രമ്യ നാടിനും ആശുപത്രിക്ക് എത്രമാത്രം പ്രിയപ്പെട്ടവൾ ആണെന്ന് തിരിച്ചറിയുന്ന രമ്യയുടെ സുഹൃത്തിന്റെ കുറിപ്പ് വായിക്കാം..........
ഇടമുറിയാത്ത പ്രാർത്ഥനകൾ വിഫലമാക്കി നീ പോയി അല്ലേടാ....
പതിവുപോലെ ഇന്ന് രാവിലെ ഡ്യൂട്ടി ക്കു വന്നു,....
ഉച്ചയ്ക്ക് സ്വപ്നസിസ്റ്റർ ക്കു ഹാൻഡോവറും കൊടുത്തു,.....
നാളത്തെ ഡ്യൂട്ടിയും നോക്കി.....
,2ആം തീയതി ഒരു ലീവ് തരുമോയെന്നു ഇൻചാർജ് ഷാന്റി സിസ്റ്റർ നോട് ചോദിച്ചു.....
അത് കൊടുത്തപ്പോ ഒത്തിരി നന്ദി പറഞ്ഞു.പഞ്ചും ചെയ്തു..
പരിയാരത്തനിന്നും ബസും കയറി
കരുവഞ്ചാലിലിറങ്ങി..
നിന്നെ കാത്തു ഭക്ഷണം കഴിക്കാൻ ഇരുന്ന പോന്നോമനകൾക്ക് അടുത്തേയ്ക്ക് നടന്നുപോകാവേ.... നിന്റെ സ്വപ്നങ്ങളിലേയ്ക്കും ജീവിതത്തിലേയ്ക്കും തട്ടിത്തെറിപ്പിച്ചെത്തിയ ആ വാഹനം ..
വിവരം കേട്ടപ്പോ മുതൽ ഒരു നാടും
നമ്മുടെ ഹോസ്പിറ്റലിലെ ഓരോരുത്തരും കുടുംബങ്ങളും
നിനക്കായി നെഞ്ചുരുകി പ്രാർത്ഥിച്ചു... പക്ഷെ...
മനുഷ്യൻ കൊതിക്കുന്നു
വിധി തീരുമാനിക്കുന്നു ല്ലേ
നിന്റെ പരാതികളില്ലാത്ത ഡ്യൂട്ടി.... പുതിയ വീട്ടിൽ ഉറങ്ങി കൊതി മാറിയിട്ടുണ്ടാവില്ല നിനക്കെന്നു ഞങ്ങൾക്കറിയാം..
രംഗബോധമില്ലാത്ത മരണം കോമാളിയല്ല ക്രൂരനാണ്. ഒരിക്കൽപോലും നിന്റെ കുഞ്ഞുങ്ങളുടെ കണ്ണുകളിൽ ഒന്ന് നോക്കാതെ... കൊണ്ടുപോയില്ലേ നിന്നെ..
ജോലികഴിഞ്ഞു തിരിച്ചെത്തുന്ന അമ്മയ്ക്കായി കാത്തു മക്കൾ.. ഓർക്കാൻ പോലും പറ്റണില്ലല്ലോ രമ്യേ....
അക്ഷരങ്ങളിൽ കണ്ണുനീരുവീണു നനയുന്നു. മനസ്സിൽ, ഹൃദയത്തിൽ.... മരണത്തിന്റെ മഴ ആഴത്തിൽ വേദനയായി പെയ്തിറങ്ങുന്നു...
ഹൃദയം മരവിച്ച പോലെ....
. ആദരാഞ്ജലികൾ എന്നോ...
പ്രണാമം.. എന്നോ രണ്ടുവാക്കുകളാൽ നിന്നോട് യാത്രപറയാൻ ഞങ്ങൾക്കാർക്കെങ്കിലും കഴിയുമോ?, 😢
നീ ഉണ്ടായിരുന്ന ഇടങ്ങളിലൊക്കെ നിന്റെ സ്നേഹത്തിന്റെയും ആത്മാർത്ഥതയുടെയും ഗന്ധങ്ങളുണ്ട്... മറ്റൊരു മാലാഖ ആയി നിന്നിടങ്ങളിലെല്ലാം നീ വിളങ്ങി നിൽക്കുന്നുണ്ട്... ന്നാലും പറയാതെ വയ്യല്ലോടാ യാത്രമൊഴികൾ....
നിന്നിലൂടെ പിറവിയെടുത്ത എത്രയോ കുഞ്ഞുങ്ങൾ... നിന്റെകൂടി വിരലുകൾക്കൊണ്ട് തിരികെനൽകിയ എത്രയോ ഹൃദയ താളങ്ങൾ....
നീ എവിടേയ്ക്ക് പോയാലും ഇവിടെയൊക്കെത്തന്നെ ഉണ്ടാകും പ്രീയപ്പെട്ടവളെ......
Comments
Post a Comment