ഈ ശീലങ്ങൾ മോശം കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകും
ഈ ശീലങ്ങൾ മോശം കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകും
1️⃣വ്യായാമില്ലായ്മ കൊളസ്ട്രോളിന്റെ അളവിനെ ദോഷകരമായി ബാധിക്കും. ഇത് ചീത്ത കൊളസ്ട്രോളിന്റെ വർദ്ധനവിന് കാരണമാകും. ദിവസവും 15 മിനുട്ടെങ്കിലും വ്യായാമം ചെയ്യുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
2️⃣ വ്യായാമില്ലായ്മ കൊളസ്ട്രോളിന്റെ അളവിനെ ദോഷകരമായി ബാധിക്കും. ഇത് ചീത്ത കൊളസ്ട്രോളിന്റെ വർദ്ധനവിന് കാരണമാകും. ദിവസവും 15 മിനുട്ടെങ്കിലും വ്യായാമം ചെയ്യുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്...
3️⃣ പുകവലിയുടെ അനന്തരഫലങ്ങൾ ഒരാളുടെ ആരോഗ്യത്തിന്, പ്രത്യേകിച്ച് ഹൃദയത്തിന്, അവഗണിക്കാനാവില്ല. പുകവലി ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവിനെ ബാധിക്കുന്നു. ഇത് ചീത്ത കൊളസ്ട്രോളിന്റെ വർദ്ധനവിന് കാരണമാകുന്നു. മാത്രവുമല്ല, പുകവലി രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർദ്ധിക്കുന്നതിനും കാരണമാകുന്നു.
4️⃣ പൊണ്ണത്തടി ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ്. ഇത് പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോളിന്റെ അളവ് വർദ്ധനവ് തുടങ്ങിയ നിരവധി പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ചിട്ടയായ വ്യായാമത്തിലൂടെയും സമീകൃതാഹാരത്തിലൂടെയും ആരോ ഗ്യകരമായ ഭാരം നിലനിർത്താം.
5️⃣ ചുവന്ന മാംസത്തിലും പാലുൽപ്പന്നങ്ങളിലും കാണപ്പെടുന്ന പൂരിതവും ട്രാൻസ് ഫാറ്റുകളുമാണ് നമ്മുടെ ധമനികളിൽ ഉയർന്ന കൊളസ്ട്രോളിന്റെ അളവിന് പിന്നിലെ പ്രധാന കാരണം. ഒമേഗ -3 ഫാറ്റി ആസിഡുകൾക്ക് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു. ഒമേഗ -3 അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും വീക്കം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കും.
Comments
Post a Comment