എല്ലാം കാണും ക്യാമറ; ജില്ലയിലെ റോഡിൽ നിയമം ലംഘിച്ചാൽ പടംപിടിച്ച് പിഴയിടും - ജാഗ്രതെ

എല്ലാം കാണും ക്യാമറ; ജില്ലയിലെ റോഡിൽ നിയമം ലംഘിച്ചാൽ പടംപിടിച്ച് പിഴയിടും - ജാഗ്രതെ

ചെമ്പേരി : റോഡിലെ അമിതവേഗക്കാർ മാത്രമല്ല, ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഇല്ലാത്ത യാത്രക്കാരും ഇനി കുടുങ്ങും.

ജില്ലയിലെ റോഡുകളിൽ 50 എ.ഐ. ക്യാമറ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ) സജ്ജമായി. ഇതിൽ രണ്ടെണ്ണം പാർക്കിങ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറയാണ്.

മോട്ടോർവാഹന വകുപ്പിന്റെ നിയന്ത്രണത്തിൽ 20 മുതൽ ഇവ പ്രവർത്തിക്കും. തിരുവനന്തപുരം സെൻട്രൽ സർവറിൽനിന്നാണ് നിയന്ത്രണം.

സാങ്കേതികത്വവും പരിപാലന ചുമതലയും കെൽട്രോൺ. മട്ടന്നൂരിലെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ഓഫീസിലാണ് ജില്ലയുടെ നിയന്ത്രണമുറി.

രാത്രിയും പിടിക്കും
രാത്രിയും പകലുമുള്ള റോഡിലെ നിയമലംഘനങ്ങൾ എ.ഐ. ക്യാമറ പകർത്തും. കൂടുതൽ വ്യക്തവും കൃത്യവുമായ ദൃശ്യങ്ങളായിരിക്കും പതിയുക.

ഹെൽമെറ്റില്ലാതെ വണ്ടി ഓടിച്ചാൽ ഓടിക്കുന്ന ആളെ മാത്രമല്ല വാഹനത്തിന്റെ നമ്പർ ബോർഡ് വരെ പതിയും. 800 മീറ്റർ ദൂരത്തുനിന്ന് വരെ വാഹനത്തിന്റെ മുൻ ഗ്ളാസിലൂടെ ഉള്ളിലെ കാര്യങ്ങൾ ക്യാമറ പകർത്തും.

സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ ക്യാമറ പിടിച്ച് പിഴത്തുകയുടെ നോട്ടീസ് വീട്ടിലെത്തിക്കും. പിഴ പരിവാഹൻ സൈറ്റിലെ ഇ-ചലാൻ ഒപ്ഷനിൽ കാണാം.

പിഴ ഓൺലൈനായി അടക്കാം. അക്ഷയ കേന്ദ്രങ്ങളിലും സൗകര്യമുണ്ട്.
*പിഴ നിസ്സാരമല്ല❗️⚠️*

🔸അമിതവേഗം 1500 രൂപ.
🔹യാത്രക്കിടെ മൊബൈൽ ഉപയോഗിച്ചാൽ 2000 രൂപ 
🔸ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചാൽ 500 രൂപ.
🔹ഹെൽമെറ്റ് ഇല്ലാതെ ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്താൽ 500 രൂപ.
🔸മൂന്നു പേർ ബൈക്കിൽ യാത്ര ചെയ് താൽ 1000 രൂപ.

🔹സീറ്റ് ബെൽട്ട് ഇട്ടില്ലെങ്കിൽ 500 രൂപ.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി