ബേക്കൽ കോട്ടയിൽ ഈ വർഷം ലൈറ്റ് ആൻഡ് സൗണ്ട് ഷോ
ബേക്കൽ കോട്ടയിൽ ഈ വർഷം ലൈറ്റ് ആൻഡ് സൗണ്ട് ഷോ ബേക്കൽ : ബേക്കൽ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അടക്കമുള്ള വൈവിധ്യമാർന്ന പദ്ധതികൾ ഈ വർഷം നടപ്പാക്കുമെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് തൃശൂർ സർക്കിൾ സൂപ്രണ്ട് കെ.രാമകൃഷ്ണ റെഡ്ഡി പറഞ്ഞു. പദ്ധതികൾ നടപ്പാക്കുന്നതിനു മുന്നോടിയായി കെ.രാമകൃഷ്ണ റെഡ്ഡി ബേക്കൽ കോട്ട സന്ദർശിച്ചു. കഴിഞ്ഞ വർഷം പൂർത്തിയായ കോട്ടയുടെ നവീകരണ പ്രവർത്തനം വിലയിരുത്തിയ അദ്ദേഹം ഈ വർഷം നടപ്പാക്കുന്ന പദ്ധതികളും പ്രഖ്യാപിച്ചു.കോട്ടയുടെ തനിമ നിലനിർത്തി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, പുരാവസ്തു വിഭാഗം അസിസ്റ്റന്റ് എൻജിനീയർ വരദരാജ് സുരേഷ്, ബേക്കൽ കോട്ടയിലെ കൺസർവേഷൻ അസിസ്റ്റന്റ് പി.വി.ഷാജു എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പൂർത്തിയായവ ∙ വടക്കു കിഴക്കു ഭാഗത്ത് തകർന്ന കോട്ട കൊത്തളത്തിന്റെ ഭിത്തി 32 ലക്ഷം രൂപ ചെലവിൽ പുനർനിർമിച്ചു ∙ കടലിനോടു ചേർന്ന് തകർന്ന കോട്ട മതിൽ അടിത്തറയുൾപ്പെടെ 22 ലക്ഷം രൂപ ചെലവിൽ നവീകരിച്ചു ∙ കോട്ടയുടെ പ്രവേശന കവാടത്തോടു ചേർന്ന് 15 മീറ്റർ ഉയരമുള്ള കൊടിമര നിർമാണം ∙ 13