വന്ദേഭാരതിന്റെ സമയക്രമവും നിരക്കുമായി; കണ്ണൂര്‍ വരെ 1400 രൂപ

വന്ദേഭാരതിന്റെ സമയക്രമവും നിരക്കുമായി; കണ്ണൂര്‍ വരെ 1400 രൂപ
 വന്ദേഭാരത് ട്രെയിനിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും നിശ്ചയിച്ചു. രാവിലെ 5.10 ന് തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ പുറപ്പെടും. ഉച്ചയ്ക്ക് 12.30 ന് കണ്ണൂരിലെത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രാത്രി 9.20 ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. 

ട്രയല്‍ റണ്‍ നടത്തിയ സമയക്രമം തന്നെയാണ് റെയില്‍വേ നിശ്ചയിച്ചിട്ടുള്ളത്. എക്കോണമി കോച്ചില്‍ കണ്ണൂരിലേക്ക് ഭക്ഷണം അടക്കം 1400 രൂപയാകും നിരക്ക്. വന്ദേഭാരതിന് 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുകളാണ് ഉണ്ടാകുക. 

എക്‌സിക്യൂട്ടീവ് കോച്ചില്‍ നിരക്ക് 2400 രൂപയാണ്. രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളില്‍ 54 സീറ്റ് വീതമാണ് ഉണ്ടാകുക. ഭക്ഷണം സഹിതമാണ് 2400 രൂപ. മുന്നിലും പിന്നിലും എഞ്ചിനോട് ചേര്‍ന്ന് 44 സീറ്റ് വീതമുള്ള രണ്ടു കോച്ച് വേറെയുമുണ്ടാകും. തിരുവനന്തപുരം തമ്പാനൂര്‍ സ്‌റ്റേഷനില്‍ വെച്ച് വന്ദേഭാരതിന് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി