മറ്റ് ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് വിവാഹമാകാമെന്ന് ക്നാനായ കോട്ടയം രൂപത. കാഞ്ഞങ്ങാട് സ്വദേശി ജസ്റ്റിന്റെ വിവാഹം ചരിത്രമാകും.
മറ്റ് ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് വിവാഹമാകാമെന്ന് ക്നാനായ കോട്ടയം രൂപത. കാഞ്ഞങ്ങാട് സ്വദേശി ജസ്റ്റിന്റെ വിവാഹം ചരിത്രമാകും.
കാസർഗോഡ് :കോട്ടയം:രക്തശുദ്ധി വാദത്തിന് വിട നൽകി ക്നാനായ സഭക്കാർക്ക് മറ്റു ക്രിസ്തീയ സഭകളിൽ നിന്ന് വിവാഹം കഴിക്കാമെന്ന് ക്നായ കോട്ടയം രൂപത. കാഞ്ഞങ്ങാട് കൊണ്ടോടി സ്വദേശി ജസ്റ്റിൻ ജോൺ മംഗലത്തിന്റെ ക്നാനായ സഭാംഗത്വം നിലനിർത്തി മറ്റൊരു രൂപതയിൽ നിന്ന് വിവാഹം കഴിക്കാൻ സഭാ അനുമതി നൽകുകയായിരുന്നു.
ക്നാനായ സമൂഹത്തിൽ പെട്ടവർ മറ്റ് ക്രിസ്തീയ സഭയിൽനിന്ന് വിവാഹബന്ധമുണ്ടാക്കിയാൽ രക്ത വിശുദ്ധി നഷ്ടപ്പെടുമെന്ന വിശ്വാസം നിലവിലുണ്ടായിരുന്നു. ഇതിനെതിരെ മജിസ്ട്രേറ്റ് കോടതി മുതൽ സുപ്രീം കോടതി വരെ വിധി ഉണ്ടായിട്ടും സഭാ നേതൃത്വം വിവാഹത്തിന് സമ്മതം നൽകിയിരുന്നില്ല.
കോടതിയലക്ഷ്യം ഭയന്നാണ് ഈ തീരുമാനം.
സീറോ മലബാർ സഭയിലെ രൂപതയിൽനിന്നുള്ള വിജി മോളുമായാണ് ജസ്റ്റിൻ്റെ വിവാഹം നിശ്ചയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സഭയിലെ നവീകരണ പ്രസ്ഥാനമായ കെ.സി. എൻ.സി നടത്തിയ നിയമ പോരാട്ടം മാറ്റത്തിനൊപ്പം നിൽക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചുകൊണ്ടോടി സെൻ്റ് ആൻസ് പള്ളിയാണ് വിവാഹത്തിന് സമ്മതം നൽകിയത്. മറ്റ് സഭയിൽ നിന്ന് വിവാഹം കഴിക്കുന്നവർ സ്വയം ഭ്രഷ്ട് സ്വീകരിച്ച് സഭയ്ക്ക് പുറത്തുപോകണമെന്നായിരുന്നു സഭ വ്യവസ്ഥ.
ഇതിനെതിരെ കോട്ടയം അതിരൂപതാംങ്കമായ കിഴക്കേ നട്ടാശ്ശേരി ഇടവാകാംഗം ബിജു ഉതുപ്പാണ് ആദ്യമായി നിയമ പോരാട്ടത്തിനിറങ്ങിയത്.
Comments
Post a Comment