കണ്ണൂർ ജില്ലയിൽ വെള്ളിയാഴ്ച താപനില ഉയരും; പ്രത്യേക ജാഗ്രത പുലർത്തണം എന്ന് കാലാവസ്ഥാ വകുപ്പ്

 കണ്ണൂർ ജില്ലയിൽ വെള്ളിയാഴ്ച താപനില ഉയരും; പ്രത്യേക ജാഗ്രത പുലർത്തണം എന്ന് കാലാവസ്ഥാ വകുപ്പ് 

*കണ്ണൂർ:* വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂർ, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉയർന്ന താപനില 39° വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ചൂട് സാധാരണയെക്കാൾ 3° മുതൽ 4° വരെ കൂടാം.

കോഴിക്കോട്, കോട്ടയം ജില്ലകളിൽ 37° വരെയും (സാധാരണയെക്കാൾ 2° മുതൽ 3° വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

രാജ്യത്തുടനീളം കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്. പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗ സാധ്യത റിപ്പോർട്ട് ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാൾ, ഒഡിഷ, ആന്ധ്രാപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി