നീല, വെള്ള റേഷൻ കാർഡുകൾക്ക് ഇനി മണ്ണെണ്ണ ഇല്ല; ഈ മാസം മുതൽ പുറത്ത്

നീല, വെള്ള റേഷൻ കാർഡുകൾക്ക് ഇനി മണ്ണെണ്ണ ഇല്ല; ഈ മാസം മുതൽ പുറത്ത്
സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗമായ നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഇനി മുതൽ മണ്ണെണ്ണ ഇല്ല. ഇതോടെ 51.81 ലക്ഷം പേർക്ക് ഈ മാസം മുതൽ മണ്ണെണ്ണ ലഭിക്കില്ല. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകളായ 41.44 ലക്ഷം പേർക്ക് 3 മാസത്തിലൊരിക്കൽ അര ലീറ്റർ വീതം മണ്ണെണ്ണ ലഭിക്കും. 

കേന്ദ്ര വിഹിതം കുറച്ചതോടെയാണ് നീല, വെള്ള റേഷൻ കാർഡുകാരെ ആദ്യമായി മണ്ണെണ്ണ വിഹിതത്തിൽ നിന്നു സ്ഥിരമായി പുറത്താകുന്നത്. കേന്ദ്ര സർക്കാർ അനുവദിക്കുന്ന 3 മാസത്തേക്കുള്ള മണ്ണെണ്ണയുടെ വിഹിതം ഈ സാമ്പത്തിക വർഷം മുതൽ 3888 കിലോ ലീറ്ററിൽ (38.88 ലക്ഷം ലീറ്റർ) നിന്ന് 1944 കിലോ ലീറ്ററായാണ് (19.44 ലക്ഷം ലീറ്റർ) കുറച്ചത്.

വൈദ്യുതീകരിക്കാത്ത വീടുകൾ ഉള്ള എല്ലാ കാർഡ് ഉടമകൾക്കും 3 മാസത്തെ വിഹിതമായി 6 ലീറ്റർ തുടരും. ഇത് ഏപ്രിൽ, മേയ് മാസങ്ങളിലായി പകുത്തുനൽകും. നീക്കിയിരിപ്പ് സ്റ്റോക്കിൽ നിന്നു പുനഃക്രമീകരിച്ച വിതരണം ശനിയാഴ്ച ആരംഭിക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് നിർദേശം നൽകി.

Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി