200 രൂപയ്ക്ക് 'സ്മാര്‍ട്ടാ'ക്കാം ഡ്രൈവിങ് ലൈസന്‍സ്; ഒരു വര്‍ഷം കഴിഞ്ഞാല്‍ 1200 രൂപ ...

200 രൂപയ്ക്ക് 'സ്മാര്‍ട്ടാ'ക്കാം ഡ്രൈവിങ് ലൈസന്‍സ്; ഒരു വര്‍ഷം കഴിഞ്ഞാല്‍ 1200 രൂപ ...
 200 രൂപ മുടക്കിയാൽ ഡ്രൈവിങ് ലൈസൻസ് സ്മാർട്ടാക്കാം. ഏഴ് സുരക്ഷാ ക്രമീകരണങ്ങളോടെയുള്ള സ്മാർട്ട് ഡവിങ് ലൈസൻസ് ആണ് ഇപ്പോൾ സ്വന്തമാക്കാനാവുക. ഒരു വർഷം കഴിഞ്ഞാൽ ഇതിനായി നൽകേണ്ടി വരുന്ന തുക 1200 ആയി ഉയരും.

 പുതിയ ഡ്രൈവിങ് ലൈസൻസുകളുടെ വിതരണോദ്ഘാടനവേദിയിലാണ് മന്ത്രി ആന്റണി രാജു ഇക്കാര്യം പ്രഖ്യാപിച്ചത്. കൈവശമുള്ള പഴയ ലൈസൻസ് തിരികെ ഏൽപ്പിക്കേണ്ടതില്ല. പുതിയതായി നായി ഓൺലൈനിൽ അപേക്ഷ നൽകിയാൽ മതി. പരിവാഹൻ വെബ്സൈറ്റിലൂടെയാണ് കാർഡ് മാറ്റിയെടുക്കാനുള്ള അപേക്ഷ നൽകാനാവുക.

പുതിയ ലൈസൻസ് തപാലിൽ വേണമെന്നുള്ളവർ ഈ 200 രൂപയ്ക്ക് പുറമെ തപാൽ ഫീസും കൂടി അടയ്ക്കണം. ഒരു വർഷത്തിനുള്ളിൽ പുതിയ ഡ്രൈവിങ് ലൈസൻസിനായി അപേക്ഷിക്കാത്തവർ അതിന് ശേഷം ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള 1200 രൂപയും തപാൽകുലിയും നൽകേണ്ടിവരും.

 ഏഴ് സുരക്ഷാ ഫീച്ചറുകളോട് കൂടിയ പിവിസി പെറ്റ് ജി കാർഡിലുളള ലൈസൻസുകളാണ് പുതുതായി വരുന്നത്. ക്യൂ ആർ കോഡ്, യു വി എംബ്ലം, സീരിയൽ നമ്പർ, ഗില്ലോച്ചെ പാറ്റേൺ, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, മൈക്രോ ടെക്സ്റ്റ്, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക് എന്നിങ്ങനെ സുരക്ഷാ ഫീച്ചറുകൾ ഡവിങ് ലൈസൻസിലുണ്ടാവും. എ.ടി.എം. കാർഡുകളുടെ മാതൃകയിൽ പേഴ്സിൽ സൂക്ഷിക്കാവുന്നതാണ് പെറ്റ് ജി കാർഡുകൾ. മെച്ചപ്പെട്ട അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതിൽ അക്ഷരങ്ങൾ മായില്ല.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി