കരുവൻചാൽ കളരി അങ്കണത്തിൽ കച്ചകെട്ട് മഹോത്സവം നടത്തി.

കരുവൻചാൽ കളരി അങ്കണത്തിൽ കച്ചകെട്ട് മഹോത്സവം നടത്തി.
പയ്യാവൂർ: കെ പി സി ജി എം കരുവൻ ചാൽ കളരി അങ്കണത്തിൽ  കച്ചകെട്ട് മഹോത്സവം നടത്തി.കളരി കമ്മറ്റി പ്രസിഡണ്ട്  പ്രസിഡന്റ് കെ.ഡി ഐസക്ക് അധ്യക്ഷത വഹിച്ചു.
 നടുവിൽ ഗ്രാമപഞ്ചായത്ത് അംഗം പി കെ ബാലകൃഷ്ണൻ കച്ച വിതരണം  ഉദ്ഘാടനം ചെയ്തു.
കടത്തനാടൻ കളരികളിൽ മാത്രം കാണുന്ന കച്ചകെട്ടും, കൈകുത്തിപ്പയറ്റുകളും കടത്തനാടൻ കളരി സമ്പ്രദായത്തിലെ പ്രത്യേകതയാണ്. ശരീരത്തിലെ വായുക്കളിലെ അപാനവായുവിനെ നിയന്ത്രിക്കുവാനും ശരീരത്തെ എന്തിനും തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ അരയും തലയും മുറുക്കി കച്ചകെട്ടി ശരിരത്തിലെ കളകളെ (ദുർമ്മേദസ്) പുറത്തള്ളിയുള്ള വ്യായാമ പരിശീലത്തിന് കച്ചകെട്ടൽ ഒഴിച്ചു കൂടാൻ പറ്റാത്തതാണ് കളരി പരിശീലനം നേടുന്ന വിദ്യാർത്ഥികൾക്ക് ശാരീര - മാനസിക വളർച്ചയ്ക്കും വികാസത്തിനും ഗുണം കിട്ടുന്നു.
സിലബസിനെ അടിസ്ഥാമാക്കി കുട്ടികളുടെ കഴിവിനെ ഗ്രേഡിംഗ് ആയി തിരിച്ചുള്ള വർണ്ണ കച്ചകൾ നൽകി വരുന്നത് അതായത് ആധുനിക കാലഘട്ടത്തിൽ ഇത്തരം കച്ച കൊടുക്കുന്നതോട് കൂടി കുട്ടികൾക്ക് ആത്മവിശ്വാസവും തുടർന്നു പഠിക്കുവാനുള്ള പ്രചോദനവും വർദ്ധിച്ചു വരുന്നതായി കളരി സംഘം ഗുരുക്കൾ എം ജി രാമചന്ദ്രൻ ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. വി എ റഹിം, കെ കെ സഖീർ, ടി സുബൈർ, സജി പുത്തൻ കണ്ടത്തിൽ, അനീഷ് ജോസഫ് ,എം വി സനൽ എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

ഓട്ടോ ഡ്രൈവർ റൂമിൽ മരിച്ച നിലയിൽ.

നിര്യാതനായി