മാലിന്യം വലിച്ചെറിയൽ മുക്ത പഞ്ചായത്താകാൻ ഏരുവേശി
മാലിന്യം വലിച്ചെറിയൽ മുക്ത പഞ്ചായത്താകാൻ ഏരുവേശി
*ഏരുവേശി:* ഏരുവേശി പഞ്ചായത്ത് മാലിന്യം വലിച്ചെറിയൽ മുക്ത ഗ്രാമമാകുന്നു. 25നുള്ളിൽ മുഴുവൻ വാർഡുകളിലും വലിച്ചെറിയൽ മുക്ത പ്രഖ്യാപനം നടത്താൻ പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു.
വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ മഴക്കാലപൂർവ ശുചീകരണ തുടർപ്രവർത്തനങ്ങൾ ആലോചിക്കുന്നതിനായി ചേർന്ന പഞ്ചായത്ത് തല യോഗത്തിൽ വ്യാപാരികൾ, ഓഡിറ്റോറിയം ഭാരവാഹികൾ ,ആശ- അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ എഡിഎസ് സിഡിഎസ് ഭാരവാഹികൾ, തൊഴിലുറപ്പ് മേറ്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിന് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മധുതൊട്ടിയിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മിനി ഷൈബി, ഷൈല ജോയി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന് മോഹനന് മൂത്തേടത്ത്, ജനപ്രതിനിധികള്‍ ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സാബു മണിമല എന്നിവർ പ്രസംഗിച്ചു. ഹരിത കേരളം മിഷൻ ആർപിപി പി. സുകുമാരൻ വലിച്ചെറിയൽ മുക്ത ക്യാമ്പയിനിന്റെ പ്രസക്തിയും പ്രാധാന്യവും വിശദീകരിച്ചു.
100ശതമാനം യൂസർഫീ ഏപ്രിൽ മാസത്തിൽ നടത്തേണ്ട ആവശ്യകതയെക്കുറിച്ചും പ്ലാസ്റ്റിക് നിർമാർജനം, പ്ലാസ്റ്റിക് കത്തിക്കുന്നത് വഴിയുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു.
Comments
Post a Comment