഗംഭീമാക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് റെയില്‍വേ പാസന്‍ജേര്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ആര്‍.പ്രശാന്തും നാസര്‍ ചെര്‍ക്കളവും നിസാര്‍ പെര്‍വാഡും പറഞ്ഞു. ദേശീയപാത നിര്‍മാണവും കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്കാണ് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.
പരമ്പരാഗതമായി തെക്കിന് പ്രാധാന്യം നല്‍കുന്നതാണ് പതിവെങ്കില്‍ പുതിയ രീതിയില്‍ അമ്പരന്നിരിക്കുകയാണ് കാസര്‍ഗോട്ടുകാര്‍. വന്ദേ ഭാരതിന്റെ ആദ്യ പ്രഖ്യാപനത്തിന്‍ കാസര്‍ഗോഡിനെ ഒഴിവാക്കിയതിനെതിരെ ജില്ലയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിച്ചതിന്റെ ഫലമായാണ് വന്ദേ ഭാരത് കാസര്‍ഗോട്ടേക്ക് നീട്ടിയത്. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വന്ദേഭാരത് മംഗളുരു വരെ നീട്ടാനുള്ള എല്ലാ നടപടികളും തുടങ്ങി കഴിഞ്ഞതായി വിവരമുണ്ട്. അങ്ങനെ വന്നാല്‍ ഏറ്റവും കൂടുതല്‍ പ്രയോജനം കിട്ടുക കാസര്‍ഗോട്ടുകാര്‍ക്ക് തന്നെയായിരിക്കും.
വന്ദേഭാരത് ട്രെയിനിന് കാസര്‍ഗോഡ് വെള്ളം നിറക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി വരികയാണ്. പാളത്തിന് സമീപത്ത് കൂടി നീളത്തിലുള്ള പൈപ് ഇരുമ്പ് തൂണില്‍ ഘടിപ്പിച്ച് വെള്ളം എത്തിക്കുന്ന പദ്ധതിയാണ് നടത്തുന്നത്.
ഒരാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രെയിനിന് തിരുവനന്തപുരം - എറണാകുളം വരെ 765 രൂപയും തിരുവനന്തപുരം - കോഴിക്കോട് വരെ 1090 രൂപയും എറണാകുളം - കോഴിക്കോട് വരെ 730 രൂപയുമാണ് കുറഞ്ഞ നിരക്ക്. സെമി ഹൈ സ്പീഡ് ട്രെയിനിന്റെ ആദ്യയാത്രയ്ക്കുളള ടികറ്റുകളുടെ ബുകിങ് മൊബൈല്‍ ആപ്പ്, ടികറ്റ് കൗണ്ടറുകള്‍, വെബ്സൈറ്റ് എന്നിവ വഴി പതിവ് രീതിയില്‍ തന്നെ ബുക് ചെയ്യാനുള്ള സൗകര്യം ഉണ്ട്.
തത്കാല്‍ സംവിധാനം ഇല്ല. തിരുവനന്തപുരം - കൊല്ലം യാത്രയ്ക്കുളള ചെയര്‍കാര്‍ നിരക്കായ 435 രൂപയാണ് കുറഞ്ഞ നിരക്ക്. എറണാകുളത്തേക്ക് എക്സിക്യൂടീവ് ക്ലാസില്‍ 1420 രൂപയും ചെയര്‍കാര്‍ നിരക്ക് 765 രൂപയുമാണ്.
കോഴിക്കോടേയ്ക്ക് ഇത് 2060-ഉം 1090-ഉം ആണ്. കാസര്‍ഗോഡ് വരെ ചെയര്‍കാറിന് 1590 രൂപയും എക്സിക്യൂടീവ് ക്ലാസില്‍ 2880 രൂപയുമാണ് നിരക്ക്. കാസര്‍ഗോഡ് - കോഴിക്കോട് യാത്രയ്ക്ക് എക്സിക്യൂടീവ് നിരക്ക് 1195 രൂപ, ചെയര്‍കാര്‍ നിരക്ക് 625 രൂപയും എറണാകുളത്തേയ്ക്ക് 1835-ഉം 940-ഉം രൂപയുമാണ്. കാസര്‍ഗോഡ് - തിരുവനന്തപുരം യാത്രയ്ക്ക് എക്സിക്യൂടീവ് ക്ലാസില്‍ 2815-ഉം ചെയര്‍കാറില്‍ 1520 രൂപയുമാണ് നിരക്ക്.
ട്രെയിന്‍ കാസര്‍ഗോട്ടേക്ക് ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ രാഷ്ട്രീയ കക്ഷി ഭേദമന്യേയാണ് ജനങ്ങള്‍ ഒഴുകിയെത്തി സ്വീകരിച്ചത്. ടൈം ടേബിള്‍ അനുസരിച്ച്, വ്യാഴാഴ്ച ഈ ട്രെയിന്‍ സര്‍വീസ് നടത്തില്ല.
Comments
Post a Comment