നിങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറസ് ഉണ്ടോ ? പോളിസി എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍
നിങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറസ് ഉണ്ടോ ? പോളിസി എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍
കണ്ണൂർ : ഏതൊരാളും ജീവിതത്തില്‍ എപ്പോഴെങ്കിലും മെഡിക്കല്‍ എമര്‍ജന്‍സിയെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം എന്ന ചിന്തയോടെ മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നത് നല്ലതാണ്. അപ്രതീക്ഷിതമായി ആശുപത്രിയിൽ ആവുമ്പോള്‍ കൈയില്‍ ആവശ്യത്തിന് പണം ഉണ്ടാവണമെന്നില്ല. പിന്നീട് പണത്തിനായുള്ള നെട്ടോട്ടമായിരിക്കും. ഇത് മുന്‍കൂട്ടി കണ്ട് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്.
ഇത്തരത്തില്‍ ആകസ്മികമായി വരുന്ന ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നത്. ആശുപത്രി ചെലവുകള്‍ കവര്‍ ചെയ്യും എന്നതാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നത്.
വാര്‍ഷികാടിസ്ഥാനത്തിലും മാസം തോറും പ്രീമിയം അടക്കാവുന്ന തരത്തില്‍ നിരവധി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണിയിലുണ്ട്. ഒപി ചെലവ് വരെ കവര്‍ ചെയ്യാവുന്ന തരത്തില്‍ വ്യത്യസ്തമായ ഇന്‍ഷുറന്‍സ് പോളിസികളാണ് ഉള്ളത്. ഒരാളുടെ ആവശ്യത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധം വ്യത്യസ്ത തരത്തിലുള്ള പോളിസികള്‍ ലഭ്യമാണ്. ആകസ്മികമായി വരുന്ന ചെലവുകളെ ഓര്‍ത്ത് ഉണ്ടാവാനിടയുള്ള മാനസിക സംഘര്‍ഷം ലഘൂകരിക്കാനും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വഴി സാധിക്കും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുന്‍പ് മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
*1. കവറേജ്:*
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് മുന്‍പ് കവറേജ് എത്രയാണ് എന്ന് പരിശോധിക്കണം. ഓരോരുത്തരും അവരുടെ ആരോഗ്യ സ്ഥിതിയെല്ലാം കണക്കിലെടുത്ത് വേണം കവറേജ് തീരുമാനിക്കാന്‍. ഏതെല്ലാം മെഡിക്കല്‍ സേവനങ്ങള്‍ പോളിസി കവര്‍ ചെയ്യുമെന്നും നോക്കണം.
*2. നെറ്റ്‌വർക്ക്:*
ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് മുമ്പ് ഏതെല്ലാം ആശുപത്രികളില്‍ സേവനം ലഭിക്കും എന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഏതെല്ലാം ആശുപത്രികളുമായി സഹകരിച്ചാണ് പോളിസി സേവനം നല്‍കുന്നത് എന്ന് നോക്കണം. നെറ്റ്‌വർക്ക് ആശുപത്രികളുടെ പട്ടിക പരിശോധിക്കുന്നത് നല്ലതാണ്. വീടിന് സമീപമുള്ള ആശുപത്രികളില്‍ പോളിസി സേവനം ലഭിക്കുമോ എന്ന് പരിശോധിക്കുന്നതാണ് പ്രധാനം. നെറ്റ്‌വർക്ക് ആശുപത്രികളില്‍ കാഷ് ലെസ് ആയി സേവനം ലഭിക്കും എന്നത് രോഗികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ്.
*3. ചെലവ്:*
പ്രീമിയം തുക എത്രയെന്ന് പരിശോധിക്കണം. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിയും ആരോഗ്യ സ്ഥിതിയും കണക്കിലെടുത്ത് വേണം പോളിസി തീരുമാനിക്കാന്‍. പോളിസിക്ക് വരുന്ന ചെലവ് വഹിക്കാന്‍ ശേഷിയുണ്ടോ എന്നും നോക്കണം. ഓരോരുത്തരും അവരവര്‍ക്ക് പ്രയോജനകരമായ രീതിയിലുള്ള പോളിസികള്‍ വേണം തെരഞ്ഞെടുക്കാന്‍. കൂടാതെ ഭാവിയില്‍ സംഭവിക്കാന്‍ ഇടയുള്ള മെഡിക്കല്‍ എമര്‍ജന്‍സി മുന്‍കൂട്ടി കാണുകയും വേണം. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ പ്രീമിയം തുക താങ്ങാന്‍ കഴിയുന്ന സാമ്പത്തിക സ്ഥിതിയാണോ എന്ന് തിരിച്ചറിഞ്ഞ് വേണം പോളിസി തെരഞ്ഞെടുക്കാന്‍. ഗ്രൂപ്പ് പ്ലാനാണോ നല്ലത് ? ഡിസ്‌ക്കൗണ്ട് ലഭിക്കുമോ ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നതും പ്രയോജനം ചെയ്യും.
Comments
Post a Comment