കെട്ടിട നിര്‍മാണ ഫീസ് ഇന്ന് മുതല്‍ കൂടും

കെട്ടിട നിര്‍മാണ ഫീസ് ഇന്ന് മുതല്‍ കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വീടു നിര്‍മാണത്തിന് ചെലവേറും. കെട്ടിട നിര്‍മാണ അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ്, വന്‍കിട കെട്ടിടങ്ങള്‍ക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് എന്നിവയില്‍ കുത്തനെ വരുത്തിയ വര്‍ധന ഇന്ന് നിലവില്‍ വരും. അപേക്ഷാ ഫീസ് 30 രൂപയില്‍ നിന്ന് പത്തിരട്ടി കൂട്ടി മിനിമം 300 രൂപയാക്കി. ഇത് കൂടാതെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തില്‍ 1000- 5000 രൂപയും കൂട്ടി.

പെര്‍മിറ്റ് ഫീസിലാണ് ഏറ്റവും വർധനവ്. പഞ്ചായത്തുകളില്‍ ചെറിയ വീടുകള്‍ക്ക് 525 രൂപയില്‍ നിന്ന് 7500 രൂപയായും വലിയ വീടുകള്‍ക്ക് 1750 രൂപയില്‍ നിന്ന് 25,000 രൂപയായും കൂട്ടി. നഗര മേഖലയില്‍ ചെറിയ വീടുകള്‍ക്ക് 750 രൂപയില്‍ നിന്ന് 15,000 രൂപയായും വലിയ വീടുകള്‍ക്ക് 2500 രൂപയില്‍ നിന്ന് 37,500 രൂപയായും കൂട്ടി. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഇത് സംബന്ധിച്ച ഭേദഗതി പിന്നീട് വരുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.


Comments

Popular posts from this blog

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തില്‍ അനുശോചിച്ച് ചെമ്പന്തൊട്ടിൽ മൗനജാഥ നടത്തി. ഇടതുപക്ഷ നേതാക്കന്മാരായ സജി കുറ്റ്യാനിമറ്റം,സണ്ണി തുണ്ടിയിൽ, ഷാജി കുറ്റ്യാത്ത്, ജോർജ് ആലപ്പാട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി

സൈബർ അതിക്രമങ്ങൾ അറിയിക്കാം അപരാജിത ഓൺലൈനിലൂടെ

മഞ്ഞുമ്മല്‍ ബോയ്​സ് കണ്ട് ആവേശം, ഗുണ കേവിലേക്കിറങ്ങി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍...

സ്ത്രീധനം ചോദിക്കുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണം: മുഖ്യമന്ത്രി