വൈദ്യുതി ബില്ല് അടക്കാൻ മറന്നോ.. ? പ്രത്യേക സംവിധാനം ഒരുക്കി കെ എസ് ഇ ബി

വൈദ്യുതി ബില്ല് അടക്കാൻ മറന്നോ.. ? പ്രത്യേക സംവിധാനം ഒരുക്കി കെ എസ് ഇ ബി 
യഥാസമയം വൈദ്യുതി ബില്ല് അടക്കാൻ ഉപഭോക്താക്കൾക്ക് അടക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിന് പ്രത്യേക സംവിധാനം കെ എസ് ഇ ബി ഒരുക്കിയിട്ടുണ്ട്. ചെയ്യേണ്ടത് ഇത്രമാത്രം. നമ്മുടെ കൺസ്യൂമർ രേഖകൾക്കൊപ്പം ഫോൺ നമ്പർ ചേർക്കുക. 

ഇങ്ങനെ ചെയ്യുന്നതിലൂടെ വൈദ്യുതി ബിൽ തുക അടക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ് എം എസായി ലഭിക്കും. വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങൾ, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകൾ തുടങ്ങിയവയും ലഭ്യമാകും.

wss.kseb.in/selfservices/registermobile എന്ന വെബ്സൈറ്റിലൂടെയും സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും മീറ്റർ റീഡറുടെ കയ്യിലെ ബില്ലിംഗ് മെഷീൻ വഴിയുമൊക്കെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാം. ഈ സേവനം തികച്ചും സൗജന്യമാണ്.


Comments

Popular posts from this blog

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി_; _സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല

ചേപ്പറമ്പ് കുരിശുപള്ളിക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന ആക്സിഡന്റ്...

ബിഗ് ബോസിന് ഇന്ന് ആരംഭം, മത്സരാർഥികൾ ഇവർ...

പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു

നാളെ നവകേരള സദസ്സില്ല, പരാതികളും സ്വീകരിക്കില്ല: കാനം രാജേന്ദ്രന്റെ സംസ്കാരത്തിന് ശേഷം പുനരാരംഭിക്കും