സിനിമ കൃത്യസമയത്ത് തുടങ്ങാൻ വൈകിയാലോ
സിനിമ കൃത്യസമയത്ത് തുടങ്ങാൻ വൈകിയാലോ
ടിക്കറ്റ് എടുക്കുമ്പോൾ സിനിമ തുടങ്ങുന്ന സമയം ടിക്കറ്റിൽ വ്യക്തമാക്കിയിട്ടുണ്ടാവും. എന്നാൽ ഹാളിൽ കൃത്യസമയത്ത് ഇരിപ്പുറപ്പിച്ചാലും അനന്തമായി പ്രദർശിപ്പിക്കുന്ന പരസ്യങ്ങളും കൂടി പ്രേക്ഷകൻ നിർബന്ധപൂർവ്വം കാണേണ്ടതായി വരുന്നു. ചിലസ്ഥലങ്ങളിൽ ഇത്തരം പരസ്യ പ്രക്ഷാളനങ്ങൾ പലപ്പോഴും പത്തും പതിനഞ്ചും മിനിട്ടുകൾ നീണ്ടുനിക്കാറുമുണ്ട്.
മാനേജ്മെന്റിന്റെ ഇത്തരം നടപടികൾക്കെതിരെ ഹൈദരാബാദിലെ പ്രേക്ഷകൻ ഉപഭോക്ത കമ്മീഷനെ സമീപിക്കുകയും, ഒരുലക്ഷത്തി അയ്യായിരം രൂപ നഷ്ടപരിഹാരമായി നേടിയെടുക്കുകയും ചെയ്തു.
സിനിമ തുടങ്ങുന്ന കൃത്യസമയം പരസ്യപ്പെടുത്തി ടിക്കറ്റ് വിറ്റതിനുശേഷം, ആ സമയത്ത് പരസ്യം കാണിക്കുന്നത് ഉപഭോക്ത നിയമപ്രകാരം സേവനത്തിൽ വരുന്ന അപാകതയാണ്. ടിക്കറ്റ് കോപ്പി സഹിതം പ്രേക്ഷകർക്ക് ഉപഭോക്ത കമ്മീഷനെ സമീപിക്കാം.
എയർകണ്ടിഷൻ ഷോയ്ക്കിടയിൽ ഓഫാക്കിയിടുന്നതും സേവനത്തിൽ വരുന്ന അപര്യപ്തതയായി കണക്കപ്പെടും.
രണ്ടാമത്തെ സംഭവത്തിൽ പരാതി ലഭിച്ചാൽ പോലീസിന് IPC 420 r/w 34 പ്രകാരം കേസ് എടുക്കേണ്ടതാണ്.
മുകളിൽ വിവരിച്ച രണ്ടു സംഭവത്തിലും പരാതി ലഭിച്ചാൽ പഞ്ചായത്ത് /മുൻസിപ്പൽ സെക്രട്ടറിക്ക് THE KERALA CINEMAS (REGULATION) ACT, പ്രകാരം സിനിമ തിയ്യറ്ററിനെതിരെ നടപടിയെടുക്കാവുന്നതാണ്.
Comments
Post a Comment