നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷന്റെ (എൻ ഐ എഫ് ) പുരസ്ക്കാരം ഒന്നാം സ്ഥാനം ആനിയമ്മ ബേബിക്ക് .

നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷന്റെ (എൻ ഐ എഫ് ) പുരസ്ക്കാരം ഒന്നാം സ്ഥാനം ആനിയമ്മ ബേബിക്ക് .
പയ്യാവൂർ:നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷന്റെ (എൻ ഐ എഫ് ) പുരസ്ക്കാരം ഒന്നാം സ്ഥാനം ഗ്രാമീണ കർഷക ശാസ്ത്രജ്‌ഞ കണ്ണൂർ ജില്ലയിലെ  പയ്യാവൂർ പൈസക്കരിയിലെ വാഴയ്ക്കാമല ആനിയമ്മ ബേബിക്ക് . രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്ത 119 പേരിൽ നിന്നുമാണ് ആനിയമ്മയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. യൂണിവേഴ്സിറ്റിയിൽ പഠിക്കാതെ സ്വന്തമായി ഗവേഷണം നടത്തി വിജയം വരിച്ചവരെ കണ്ടെത്താനുള്ള ഗവണ്മന്റിന്റെ പരിശ്രമമാണ് എൻ ഐ എഫിലൂടെ രാജ്യം നടത്തുന്നത്. തെരഞ്ഞെടുത്ത 14 പേരിൽ ഏക വനിതയാണ് ആനിയമ്മ . കശുമാവ് മരത്തിന്റെ ശിഖരങ്ങളിൽ വേര് പിടിപ്പിച്ച് പുതിയ മരം സൃഷ്ടിക്കുന്ന സി എം ആർ എസ് എന്ന കൃഷി രീതിയാണ് ആനിയമ്മയ്ക്ക് ഈ മികച്ച നേട്ടം കൈവരിക്കാനായ കണ്ടുപിടുത്തം. രാഷ്ട്രപതി ഭവനിൽ നടന്ന 11 - മത് നാഷണൽ ഗ്രാസ് റൂട്ട്സ് ഇന്നോവേഷൻ അവാർഡ് 2023 രാഷ്ട്രപതി ദ്രൗപദി മൂർമൂവിൽ നിന്നും ആനിയമ്മ ഏറ്റുവാങ്ങി.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി